IND vs SA: വീരുവിനെ കടത്തിവെട്ടി രാഹുല്‍! മുന്നില്‍ ഗവാസ്‌കര്‍ മാത്രം- ഉജ്ജ്വല നേട്ടം
സെഞ്ചൂറിയന്‍: സൗത്താഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഉജ്ജ്വല സെഞ്ച്വറിയോടെ പല നാഴികക്കുകളും പിന്നിട്ടിരിക്കുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ കെഎല്‍ രാഹുല്‍. കരിയറിലാദ്യമായി ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍സി ലഭിച്ച അദ്ദേഹം ഉജ്ജ്വല ഇന്നിങ്‌സിലൂടെ ഇതു ആഘോഷമാക്കി മാറ്റുകയായിരുന്നു. പുതിയ വൈസ് ക്യാപ്റ്റനും ഓപ്പണിങ് പങ്കാളിയുമായ രോഹിത് ശര്‍മയ്ക്കു പരിക്കു കാരണം ടെസ്റ്റ് പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വന്നതോടെയാണ് രാഹുലിന് വൈസ് ക്യാപ്റ്റനായി ഈ പരമ്പയില്‍ നറുക്ക് വീണത്.
ആദ്യദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യക്കു ടെസ്റ്റില്‍ മേല്‍ക്കൈ സ്മ്മാനിച്ചത് രാഹുലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സായിരുന്നു. പുറത്താവാതെ 122 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. 248 ബോളില്‍ 16 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണിത്. ഇന്ത്യ കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിന് 272 റണ്‍സെന്ന ശക്തമായ നിലയിലാണ്.

സെവാഗിനെ പിന്തള്ളി
ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡ് തിരുത്തി എലൈറ്റ് ക്ലബ്ബില്‍ രണ്ടാമനായി മാറിയിരിക്കുകയാണ് കെഎല്‍ രാഹുല്‍. ഏഷ്യക്കു പുറത്ത് കൂടുതല്‍ സെഞ്ച്വറികള്‍ കൊയ്ത രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് രാഹുലിനെ തേടിയെത്തിയത്. അദ്ദേഹത്തിന്റെ അഞ്ചാമത്തെ സെഞ്ച്വറിയായിരുന്നു സെഞ്ചൂറിയനിലേത്. 34 ഇന്നിങ്‌സുകളില്‍ നിന്നാണിത്.
നേരത്തേ ഈ ലിസ്റ്റില്‍ രണ്ടാമന്‍ സെവാഗായിരുന്നു. 59 ഇന്നിങ്‌സുകളില്‍ നിന്നും നാലു സെഞ്ച്വറികളാണ് ഏഷ്യക്കു പുറത്ത് അദ്ദേഹത്തിനുണ്ടായിരുന്നത്. ഇതാണ് രാഹുല്‍ തിരുത്തിയത്. ഇനി മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ മാത്രമേ രാഹുലിനു മുന്നിലുള്ളൂ. ഗവാസ്‌കര്‍ 81 ഇന്നിങ്‌സുകളില്‍ നിന്നും 15 സെഞ്ച്വറികളോയണ് തലപ്പത്ത് നില്‍ക്കുന്നത്.

എലൈറ്റ് ക്ലബ്ബില്‍
കെഎല്‍ രാഹുല്‍ സെഞ്ച്വറി നേട്ടത്തോടെ മറ്റൊരു എലൈറ്റ് ക്ലബ്ബിന്റേയും ഭാഗമായി മാറി. സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ സെഞ്ച്വറി നേടിയ മൂന്നാമത്തെ വിദേശ ഓപ്പണറെന്ന നേട്ടത്തിനും അദ്ദേഹം അവകാശിയായി. ഇന്ത്യയുടെ ആദ്യത്തെയാള്‍ കൂടിയാണ് രാഹുല്‍. നേരത്തേ യൂനിവേഴ്‌സല്‍ ബോസെന്നറിയപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍, പാകിസ്താന്റെ മുന്‍ സ്റ്റാര്‍ ബാറ്റര്‍ സഈദ് അന്‍വര്‍ എന്നിവര്‍ മാത്രമേ മൂന്നു രാജ്യങ്ങളിലും ടെസ്റ്റ് സെഞ്ച്വറിയടിച്ചിട്ടുള്ളൂ. ഇപ്പോള്‍ രാഹുലും ഇവര്‍ക്കൊപ്പം തന്റെ പേര് കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.

ജാഫറിനു ശേഷമാദ്യം
സൗത്താഫ്രിക്കയില്‍ അത്ര മികച്ച റെക്കോര്‍ഡല്ല ടെസ്റ്റിലെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ക്കുള്ളത്. നേരത്തേ ഇന്ത്യയുടെ ഒരേയൊരു ഓപ്പണര്‍ മാത്രമേ ഇവിടെ ടെസ്റ്റില്‍ സെഞ്ച്വറി നേടിയിരുന്നുള്ളൂ. അതു വസീം ജാഫറായിരുന്നു. 2006-07ലെ സൗത്താഫ്രിക്കന്‍ പര്യടനത്തിലായിരുന്നു അദ്ദേഹം ഓപ്പണറായി ഇറങ്ങിയ ശേഷം സെഞ്ച്വറി കുറിച്ചത്. അന്നു കേപ്ടൗണില്‍ നടന്ന ടെസ്റ്റില്‍ 116 റണ്‍സായിരുന്നു ജാഫര്‍ നേടിയത്.
ഈ റെക്കോര്‍ഡും ഈ ടെസ്റ്റില്‍ രാഹുല്‍ തിരുത്തിയിരിക്കുകയാണ്. സൗത്താഫ്രിക്കയില്‍ ഒരു ഇന്ത്യന്‍ ഓപ്പണറുടെ ഏറ്റവുമുയര്‍ന്ന സ്‌കോറിന് അദ്ദേഹം അവകാശിയായിരിക്കുകയാണ്. 15 വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ഓപ്പണറുടെ സൗത്താഫ്രിക്കയിലെ ടെസ്റ്റ് സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് ഇപ്പോള്‍ രാഹുല്‍ അവസാനിപ്പിച്ചിരിക്കുകയാണ്.

എല്ലാ രാജ്യത്തും സെഞ്ച്വറി
ടെസ്റ്റ് കരിയറില്‍ ഇതുവരെ ഇന്ത്യടക്കം ആറു രാജ്യങ്ങളിലാണ് കെഎല്‍ രാഹുല്‍ കളിച്ചിട്ടുള്ളത്. അവിടെയെല്ലാം അദ്ദേഹത്തിനു സെഞ്ച്വറി നേടാന്‍ കഴിഞ്ഞുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇത്തവണത്തെ സൗത്താഫ്രിക്കന്‍ പര്യടനത്തിനായി എത്തിയപ്പോള്‍ ഇവിടെ മാത്രമേ അദ്ദേഹത്തിനു മൂന്നക്കം കടക്കാന്‍ സാധിക്കാതെ പോയിരുന്നുള്ളൂ. എന്നാല്‍ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ തന്നെ രാഹുല്‍ ഈ കാത്തിരിപ്പ് അവസാനിപ്പിക്കുകയായിരുന്നു.
ഇന്ത്യ, സൗത്താഫ്രിക്ക എന്നിവയെക്കൂടാതെ ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക തുടങ്ഹിയ രാജ്യങ്ങളിലും അദ്ദേഹം നേരത്തേ സെഞ്ച്വറി കണ്ടെത്തിയിട്ടുണ്ട്.
ഇംഗ്ലണ്ടില്‍ ഒമ്പത് ടെസ്റ്റുകളില്‍ നിന്നും രണ്ടു സെഞ്ച്വറികളാണ് രാഹുല്‍ നേടിയത്. കൂടുതല്‍ സെഞ്ച്വറികളും ഇവിടെ തന്നെയാണ്. മറ്റു രാജ്യങ്ങളില്ലൊം ഓരോ സെഞ്ച്വറികളാണ് താരം നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications