Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഷസ്: ഡെക്കുകളുടെ ഘോഷയാത്ര, നാണംകെട്ട് ഇംഗ്ലണ്ട്, ഒരിക്കലും ആഗ്രഹിക്കാത്ത റെക്കോഡ്

മെല്‍ബണ്‍: 2021 ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന വര്‍ഷമാണ്. പരിമിത ഓവറിലും ടെസ്റ്റിലും ഒരുപോലെ ടീം നാണംകെട്ട വര്‍ഷമാണിത്. ഈ വര്‍ഷത്തെ ഇംഗ്ലണ്ടിന്റ പ്രകടന കണക്കുകള്‍ വളരെ നിരാശപ്പെടുത്തുന്നതാണ്. ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പതിവ് മികവ് ആവര്‍ത്തിച്ചപ്പോഴും നായകനെന്ന നിലയില്‍ അദ്ദേഹം വലിയ പരാജയം തന്നെയാണെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം.

The Ashes: England equal record for most ducks in a year after Melbourne

ഈ വര്‍ഷം ഇംഗ്ലണ്ട് ടീം ഏറ്റവും നാണംകെട്ടിരിക്കുന്നത് ടെസ്റ്റിലെ ഡെക്കുകളുടെ എണ്ണത്തിലാണ്. 2021ല്‍ 54 തവണയാണ് ഇംഗ്ലണ്ട് താരങ്ങള്‍ പൂജ്യത്തിന് പുറത്തായതെന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. 1998ലും ഇംഗ്ലണ്ടിന്റെ താരങ്ങള്‍ ടെസ്റ്റില്‍ 54 തവണ പൂജ്യത്തിന് പുറത്തായിരുന്നു. ഈ നാണംകെട്ട റെക്കോഡില്‍ തലപ്പത്ത് ഇംഗ്ലണ്ടാണ്. ഇത് രണ്ടാം തവണയാണ് സമാന ദുരന്തം ഇംഗ്ലണ്ട് ടീം ആവര്‍ത്തിക്കുന്നത്.

1

2000ല്‍ വെസ്റ്റ് ഇന്‍ഡീസ് 44 തവണയും 1999ല്‍ ഓസ്‌ട്രേലിയ 40 തവണയും പുറത്തായതാണ് ഈ റെക്കോഡില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റിനെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കുന്ന പ്രകടനം തന്നെയാണിത്. ടെസ്റ്റില്‍ മികച്ചൊരു പ്ലേയിങ് 11നെ സൃഷ്ടിക്കാന്‍ പോലും ഇംഗ്ലണ്ടിനായില്ല. സ്റ്റുവര്‍ട്ട് ബ്രോഡിനെ ആഷസ് ടെസ്റ്റില്‍ പുറത്തിരുത്താനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനവും ഇപ്പോള്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്.

ഇംഗ്ലണ്ട് ഓപ്പണര്‍മാരുടെ പ്രകടനമാണ് ഏറ്റവും ദയനീയം. മികച്ചൊരു ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഈ വര്‍ഷം ഇംഗ്ലണ്ടിനായില്ല. നടത്തിയ പരീക്ഷണങ്ങളെല്ലാം പാളിപ്പോയെന്ന് തന്നെ പറയാം. ഓപ്പണര്‍ റോറി ബേണ്‍സ് ആറ് തവണയാണ് ഈ വര്‍ഷം പൂജ്യത്തിന് പുറത്തായത്. നാല് തവണ പൂജ്യത്തിന് പുറത്തായത് ആറ് താരങ്ങളാണ്. ഡാന്‍ ലോറന്‍സ്, ഡോം സിബ്ലി, ജോണി ബെയര്‍സ്‌റ്റോ, ഹസീബ് ഹമീദ്, ജെയിംസ് ആന്‍ഡേഴ്‌സന്‍, ഒല്ലി റോബിന്‍സന്‍ എന്നിവരാണ് ഇത്തരത്തില്‍ നാല് തവണ പൂജ്യത്തിന് പുറത്തായത്.

2

സ്റ്റുവര്‍ട്ട് ബ്രോഡ്, സാം കറാന്‍ എന്നിവര്‍ മൂന്ന് തവണ വീതം പൂജ്യത്തിന് പുറത്തായപ്പോള്‍ ജോസ് ബട്‌ലര്‍, സാക്ക് ക്രോളി, ജോഫ്രാ ആര്‍ച്ചര്‍, ജെയിംസ് ബാര്‍ക്കി, ജാക്ക് ലീച്ച്, ഡേവിഡ് മലാന്‍ എന്നിവരാണ് രണ്ട് തവണ വീതം പൂജ്യത്തിന് പുറത്തായത്. ജോ റൂട്ട്, ഒല്ലി സ്‌റ്റോണ്‍, മാര്‍ക്ക് വുഡ്, മോയിന്‍ അലി, ഡോം ബെസ് എന്നിവരാണ് ഓരോ തവണ വീതം പൂജ്യത്തിന് പുറത്തായത്.

പേരുകേട്ട ബാറ്റ്‌സ്മാന്‍മാരാണ് ടീമിലുള്ളതെങ്കിലും ഇത്തരത്തില്‍ വലിയ നാണക്കേടാണ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. നിരവധി താരങ്ങളെ മാറി മാറി പരീക്ഷിച്ചിട്ടും ഇംഗ്ലണ്ട് ടീമിന് രക്ഷയില്ല. നായകസ്ഥാനത്ത് നിന്ന് റൂട്ടിന് മാറ്റി 2022ല്‍ വലിയ അഴിച്ചുപണി ഇംഗ്ലണ്ട് ടീമിലുണ്ടായേക്കും. ജോ റൂട്ടിന്റെ ബാറ്റിങ് പ്രകടനം മാത്രമാണ് ഈ വര്‍ഷം എടുത്തുപറയാന്‍ ഇംഗ്ലണ്ടിനുള്ളത്.

3

1708 റണ്‍സാണ് ജോ റൂട്ട് നേടിയത്. ഇതില്‍ ആറ് സെഞ്ച്വറി പ്രകടനവും ഉള്‍പ്പെടും. റോറി ബേണ്‍സ് (530), ജോണി ബെയര്‍സ്‌റ്റോ (391), ഒല്ലി പോപ്പ് (368) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. എക്‌സ്ട്രാസിലൂടെ 412 റണ്‍സും ഇംഗ്ലണ്ട് ഈ വര്‍ഷം നേടിയിട്ടുണ്ടെന്നതാണ് രസകരമായ കാര്യം. പട്ടിക നോക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ മൂന്നാമത്തെ ഉയര്‍ന്ന സ്‌കോര്‍ എക്‌സ്ട്രാസിലൂടെയാണെന്ന് കാണാനാവും.

ആഷസ് ടെസ്റ്റ് പരമ്പര കൈവിട്ട ഇംഗ്ലണ്ടിന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും വലിയ തിരിച്ചടിയാണ് നേരിട്ടത്. ഏഴാം സ്ഥാനത്തേക്ക് ഇംഗ്ലണ്ട് പിന്തള്ളപ്പെട്ടപ്പോള്‍ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ പരമ്പര നേടാനായാല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനത്തേക്കെത്താനാവും.

Story first published: Tuesday, December 28, 2021, 12:40 [IST]
Other articles published on Dec 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+