2021ലെ അരങ്ങേറ്റക്കാരുടെ മികച്ച പ്ലേയിങ് 11 ഇതാ, ഇന്ത്യന്‍ ആധിപത്യം, ക്യാപ്റ്റന്‍ ശ്രീലങ്കന്‍ താരം
2021 വിടപറയാന്‍ ഇനി രണ്ട് ദിവസമാണ് ബാക്കി. കായിക ലോകത്തെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള വര്‍ഷമാണ് 2021. കോവിഡ് മഹാമാരിയുടെ അടച്ചിടലില്‍ നിന്ന് ലോകം സ്വാതന്ത്ര്യം ആഘോഷിച്ചത് 2021ലാണ്. ഇടവേളക്ക് ശേഷം ഫ്രാഞ്ചൈസി ക്രിക്കറ്റ് ഉള്‍പ്പെടെ എല്ലാത്തരം മത്സരങ്ങളും പുനരാരംഭിക്കാനായി. കാണികളെ ഉള്‍ക്കൊള്ളിച്ച് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാനായി എന്നതാണ് എടുത്തുപറയേണ്ടത്. ടി20 ലോകകപ്പ് വിജയകരമായി നടത്തിയപ്പോള്‍ ഓസ്‌ട്രേലിയ കിരീടം ചൂടി. ആഷസ് ടെസ്റ്റുള്‍പ്പെടെയുള്ള മറ്റ് പല പ്രമുഖ ടൂര്‍ണമെന്റുകളും നടത്താനും ഈ വര്‍ഷം ഗംഭീരമായി നടന്നു.
നിരവധി യുവ പ്രതിഭകള്‍ വരവറിയിച്ച വര്‍ഷം കൂടിയാണിത്. ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടെ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു. ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ ക്രിക്കറ്റിലേക്കുള്ള താരങ്ങളെ ഒഴുക്ക് കൂടിയിട്ടുണ്ട്. ഓരോ സീസണിന് ശേഷവും നിരവധി താരങ്ങളാണ് കരുത്തുകാട്ടിയെത്തുന്നത്. ഈ വര്‍ഷത്തെ അരങ്ങേറ്റക്കാരെ പരിഗണിച്ചുള്ള മികച്ച പ്ലേയിങ് 11 പരിശോധിക്കാം,

ഫിലിപ്പ് സാള്‍ട്ട്-ഇഷാന്‍ കിഷന്‍
വെല്‍ഷ് ക്രിക്കറ്റ് താരമായ ഫിലിപ്പ് സാള്‍ട്ട് ലാങ്‌ഷെയര്‍ കൗണ്ടി ടീമിലെയും ശ്രദ്ധേയ താരങ്ങളിലൊരാളാണ്. വലം കൈയന്‍ ബാറ്റ്‌സ്മാനായ താരം നിലയുറപ്പിച്ചാല്‍ ഏത് എതിര്‍ ബൗളര്‍മാരെയും വിറപ്പിക്കാന്‍ കെല്‍പ്പുള്ളവനാണ്. വിവിധ ഫ്രാഞ്ചൈസി ക്രിക്കറ്റുകളില്‍ സജീവമായ താരത്തിന് മികച്ച റെക്കോഡും അവകാശപ്പെടാനാവും. പാകിസ്താനെതിരേ ഏകദിന പരമ്പരയിലൂടെയാണ് 25കാരനായ താരം അരങ്ങേറ്റം കുറിച്ചത്. മൂന്ന് ഏകദിനത്തില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 104 റണ്‍സാണ് അദ്ദേഹം നേടിയത്. അടുത്ത വര്‍ഷം മികച്ച പ്രകടനങ്ങളുമായി കൈയടി നേടാന്‍ കെല്‍പ്പുള്ള താരമാണ് ഫിലിപ്പ് സാള്‍ട്ട്.

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷനാണ് സഹ ഓപ്പണര്‍. ഏകദിനത്തിലും ടെസ്റ്റിലും അര്‍ധ സെഞ്ച്വറി നേടി അരങ്ങേറ്റം കുറിക്കാന്‍ ഇഷാനായി. അതിവേഗത്തില്‍ ബാറ്റുവീശാന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ് ഇഷാന്‍. സിക്‌സറിലൂടെ അരങ്ങേറ്റം കുറിച്ച ഇഷാന്‍ പരിമിത ഓവറില്‍ ഇന്ത്യയുടെ രണ്ടാം നമ്പര്‍ വിക്കറ്റ് കീപ്പറായി പരിഗണിക്കപ്പെടുന്ന താരമാണ്. ഭാവിയില്‍ ഇന്ത്യയുടെ നിര്‍ണ്ണായക താരങ്ങളിലൊരാളായി മാറാന്‍ തക്ക പ്രതിഭ ഇഷാനുണ്ട്.
Also Read: സെലക്ഷന്‍ കമ്മിറ്റി വേണ്ട! ഇന്ത്യന്‍ ടീമിനെ കോച്ചും ക്യാപ്റ്റനും തിരഞ്ഞെടുക്കട്ടെയെന്ന് ശാസ്ത്രി

സൂര്യകുമാര്‍ യാദവ്,വില്‍ പുക്കോസ്‌ക്കി,സൗദ് ഷക്കീല്‍
മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനാണ് അവസരം. ഇംഗ്ലണ്ട് പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് വരവറിയിച്ച സൂര്യ നിലവില്‍ നാലാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനാണ്. ടി20യിലും ഏകദിനത്തിലും മധ്യ ഓവറില്‍ മത്സരം നിയന്ത്രിക്കാന്‍ സൂര്യക്ക് മികവുണ്ട്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് സൂര്യ. മൂന്ന് ഏകദിനത്തില്‍ നിന്ന് 124 റണ്‍സും 11 ടി20യില്‍ നിന്ന് 244 റണ്‍സും സൂര്യയുടെ പേരിലുണ്ട്. അടുത്ത രണ്ട് ലോകകപ്പിലും ഇന്ത്യന്‍ നിരയില്‍ സൂര്യയുണ്ടാവാനാണ് സാധ്യത.
Also Read: IND vs SA: എവിടെ സെഞ്ച്വറി? മൂന്നക്കമില്ലാതെ കോലിയുടെ രണ്ടാം 'പിറന്നാളും' കഴിഞ്ഞു

നാലാം നമ്പറില്‍ ഓസ്‌ട്രേലിയയുടെ വില്‍ പുക്കോസ്‌ക്കിക്കാണ് അവസരം. ആഭ്യന്തര ക്രിക്കറ്റിലെ മികവിലൂടെ ഈ വര്‍ഷം ആദ്യമാണ് താരം ഇന്ത്യന്‍ ടീമിലേക്കുള്ള വരവറിയിച്ചത്. 23കാരനായ താരം ഒരു ടെസ്റ്റാണ് കളിച്ചത്. അരങ്ങേറ്റ ഇന്നിങ്‌സില്‍ത്തന്നെ അര്‍ധ സെഞ്ച്വറി നേടാന്‍ താരത്തിനായി. ഓസ്‌ട്രേലിയയുടെ ഭാവി താരങ്ങളിലൊരാളാണ് അദ്ദേഹം.

അഞ്ചാം നമ്പറില്‍ പാകിസ്താന്റെ സൗദ് ഷക്കീലിനാണ് അവസരം. സമീപകാലത്തായി വളര്‍ച്ചയുടെ പാതയിലുള്ള പാകിസ്താന്റെ മധ്യനിരയില്‍ വളരെ പ്രതീക്ഷ നല്‍കുന്ന താരമാണ് അദ്ദേഹം. ഈ വര്‍ഷം ജൂലൈയിലാണ് പാകിസ്താന്‍ അദ്ദേഹത്തിന് അരങ്ങേറ്റത്തിന് അവസരം നല്‍കുന്നത്.ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം അദ്ദേഹം നടത്തിയിട്ടുണ്ട്.
Also Read: 'ഗെയ്ല്‍, അഫ്രീദി, വോണ്‍... ', ലൈംഗിക വിവാദത്തില്‍ ഉള്‍പ്പെട്ട ക്രിക്കറ്റ് താരങ്ങളെ പരിചയപ്പെടാം

ചരിത് അസലന്‍ക (ക്യാപ്റ്റന്‍),മുഹമ്മദ് വാസിം,ക്രിസ് ഗ്രീവസ്
ശ്രീലങ്കയുടെ ചരിത് അസലന്‍ക ഈ വര്‍ഷത്തെ മികച്ച കണ്ടെത്തലുകളിലൊന്നാണ്. മൂന്ന് ഫോര്‍മാറ്റിനും അനുയോജ്യനായ താരമാണ് അദ്ദേഹം. നിലയുറപ്പിച്ച് കളിക്കാന്‍ മിടുക്കനാണ്. ബൗണ്ടറികളിലൂടെയാണ് അദ്ദേഹം കൂടുതല്‍ റണ്‍സും നേടുന്നത്. എട്ട് ഏകദിനങ്ങളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 326 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഒമ്പത് ടി20കളില്‍ നിന്ന് 295 റണ്‍സാണ് നേടിയത്. ടി20 ലോകകപ്പില്‍ ശ്രദ്ധേയ പ്രകടനം നടത്താന്‍ അസലന്‍കയ്ക്കായി. ശ്രീലങ്ക അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ തിളങ്ങാന്‍ അസലന്‍കയ്ക്കായിരുന്നു.
Also Read: 'പൊള്ളാര്‍ഡിന്റെ സിക്‌സ് സിക്‌സ്, ഷഹീന്റെ ബൗളിങ് വിസ്മയം', 2021ലെ അഞ്ച് മിന്നും പ്രകടനങ്ങളിതാ

മുഹമ്മദ് വാസിം ജൂനിയറാണ് ഏഴാം നമ്പറില്‍. 20കാരനായ താരം ഓള്‍റൗണ്ടറാണ്. പിഎസ്എല്ലിലൂടെ മിടുക്കുകാട്ടിയ താരം ഈ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലൂടെയാണ് ടി20 അരങ്ങേറ്റം കുറിക്കുന്നത്. യുവതാരമെന്ന നിലയില്‍ പാകിസ്താന്‍ വലിയ പ്രതീക്ഷവെക്കുന്ന താരമാണ് വാസിം.

എട്ടാം നമ്പറില്‍ സ്‌കോട്ട്‌ലന്‍ഡിന്റെ ക്രിസ് ഗ്രീവസിനാണ് അവസരം. സ്‌കോട്ട്‌ലന്‍ഡ് ലീഗിലൂടെ തിളങ്ങിയ താരം ഈ വര്‍ഷത്തെ ടി20 ലോകകപ്പിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ കളിയിലെ താരമായത് ക്രിസ് ഗ്രീവസാണ്. 31ാം വയസിലും മികവ് കാട്ടാന്‍ അദ്ദേഹത്തിന് സാധിക്കുന്നു.
Also Read: ടി20 പ്ലെയര്‍ ഓഫ് ദി ഇയര്‍: സാധ്യലാ ലിസ്റ്റ് പുറത്ത്, ഇന്ത്യയുടെ ഒരാള്‍ പോലുമില്ല

നാസും അഹ്മദ്,ഒല്ലി റോബിന്‍സന്‍,ജെയ്ഡന്‍ സീല്‍സ്
ബംഗ്ലാദേശിന്റെ നസും അഹമ്മദാണ് ഒമ്പതാം നമ്പറില്‍. ഇടം കൈയന്‍ പേസറായ താരം 14 ടി20 മത്സരങ്ങളാണ് ഈ വര്‍ഷം കളിച്ചത്. ആഗസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ 19 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്താന്‍ അദ്ദേഹത്തിനായി. ഓസ്‌ട്രേലിയക്കെതിരേ ബംഗ്ലാദേശിന്റെ ആദ്യ ടി20 ജയത്തില്‍ നിര്‍ണ്ണായകമായത് നാസും അഹ്മദായിരുന്നു. ബംഗ്ലാദേശിന്റെ യുവ ടീമുകളിലൂടെ വളര്‍ന്ന താരം 18 വിക്കറ്റാണ് ഈ വര്‍ഷം നേടിയത്.
Also Read: അണ്ടര്‍ 19 ഏഷ്യാ കപ്പ്: ലക്ഷ്യം ഫൈനല്‍, എതിരാളി ബംഗ്ലാദേശ്- ഇന്ത്യയിറങ്ങുന്നു, പൊടിപാറും

ഇംഗ്ലണ്ടിന്റെ ഒല്ലി റോബിന്‍സനാണ് 10ാം നമ്പറില്‍. ആറ് ടെസ്റ്റുകളില്‍ നിന്ന് 32 വിക്കറ്റുകള്‍ ഇതിനോടകം പേസര്‍ വീഴ്ത്തിക്കഴിഞ്ഞു. 70 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 315 വിക്കറ്റാണ് അദ്ദേഹം നേടിയത്. ചില വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും പ്രതിഭയുള്ള താരങ്ങളിലൊരാളാണ് റോബിന്‍സന്‍.
Also Read: ഇന്ത്യയുടെ ഒരാള്‍ മാത്രം, രോഹിത്ത് പോലുമില്ല!- ഈ വര്‍ഷത്തെ മികച്ച ടി20 ഇലവനുമായി ഭോഗ്‌ലെ

വെസ്റ്റ് ഇന്‍ഡീസിന്റെ ജെയ്ഡന്‍ സീല്‍സാണ് 11ാമന്‍. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. നാല് ടെസ്റ്റില്‍ നിന്ന് 16 വിക്കറ്റ് നേടിയ താരം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications