2021ല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഞ്ച് അഭിമാന നിമിഷങ്ങള്‍ ഏതൊക്കെ? തിരഞ്ഞെടുത്ത് ബോഗ്ലെ
മുംബൈ: 2021 വിടപറയുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് വലിയ തിരിച്ചടികളും മനോഹര ഓര്‍മ്മകളും സൃഷ്ടിക്കാന്‍ സാധിച്ച വര്‍ഷമാണ് 2021. ഓസ്‌ട്രേലിയയിലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേട്ടവും ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ പോരാട്ടവുമെല്ലാം ഇന്ത്യക്ക് അഭിമാനിക്കാന്‍ വക നല്‍കുമ്പോള്‍ ടി20 ലോകകപ്പിലെ നാണംകെട്ട പുറത്താവല്‍ ഇന്ത്യയെ സംബന്ധിച്ച് നിരാശയുണ്ടാക്കുന്നതാണ്.

വിരാട് കോലിയുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സര്‍വാധിപത്യം അവസാനിച്ച വര്‍ഷം കൂടിയാണിത്. രവി ശാസ്ത്രിക്ക് പകരക്കാരനായി രാഹുല്‍ ദ്രാവിഡ് പരിശീലകനായി എത്തിയതോടെ വിരാട് കോലിയെ മാറ്റി പകരം രോഹിത് ശര്‍മയെ ഇന്ത്യ പരിമിത ഓവര്‍ നായകനാക്കി. സൗരവ് ഗാംഗുലി-വിരാട് കോലി അഭിപ്രായ ഭിന്നതയും മറനീക്കി പുറത്തുവന്നു. ഓര്‍ക്കാനും മറക്കാനും ഏറെയുള്ള 2021ലെ ഇന്ത്യയുടെ അഞ്ച് അഭിമാന നിമിഷങ്ങള്‍ ഏതൊക്കെയാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് കമന്റേറ്ററായ ഹര്‍ഷ ബോഗ്ലെ.
Also Read: IND vs SA: വീരുവിനെ കടത്തിവെട്ടി രാഹുല്‍! മുന്നില്‍ ഗവാസ്‌കര്‍ മാത്രം- ഉജ്ജ്വല നേട്ടം

ഗാബയിലെ ചരിത്ര ജയം
ഒന്നാമതായി ഇന്ത്യ ഗാബയില്‍ ജയിച്ചതാണ് ബോഗ്ലെ തിരഞ്ഞെടുത്തത്. ഓസ്‌ട്രേലിയയുടെ 32 വര്‍ഷത്തെ അപ്രമാധിത്യം അവസാനിപ്പിച്ചാണ് ഇന്ത്യ ഗാബയില്‍ ജയിച്ചത്. മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. രണ്ടാം തവണയും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയ ഇന്ത്യ ചരിത്രത്തിലാദ്യമായാണ് ഗാബയില്‍ ജയിച്ചത്. 138 പന്തില്‍ 89 റണ്‍സെടുത്ത റിഷഭ് പന്തിന്റെ പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. മുഹമ്മദ് സിറാജിന്റെ ബൗളിങ് പ്രകടനവും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായി. സിറാജ് രണ്ടാം ഇന്നിങ്‌സിലെ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ ആറ് വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ജയങ്ങളിലൊന്നാണിത്.
Also Read: IND vs SA: വെങ്‌സാര്‍ക്കര്‍ ഹാപ്പി, ആ നാണക്കേട് ഇനി പുജാരയ്ക്ക് സ്വന്തം! ദ്രാവിഡ് മൂന്നാമന്‍

സിഎസ്‌കെ ഐപിഎല്‍ കിരീടം നേടി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്ഡ കിരീടം എംഎസ് ധോണി നയിച്ച സിഎസ്‌കെ നേടിയതാണ് ബോഗ്ലെ തിരഞ്ഞെടുത്ത രണ്ടാമത്തെ സംഭവം. 2020ല്‍ പ്ലേ ഓഫ് പോലും കാണാതെ സിഎസ്‌കെ പുറത്തായപ്പോള്‍ വിമര്‍ശിച്ചവര്‍ക്ക് മുന്നിലൂടെ രാജകീയമായാണ് ധോണിയും സംഘവും കിരീടത്തോടെ തിരിച്ചുവന്നത്. 2021ല്‍ ബാറ്റുകൊണ്ടും ധോണിക്ക് തിളങ്ങാനായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് കെകെആര്‍ ഫൈനലില്‍ പരാജയപ്പെടുത്തിയത്.
Also Read: ചേട്ടന്‍മാരുടെ വഴിയെ അനുജന്‍മാരും- ഇന്ത്യയെ തുരത്തിയ പാക് ടീമിനെ പ്രശംസിച്ച് ബാബര്‍

രോഹിത് ശര്‍മയുടെ ടെസ്റ്റിലെ പ്രകടനം
രോഹിത് ശര്‍മയെ പരിമിത ഓവര്‍ ഓപ്പണറെന്ന നിലയില്‍ മാത്രം തളച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ തന്റേതായ സ്ഥാനം കണ്ടെത്തി രോഹിത് ശര്‍മ ടെസ്റ്റ് ടീമിലും സജീവമായി. ഇപ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനാണ് അദ്ദേഹം. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലുമടക്കം ലഭിച്ച അവസരങ്ങളിലെല്ലാം തിളങ്ങാന്‍ രോഹിത്തിനായിട്ടുണ്ട്. പരിക്കിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പര അശ്വിന്‍ കളിക്കുന്നില്ല.
Also Read: IND vs SA: കോലിക്കു ഭാഗ്യമില്ലെന്ന് ആരു പറഞ്ഞു? കുറിച്ചത് വമ്പന്‍ റെക്കോര്‍ഡ്, ധോണി പോലും പിന്നില്‍

അശ്വിന്റെ ചെന്നൈയിലെ ഓള്‍റൗണ്ട് പ്രകടനം
ചെന്നൈയില്‍ ആര്‍ അശ്വിന്‍ നടത്തിയ ഓള്‍റൗണ്ട് പ്രകടനമാണ് ബോഗ്ലെ നാലാമതായി തിരഞ്ഞെടുത്തത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലായിരുന്നു ഇത്. രണ്ടാം ഇന്നിങ്‌സില്‍ 148 പന്തില്‍ 14 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയായിരുന്നു അദ്ദേഹത്തിന്റെ സെഞ്ച്വറി പ്രകടനം. രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി എട്ട് വിക്കറ്റും അശ്വിന്‍ വീഴ്ത്തി. നിര്‍ണ്ണായക ഘട്ടത്തിലെ അശ്വിന്റെ സെഞ്ച്വറി പ്രകടനമാണ് മത്സരത്തില്‍ ഇന്ത്യക്ക് 317 റണ്‍സിന്റെ വമ്പന്‍ ജയം സമ്മാനിച്ചത്.
Also Read: 2022ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അഴിച്ചുപണി ഉറപ്പ്, സാധ്യതയുള്ള അഞ്ച് മാറ്റങ്ങള്‍ പരിശോധിക്കാം

ഇന്ത്യന്‍ വനിതാ ടീമിന്റെ ടെസ്റ്റ് പ്രകടനം
ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ വനിതാ ടീം ടെസ്റ്റ് സമനില നേടിയത് ചരിത്ര സംഭവം തന്നെയാണ്. ഷഫാലി വര്‍മയുടെ പ്രകടനമാണ് ഇന്ത്യക്ക് ആവേശ സമനില നേടിക്കൊടുത്തത്. 96,63 എന്നിങ്ങനെയായിരുന്നു യുവതാരത്തിന്റെ പ്രകടനം. രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടാന്‍ ഷഫാലിക്കായി. സ്മൃതി മന്ദാന,ദീപ്തി ശര്‍മ എന്നിവരെല്ലാം മികച്ച ബാറ്ഖിങ് പ്രകടനം നടത്തി. ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ചരിത്ര നേട്ടമാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications