For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: കോലിക്കു ഭാഗ്യമില്ലെന്ന് ആരു പറഞ്ഞു? കുറിച്ചത് വമ്പന്‍ റെക്കോര്‍ഡ്, ധോണി പോലും പിന്നില്‍

ടോസിന്റെ കാര്യത്തിലാണ് റെക്കോര്‍ഡ് കുറിച്ചിരിക്കുന്നത്

സെഞ്ചൂറിയന്‍: ഒട്ടും ഭാഗ്യമില്ലാത്ത ക്യാപ്റ്റനെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ആരാധകര്‍ വിളിക്കാറുള്ളത്. ഒരു മല്‍സരത്തിന്റെ വിധി തന്നെ നിര്‍ണയിക്കാന്‍ ശേഷിയുള്ള ടോസ് പലപ്പോഴും കൈവിടുന്നതാണ് ഇതിന്റെ കാരണം. മറ്റു ക്യാപ്റ്റന്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ അപൂര്‍വ്വമായി മാത്രമേ കോലിക്കു ടോസ് ലഭിക്കുന്നത് നമ്മള്‍ കാണാറുള്ളൂ.

എന്നാല്‍ താന്‍ അത്ര മാത്രം നിര്‍ഭാഗ്യവാനല്ലെന്നു ഒരു വമ്പന്‍ റെക്കോര്‍ഡിലൂടെ തെളിയിച്ചിരിക്കുകയാണ് കോലി. സൗത്താഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ടോസ് വിജത്തോടെയായിരുന്നു ഇത്. ഇന്ത്യയുടെ മറ്റൊരു ടെസ്റ്റ് ക്യാപ്റ്റനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ് കൂടിയാണിത്.

 അസ്ഹറിനെ പിന്നിലാക്കി

അസ്ഹറിനെ പിന്നിലാക്കി

ടെസ്റ്റില്‍ ഏറ്റവുമധികം ടോസുകള്‍ വിജയിച്ച ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡാണ് വിരാട് കോലി തന്റെ പേരില്‍ കുറിച്ചത്. സൗത്താഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റിലെ ടോസ് വിജയത്തോടെ അദ്ദേഹം ആകെ ടോസ് വിജയം 30 ആക്കി ഉയര്‍ത്തുകയായികുന്നു. 68 ടെസ്റ്റുകളില്‍ നിന്നാണ് കോലിയുടെ ഈ തകര്‍പ്പന്‍ നേട്ടം.
ഇതോടെ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ റെക്കോര്‍ഡ് അദ്ദേഹം തിരുത്തുകയും ചെയ്തു. നേരത്തേ 29 ടോസുകളായിരുന്നു അസ്ഹര്‍ ജയിച്ചിരുന്നത്. 47 ടെസ്റ്റുകളിലായിരുന്നു ഇത്. ഈ ലിസ്റ്റിലെ മൂന്നാമന്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ്. 60 ടെസ്റ്റുകളില്‍ 26 ടോസുകളാണ് അദ്ദേഹം നേടിയിട്ടുള്‌ലത്.

 വിജയങ്ങളുള്ള ക്യാപ്റ്റന്‍

വിജയങ്ങളുള്ള ക്യാപ്റ്റന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ വിജയങ്ങള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് നേരട്ടേ വിരാട് കോലിക്കു അവകാശപ്പെട്ടതാണ്. ഇതോടൊപ്പമാണ് ഇപ്പോള്‍ ടോസ് വിജയത്തിലും അദ്ദേഹം ചരിത്രം തിരുത്തിയിരിക്കുന്നത്. സൗത്താഫ്രിക്കയ്‌ക്കെതിരേ ആരംഭിച്ച ആദ്യ ടെസ്റ്റ് മാറ്റിനിര്‍ത്തിയാല്‍ നേരത്തേ 67 ടെസ്റ്റുകളിലാണ് കോലി ടീമിനെ നയിച്ചത്. ഇതില്‍ 39 എണ്ണത്തിലും വിജയിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.
ഈ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത് ധോണിയാണ്. 60 ടെസ്റ്റുകളില്‍ 27 വിജയങ്ങളാണ് ക്യാപ്റ്റനെന്ന പേരില്‍ ധോണിക്കുള്ളത്. എലൈറ്റ് ക്യാപ്റ്റന്‍മാരുടെ ലിസ്റ്റിലെ മൂന്നാമന്‍ മുന്‍ നായകനും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയാണ്. 49 ടെസ്റ്റുകളില്‍ 21 വിജയങ്ങളാണ് ദാദയ്ക്കു കീഴില്‍ ഇന്ത്യ സ്വന്തമാക്കിയത്. അസ്ഹറുദ്ദീന് കീഴില്‍ 47 ടെസ്റ്റില്‍ 14 എണ്ണത്തിലാണ് ഇന്ത്യ വിജയിച്ചിട്ടുള്ളത്.

 ഓസ്‌ട്രേലിയയില്‍ പരമ്പര നേട്ടം

ഓസ്‌ട്രേലിയയില്‍ പരമ്പര നേട്ടം

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കു ടെസ്റ്റില്‍ കന്നി പരമ്പര നേട്ടം സമ്മാനിച്ചിട്ടുള്ള ക്യാപ്റ്റനെന്ന റെക്കോര്‍ഡും വിരാട് കോലിക്കു മാത്രം അവകാശപ്പെട്ടതാണ്. 2018-19ലെ പര്യടനത്തിലാണ് കോലിക്കു കീഴില്‍, രവി ശാസ്ത്രിയുടെ പരിശീലനത്തില്‍ ഇന്ത്യ ഓസീസ് മണ്ണില്‍ ചരിത്രം കുറിച്ചത്.
അതിനു ശേഷമുള്ള പര്യടനത്തിലും ഇന്ത്യ ഈ നേട്ടമാവര്‍ത്തിച്ചു. 2020-21ലെ പര്യടനത്തിലും ഇന്ത്യ പരമ്പര വിജയം ആവര്‍ത്തിക്കുകയായിരുന്നു. ഈ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ മാത്രമേ കോലി ഇന്ത്യന്‍ ടീമിനോടൊപ്പമുണ്ടായിരുന്നുള്ളൂ. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന് ഒന്നാം ടെസ്റ്റിനു ശേഷം കോലി നാട്ടിലേക്കു മടങ്ങുകയായിരുന്നു. കോലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെയായിരുന്നു ശേഷിച്ച ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചത്.

 ഇന്ത്യക്കു മികച്ച തുടക്കം

ഇന്ത്യക്കു മികച്ച തുടക്കം

സൗത്താഫ്രിക്കയ്ക്കയ്‌ക്കെതിരേ സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ടില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റില്‍ ടെസ്റ്റില്‍ ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. ആദ്യദിനം രണ്ടാം സെഷനില്‍ 41 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിന് 117 റണ്‍സെടുത്തിട്ടുണ്ട്. മായങ്ക് അഗര്‍വാള്‍ (60), ചേതേശ്വര്‍ പുജാര (0) എന്നിവരെ അടുത്തടുത്ത ബോളുകളില്‍ ഇന്ത്യക്കു നഷ്ടമാവുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ മായങ്ക്- രാഹുല്‍ സഖ്യം ചേര്‍ന്ന് 117 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, കീഗന്‍ പെറ്റേഴ്‌സന്‍, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, ടെംബ ബവുമ, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), വിയാന്‍ മുള്‍ഡര്‍, മാര്‍ക്കോ ജാന്‍സണ്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുംഗി എന്‍ഗിഡി.

Story first published: Sunday, December 26, 2021, 17:28 [IST]
Other articles published on Dec 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+