Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനെതിരേ ആദ്യമായി പന്തെറിഞ്ഞപ്പോള്‍ എന്ത് തോന്നി? അനുഭവം വെളിപ്പെടുത്തി മോണി മോര്‍ക്കല്‍

കേപ്ടൗണ്‍: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ്. നടന്നുനീങ്ങിയ വഴികളിലെല്ലാം ചരിത്രത്തിന്റെ വലിയ അടയാളപ്പെടുത്തലുകള്‍ നടത്തിയ ഇതിഹാസ താരം. പ്രതിഭയെന്നോ പ്രതിഭാസമെന്നോ വിശേഷിപ്പിച്ചാലും ആ മികവിനെ പൂര്‍ണ്ണതയില്‍ ഉയര്‍ത്തിക്കാട്ടാനാവില്ല. അത്രത്തോളം വലിയ നേട്ടങ്ങളാണ് സച്ചിന്‍ ക്രിക്കറ്റില്‍ നേടിയെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് കൂടുതല്‍ സെഞ്ച്വറി എന്നീ റെക്കോഡുകള്‍ തിരുത്തപ്പെടാതെ സച്ചിന്റെ പേരില്‍ തുടരുന്നു.

1

ഇതിഹാസങ്ങളെന്ന് ഇന്ന് വിളിക്കുന്ന പലരും സച്ചിന്റെ വഴിയേ നടന്നൊപ്പമെത്താന്‍ ശ്രമിക്കുന്നവരാണ്. എതിരാളികള്‍ പോലും സച്ചിനെ രഹസ്യമായി ആരാധിക്കുന്നു. കളിച്ച ഒട്ടുമിക്ക മൈതാനത്തും തന്റേതായ അടയാളപ്പെടുത്തല്‍ നടത്താന്‍ സച്ചിന് സാധിച്ചിട്ടുണ്ട്. 200 ടെസ്റ്റില്‍ നിന്ന് 15921 റണ്‍സും 463 ഏകദിനത്തില്‍ നിന്ന് 18426 റണ്‍സും ഒരു ടി20യില്‍ നിന്ന് 10 റണ്‍സുമാണ് സച്ചിന്‍ ഇന്ത്യക്കായി നേടിയത്. ബൗളിങ് ഇതിഹാസങ്ങളായ മുത്തയ്യ മുരളീധരനും ഷെയ്ന്‍ വോണുമടക്കം പല പ്രമുഖരും സച്ചിന്റെ ബാറ്റിങ് മികവിനെ അംഗീകരിച്ചവരാണ്.

Also Read: IND vs SA: ഒരു കാര്യത്തില്‍ ഞാന്‍ സ്വയം ആശ്ചര്യപ്പെട്ടു! ബാറ്റിങ് രഹസ്യത്തെക്കുറിച്ച് രാഹുല്‍

2

ഇപ്പോഴിതാ ആദ്യമായി സച്ചിനെതിരേ പന്തെറിഞ്ഞപ്പോഴുള്ള തന്റെ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോണി മോര്‍ക്കല്‍. ദക്ഷിണാഫ്രിക്കയില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് സച്ചിന്‍. ആറ് സെഞ്ച്വറി അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ നേടിയിട്ടുണ്ട്. 2006ലെ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെ മോണി അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ മത്സരത്തില്‍ത്തന്നെ സച്ചിനെതിരേ പന്തെറിയേണ്ടി വന്നപ്പോള്‍ ഒരു നിമിഷം സ്തംഭിച്ചുപോയെന്നാണ് മോണി പറയുന്നത്.

Also Read:വിറച്ചു, പിന്നെ ജയിച്ചു- അഫ്ഗാന്‍റെ അട്ടിമറി മോഹം തകര്‍ത്ത് ഇന്ത്യ സെമി ഫൈനലില്‍

3

'ഞാന്‍ ആ സംഭവത്തെക്കുറിച്ച് പറയാം. 2006ലാണ് ഞാന്‍ അരങ്ങേറ്റം നടത്തുന്നത്. എന്റെ ആദ്യ ഓവര്‍ എറിഞ്ഞത് സച്ചിനെതിരേയായിരുന്നു. ഷോണ്‍ പൊള്ളോക്ക് എന്റെ കൈയില്‍ പന്ത് നല്‍കിയപ്പോള്‍ ശരിക്കും സ്തംഭിച്ചുപോയി. പിന്നീട് ആത്മവിശ്വാസം വീണ്ടെടുത്താണ് അദ്ദേഹത്തിനെതിരേ പന്തെറിഞ്ഞത്'-സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് ലൈവ് ഷോയ്ക്കിടെയാണ് മോണിയുടെ വെളിപ്പെടുത്തല്‍.

Also Read: IPL 2022: ബൗളിങ് ഈ ടീമുകളുടെ വീക്ക്‌നെസ്, ലേലത്തില്‍ പിഴച്ചാല്‍ 'പണിപാളും!

4

2006ലെ പര്യടനത്തില്‍ സച്ചിന് കാര്യമായ പ്രകടനം നടത്താനായില്ല. എന്നാല്‍ 2010ല്‍ ശക്തമായി തിരിച്ചെത്തിയ സച്ചിന്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രണ്ട് സെഞ്ച്വറിയാണ് നേടിയത്. കരിയറിന്റെ തുടക്കത്തിലേ സച്ചിനെതിരേ പന്തെറിയാന്‍ സാധിച്ചത് വലിയ ആത്മവിശ്വാസം നല്‍കിയെന്നും മോണി മോര്‍ക്കല്‍ പറഞ്ഞു. '2010ല്‍ സച്ചിനെതിരേ വീണ്ടും നാട്ടില്‍ പന്തെറിയാന്‍ സാധിച്ചു. ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം തന്നെ നല്ല മഴയായിരുന്നു. ഇന്ത്യയെ 130 എന്ന സ്‌കോറിലേക്ക് ഒതുക്കാന്‍ ഞങ്ങള്‍ക്കായി. എന്നാല്‍ പിന്നീട് പിച്ച് ബാറ്റിങ്ങിന് അനുകൂലമായതോടെ രണ്ടാം ഇന്നിങ്‌സില്‍ മികച്ച പോരാട്ടം നടന്നു. എന്റെ കരിയറിലെ മറക്കാനാവാത്ത ഓര്‍മകളിലൊന്നാണിത്'-മോര്‍ക്കല്‍ പറഞ്ഞു.

Also Read: എന്തുകൊണ്ട് ധോണി അപ്രതീക്ഷിതമായി ടെസ്റ്റില്‍ നിന്ന് വിരമിച്ചു? വെളിപ്പെടുത്തി രവി ശാസ്ത്രി

5

തന്റെ ഉയരക്കൂടുതലിനെ നന്നായി മുതലാക്കി പന്തെറിഞ്ഞ താരമാണ് മോണി മോര്‍ക്കല്‍. 86 ടെസ്റ്റില്‍ നിന്ന് 309 വിക്കറ്റും 117 ഏകദിനത്തില്‍ നിന്ന് 188 വിക്കറ്റും 44 ടി20യില്‍ നിന്ന് 47 വിക്കറ്റുമാണ് മോണിയുടെ പേരിലുള്ളത്. 70 ഐപിഎല്ലില്‍ നിന്ന് 77 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ്,കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളുടെ ഭാഗമായിരുന്നു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം അവതാരകനായി പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും വലിയ സജീവമല്ല.

Also Read: 2021ല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഞ്ച് അഭിമാന നിമിഷങ്ങള്‍ ഏതൊക്കെ? തിരഞ്ഞെടുത്ത് ബോഗ്ലെ

6

2018ലാണ് അവസാനമായി അദ്ദേഹം ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിലായിരുന്നു അത്. ഇതേ വര്‍ഷമാണ് അവസാന ഏകദിന പരമ്പരയും കളിച്ചത്. പരിക്ക് വില്ലനായിരുന്നില്ലെങ്കില്‍ അല്‍പ്പനാള്‍ കൂടി കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. ഒരു കാലത്ത് ദക്ഷിണാഫ്രിക്കന്‍ നിരയിലെ സജീവ സാന്നിധ്യമായിരുന്നു മോണി മോര്‍ക്കല്‍. അദ്ദേഹത്തിന്റെ സഹോദരന്‍ ആല്‍ബി മോര്‍ക്കലും ദക്ഷിണാഫ്രിക്കന്‍ ടീമിലുണ്ടായിരുന്നു.

Story first published: Tuesday, December 28, 2021, 15:16 [IST]
Other articles published on Dec 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+