'ഗെയ്ല്‍, അഫ്രീദി, വോണ്‍... ', ലൈംഗിക വിവാദത്തില്‍ ഉള്‍പ്പെട്ട ക്രിക്കറ്റ് താരങ്ങളെ പരിചയപ്പെടാം
ക്രിക്കറ്റ് താരങ്ങള്‍ക്ക് പൊതുവേ വലിയ ആരാധക പിന്തുണയാണുള്ളത്. ടി20 ക്രിക്കറ്റിന്റെ വരവും ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ വരവും ക്രിക്കറ്റിനെ കൂടുതല്‍ ജനപ്രിയമാക്കിയെന്ന് പറയാം. ക്രിക്കറ്റ് താരങ്ങളുടെ സ്വകാര്യ ജീവിതവും പ്രണയവുമെല്ലാം പലപ്പോഴും വലിയ ചര്‍ച്ചയാക്കപ്പെടുന്നത് ഇതുകൊണ്ടൊക്കെയാണ്. ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളെല്ലാം തന്നെ ഗോസിപ്പ് കോളങ്ങളിലും വാര്‍ത്തകളിലും ഇടം പിടിക്കുന്നത് വലിയ കാര്യമല്ല. എന്നാല്‍ ലൈംഗിക വിവാദത്തില്‍ ഉള്‍പ്പെട്ട് വാര്‍ത്തകളില്‍ ഇടം പിടിക്കുകയെന്നത് വലിയ നാണക്കേട്. ക്രിക്കറ്റ് താരങ്ങളെ അനുകരിക്കാനുള്ള വലിയ ശ്രമങ്ങള്‍ ഉണ്ടാകുമെന്നതിനാലും വലിയ സ്വാധീനം സൃഷ്ടിക്കാനാവുമെന്നതിനാലും പൊതുവേ കായിക താരങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ മാന്യതയോടെ പെരുമാറാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ചില താരങ്ങള്‍ ലൈംഗിക വിവാദങ്ങളില്‍ ഉള്‍പ്പെട്ട് വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഇത്തരത്തിലുള്ള ചില താരങ്ങളെ പരിചയപ്പെടാം.

ഷാഹിദ് അഫ്രീദി
പാകിസ്താന്‍ മുന്‍ ഓപ്പണറും നായകനും വെടിക്കെട്ട് ഓള്‍റൗണ്ടറുമെല്ലാണ് ഷാഹിദ് അഫ്രീദി. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാനുള്ള മികവുകൊണ്ട് തന്നെ അഫ്രീദിക്ക് ലോകക്രിക്കറ്റില്‍ വലിയ ആരാധക പിന്തുണയും ലഭിക്കാറുണ്ട്. എന്നാല്‍ ലൈംഗിക വിവാദത്തില്‍ അഫ്രീദിയും ഉള്‍പ്പെട്ടിട്ടുണ്ട്. 2000ല്‍ തങ്ങളുടെ ഹോട്ടലില്‍ സ്ത്രീകളോടൊപ്പമുള്ള അഫ്രീദിയുടെയും ചില സഹതാരങ്ങളുടെയും ചിത്രങ്ങള്‍ പുറത്തുവരികയും വലിയ ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്.
Also Read: IND vs SA: ഇന്ത്യയുടെ ബാറ്റിങ് തകര്‍ച്ചക്ക് കാരണം 'അമിത ആത്മവിശ്വാസം'- ഷോണ്‍ പൊള്ളോക്ക്

ക്രിസ് ഗെയ്ല്‍
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ഇതിഹാസങ്ങളിലൊരാളാണ് ക്രിസ് ഗെയ്ല്‍. 42ാം വയസിലും ക്രിക്കറ്റില്‍ സജീവമാണ് ഗെയ്ല്‍. ടി20 ക്രിക്കറ്റിന്റെ ഇതിഹാസമെന്ന് വിളിക്കാവുന്ന ഗെയ്ല്‍ നിരവധി തവണ സ്ത്രീകളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തന്റെ ആഘോഷ ചിത്രങ്ങളിലെല്ലാം ഒന്നിലധികം സ്ത്രീകളുമായി പ്രത്യക്ഷപ്പെടുന്നത് ഗെയ്‌ലിന്റെ രീതിയാണ്. 2012ലെ ഐസിസി ടി20 ലോകകപ്പിനിടെ ശ്രീലങ്കയിലെ ഹോട്ടലില്‍ നിന്ന് മൂന്ന് ബ്രിട്ടീഷ് സ്ത്രീകളോടൊപ്പമുള്ള ഗെയ്‌ലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത് വലിയ വിവാദമാവുകയും ബിബിഎല്ലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
Also Read: 92ന് പുറത്തോ? വിശ്വസിക്കാനാവുന്നില്ല- അന്ന് ഇന്ത്യയെ ട്രോളിയ വോനിനെ 'പഞ്ഞിക്കിട്ട്' ഫാന്‍സ്

ഷെയ്ന്‍ വോണ്‍
ഓസ്‌ട്രേലിയയുടെ ഇതിഹാസ സ്പിന്നറാണ് ഷെയ്ന്‍ വോണ്‍. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ സ്പിന്നര്‍ ഷെയ്ന്‍ വോണാണ്. താരമെന്ന നിലയില്‍ മികച്ചവനാണെങ്കിലും പല തവണ മോശം സ്വഭാവംകൊണ്ട് അദ്ദേഹം വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. സഹതാരങ്ങളുമായിവരെ ഉടക്കിയിരുന്ന വോണ്‍ ലൈംഗിക വിവാദത്തിലും ഉള്‍പ്പെട്ടിട്ടുണ്ട്. 2006ലാണ് മോഡലുകളുമായുള്ള വോണിന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നത്. കൗണ്ടി ചാമ്പ്യന്‍ഷിപ്പിന് മുമ്പായിരുന്നു ഇത്. സംഭവം വലിയ ചര്‍ച്ചയാവുകയും മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്തിരുന്നു.
Also Read: സച്ചിനെതിരേ ആദ്യമായി പന്തെറിഞ്ഞപ്പോള്‍ എന്ത് തോന്നി? അനുഭവം വെളിപ്പെടുത്തി മോണി മോര്‍ക്കല്‍

ഹെര്‍ഷ്വല്‍ ഗിബ്‌സ്
ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ഓപ്പണറെന്ന നിലയില്‍ ഹെര്‍ഷ്വല്‍ ഗിബ്‌സിനെ അറിയാത്തവര്‍ ചുരുക്കമാണ്. ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയ ഗിബ്‌സ് ദക്ഷിണാഫ്രിക്കയുടെ റെക്കോഡ് ഏകദിന വിജയത്തിന് പിന്നില്‍ ഏറ്റവും കൈയടി നേടിയ താരമാണ്. ഗിബ്‌സും ലൈംഗിക വിവാദ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തന്റെ ആത്മകഥയിലൂടെ ഗിബ്‌സ് വെളിപ്പെടുത്തിയ കാര്യങ്ങളാണ് വലിയ വിവാദമായി മാറിയത്. നിലവില്‍ പരിശീലകനെന്ന നിലയിലും ഗിബ്‌സ് പ്രവര്‍ത്തിക്കുന്നുണ്ട്.

ടിം പെയ്ന്‍
ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം നായകനും വിക്കറ്റ് കീപ്പറുമായ ടിം പെയ്ന്‍ ടീമില്‍ നിന്ന് പുറത്തായത് ലൈംഗിക വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടാണ്. ആഷസ് ടെസ്റ്റിനിടെ ജോലിക്കാരിയായ സ്ത്രീയോട് അപമര്യാധയായി പെരുമാറുകയും അശ്ലീല സന്ദേശം അയക്കുകയും ചെയ്തതാണ് വലിയ വിവാദമായത്. തന്റെ പിഴവ് പെയ്ന്‍ സമ്മതിക്കുകയും ചെയ്തു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് വലിയ നാണക്കേടായിരിക്കുന്ന സംഭവമാണിത്. നായകന്‍ ലൈംഗിക വിവാദത്തില്‍ ഉള്‍പ്പെട്ട് പുറത്തുപോവുകയെന്നത് ബോര്‍ഡിന്റെ സല്‍പ്പേരിനെത്തന്നെയാണ് ബാധിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications