വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: 'നെറ്റ്‌സില്‍ സുഹൃത്തുക്കളല്ല', യാതൊരു പരിഗണനയും ലഭിക്കില്ല; കെ എല്‍ രാഹുല്‍

സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഗംഭീര ജയമാണ് നേടിയത്. എതിരാളികള്‍ വിറക്കുന്ന ദക്ഷിണാഫ്രിക്കയുടെ കുത്തകയെന്ന് വിശേഷിപ്പിക്കാവുന്ന സെഞ്ച്വൂറിയനില്‍ 113 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയെടുത്ത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്താനും ഇന്ത്യക്ക് സാധിച്ചു. സെഞ്ച്വൂറിയനില്‍ ഇന്ത്യക്ക് വമ്പന്‍ ജയം സമ്മാനിച്ചതിന് പിന്നില്‍ കെ എല്‍ രാഹുലിന്റെ പങ്ക് വളരെ വലുതാണ്. ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രാഹുല്‍ ആദ്യ ഇന്നിങ്‌സില്‍ 123 റണ്‍സ് നേടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 23 റണ്‍സാണ് നേടിയത്.

IND vs SA: 'ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി', പ്രശംസിച്ച് ആകാശ് ചോപ്രIND vs SA: 'ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി', പ്രശംസിച്ച് ആകാശ് ചോപ്ര

1

ഇപ്പോഴിതാ തന്റെ ബാറ്റിങ് മികവിന് പിന്നില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പങ്ക് എത്രത്തോളം വലുതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാഹുല്‍. നെറ്റ്‌സ് പരിശീലനത്തെക്കുറിച്ചാണ് രാഹുല്‍ മനസ് തുറന്നിരിക്കുന്നത്. നെറ്റ്‌സില്‍ സുഹൃത്തുക്കളല്ലെന്നും അതുകൊണ്ട് തന്നെ യാതൊരു പരിഗണനയും ലഭിക്കാറില്ലെന്നും. ഇന്ത്യന്‍ ബൗളര്‍മാരെ നെറ്റ്‌സില്‍ നേരിടുന്നത് ബാറ്റിങ്ങില്‍ ഗുണകരമായിട്ടുണ്ടെന്നുമാണ് രാഹുല്‍ തുറന്ന് പറഞ്ഞത്.

Also Read: അണ്ടര്‍ 19 ഏഷ്യാ കപ്പ്: കപ്പിനരികെ ഇന്ത്യ, ബംഗ്ലാദേശിനെ തകര്‍ത്ത് ഫൈനലില്‍

2

'ഗ്രൗണ്ടില്‍ കളിക്കുന്നതിലും പ്രയാസമാണ് ഇന്ത്യയുടെ പേസര്‍മാരെ നെറ്റ്‌സില്‍ നേരിടുന്നത്. ആസ്വദിച്ച് നെറ്റ്‌സ് പരിശീലനം നടത്താനാവില്ല. നെറ്റ്‌സില്‍ അവര്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാറില്ല. എല്ലാ മികവും ഉപയോഗിച്ചാവും പന്തെറിയുക. സഹതാരമാണെന്ന യാതൊരു പരിഗണനയും നല്‍കില്ല. മത്സരബുദ്ധിയോടെ തന്നെയാവും പന്തെറിയുക. ഇത്രയും മികച്ച ബൗളിങ് നിരയെ ലഭിച്ചത് ഭാഗ്യമാണ്. രണ്ട് മൂന്ന് പേര്‍ ഇപ്പോഴും ബെഞ്ചിലുണ്ട്. ഉമേഷും ഇഷാന്തും ബെഞ്ചിലുള്ള ഞങ്ങളുടെ മികച്ച പേസര്‍മാരാണ്. മികച്ച പേസ് ബൗളര്‍മാര്‍ ഒപ്പമുള്ളതാണ് ഇന്ത്യന്‍ ടീമിനെ വ്യത്യസ്തമാക്കുന്നത്.'-രാഹുല്‍ പറഞ്ഞു.

Also Read: IND vs SA: പിടിച്ചുകെട്ടാല്‍ 'എതിരാളികളില്ല', ഇത് കോലിയുടെ പട, ഗാബ, ഓവല്‍, ഇപ്പോഴിതാ സെഞ്ച്വൂറിയനും

3

സമീപകാലത്തായി ഇന്ത്യയുടെ പേസ് നിര വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയുടെ വിദേശ പര്യടനങ്ങളിലെ മിന്നും പ്രകടനത്തിന് പിന്നില്‍ പേസ് നിരയുടെ പങ്ക് വളരെ വലുതാണ്. ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി എന്നിവരോടൊപ്പം മുഹമ്മദ് സിറാജും ചേരുമ്പോള്‍ എതിരാളികള്‍ പ്രയാസപ്പെടും. ശര്‍ദുല്‍ ഠാക്കൂറിന്റെ ഓള്‍റൗണ്ട് മികവിനെയും ഇന്ത്യക്ക് ചെറുതായി കാണാനാവില്ല. നിശബ്ദനായി വന്ന് എതിര്‍ ടീമില്‍ നാശം വിതക്കുന്ന താരമാണ് ശര്‍ദുല്‍.

Also Read: IND vs SA: ക്യാപ്റ്റന്‍മാരിലെ കിങ്, അത് കോലി തന്നെ- ധോണിയുടെ രണ്ട് റെക്കോര്‍ഡ് തെറിച്ചു!

4

ഇതില്‍ മുഹമ്മദ് ഷമിയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. ടെസ്റ്റില്‍ എതിര്‍ ബാറ്റ്‌സ്മാനെ വളരെ കഷ്ടപ്പെടുത്തുന്ന ലെങ്താണ് ഷമിയുടേത്. സ്റ്റംപിന്റെ മുകള്‍ ഭാഗത്താണ് ഷമി ആക്രമിക്കുന്നത്. ഓഫ് സ്റ്റംപിനോട് ചേര്‍ന്നെത്തുന്ന ഷമിയുടെ പന്തുകളെ നേരിടുക വളരെ പ്രയാസം തന്നെയാണ്. സെഞ്ച്വൂറിയനില്‍ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ എട്ട് വിക്കറ്റുകളാണ് ഷമി നേടിയത്. മത്സര ഫലത്തെ മാറ്റിമറിച്ചതും ഈ പ്രകടനം തന്നെയാണ്.

Also Read: 2021ലെ അരങ്ങേറ്റക്കാരുടെ മികച്ച പ്ലേയിങ് 11 ഇതാ, ഇന്ത്യന്‍ ആധിപത്യം, ക്യാപ്റ്റന്‍ ശ്രീലങ്കന്‍ താരം

5

2022ല്‍ ഷമിയില്‍ നിന്ന് കൂടുതല്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഐപിഎല്ലില്‍ കെ എല്‍ രാഹുല്‍ നായകനായിരുന്ന പഞ്ചാബ് കിങ്‌സിലും ഷമി ഭാഗമായിരുന്നു. അതുകൊണ്ട് തന്നെ ഷമിയെ വളരെ അടുത്തറിയാവുന്ന താരമാണ് രാഹുല്‍. 'കഴിഞ്ഞ 3,4 വര്‍ഷങ്ങളായി ഗംഭീര പ്രകടനമാണ് ഷമി നടത്തുന്നത്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഷമിക്ക് വളരെ സവിശേഷമായ വര്‍ഷമായിരുന്നു ഇതെന്ന് കരുതുന്നില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് പന്തെറിയാന്‍ കഴിവുള്ള ശക്തനായ താരമാണവനെന്നാണ് കരുതുന്നത്. 2022ല്‍ പുതിയ ഉയരങ്ങള്‍ താണ്ടാനും കൂടുതല്‍ മികച്ച പ്രകടനം നടത്താനും അവന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്'-രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Also Read: IND vs SA: ബുംറയെന്ന 'വിദേശ ഹീറോ'- ഏറ്റവുമധികം വിക്കറ്റ് രണ്ടു രാജ്യങ്ങളില്‍!

6

നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് ഷമിക്ക് അവസരമുള്ളത്. ഏകദിന,ടി20 ടീമിലേക്ക് പരിഗണിക്കപ്പെടാറുണ്ടെങ്കിലും വലിയ സജീവമല്ല. അടുത്ത വര്‍ഷം ടി20 ലോകകപ്പുള്‍പ്പെടെ വലിയ ടൂര്‍ണമെന്റുകള്‍ നടക്കാനിരിക്കെ ഇന്ത്യക്ക് ഷമിയില്‍ പ്രതീക്ഷകളേറെയാണ്. ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Story first published: Friday, December 31, 2021, 12:51 [IST]
Other articles published on Dec 31, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X