
അജിന്‍ക്യ രഹാനെക്ക് പകരക്കാരനെത്തും
ടെസ്റ്റില്‍ അജിന്‍ക്യ രഹാനെക്ക് പകരക്കാരനെ ഇന്ത്യ കണ്ടെത്തും. 2021ല്‍ തീര്‍ത്തും നിരാശപ്പെടുത്തിയ രഹാനെക്ക് അവസാന അവസരമെന്ന് നിലയിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ അവസരം നല്‍കിയത്. വലിയ പ്രകടനം കാഴ്ചവെക്കാത്ത പക്ഷം രഹാനെക്ക് ടീമിലെ സ്ഥാനം നഷ്ടമായേക്കും. രഹാനെക്ക് പകരം ഹനുമ വിഹാരി, ശ്രേയസ് അയ്യര്‍ എന്നിവരിലൊരാള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് കടന്നുവരാന്‍ സാധ്യതകളേറെയാണ്.

ശുബ്മാന്‍ ഗില്ലിനും പൃഥ്വി ഷാക്കും കൂടുതല്‍ അവസരം
ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ശുബ്മാന്‍ ഗില്ലിനും പൃഥ്വി ഷാക്കും കൂടുതല്‍ അവസരം നല്‍കും. നിലവില്‍ പൃഥ്വി പൂര്‍ണ്ണമായും ടീമിന് പുറത്താണ്. ഗില്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുന്നെങ്കിലും പ്ലേയിങ് 11ലെ സ്ഥിര സാന്നിധ്യമെന്ന് പറയാനാവില്ല. രണ്ട് പേരെയും ഇന്ത്യക്ക് കൂടുതല്‍ അവസരം നല്‍കി വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. അതിനുള്ള നടപടികള്‍ അടുത്ത വര്‍ഷം തന്നെ ഇന്ത്യ നടത്താനാണ് സാധ്യത.

ടി20യില്‍ നിന്ന് മുഹമ്മദ് ഷമി പുറത്താവും
ഇന്ത്യയുടെ ടി20 ടീമില്‍ ഇനി മുഹമ്മദ് ഷമിക്ക് അവസരം ലഭിച്ചേക്കില്ല. അവസാന ടി20 ലോകകപ്പില്‍ ഷമി ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. 17 ടി20കളില്‍ നിന്ന് 18 വിക്കറ്റ് ഇന്ത്യന്‍ ജഴ്‌സിയില്‍ വീഴ്ത്താന്‍ ഷമിക്കായിട്ടുണ്ടെങ്കിലും ഇക്കോണമി 9.55 ആണ്. മുഹമ്മദ് സിറാജ്, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിയ യുവതാരങ്ങള്‍ക്ക് വളര്‍ന്നുവരാന്‍ ഇന്ത്യ അവസരം നല്‍കിയേക്കും.

പുതിയ സ്പിന്‍ നിരയെ കണ്ടെത്തണം
യുസ്‌വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരാണ് നിലവിലെ ഇന്ത്യയുടെ സ്പിന്നര്‍മാര്‍. ഇവരില്‍ പരീക്ഷണം നടത്തുന്നത് അവസാനിപ്പിച്ച് പുതിയ യുവതലമുറയെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. രാഹുല്‍ ചഹാര്‍, രവി ബിഷ്‌നോയ് എന്നിവരെയാണ് ഇന്ത്യ ഭാവി സ്പിന്നര്‍മാരായി നിലവില്‍ കാണുന്നത്. മികച്ച സ്പിന്നര്‍മാരെ ഇന്ത്യക്ക് ഇനിയും കണ്ടെത്തേണ്ടതായുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് പുതിയ സ്പിന്നര്‍മാരെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചേക്കും.

ഭാവി നായകനെ വളര്‍ത്തണം
ഇന്ത്യയുടെ ഭാവി നായകനെ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്ക് ഇനിയും മൂന്നോ നാലോ വര്‍ഷം നായകസ്ഥാനത്ത് തുടരാനായേക്കും. അത് കഴിഞ്ഞ് പകരം നായകന്മാരെ കണ്ടെത്തണം. കെ എല്‍ രാഹുലിനെ ഇന്ത്യ ഭാവി നായകനായി പരിഗണിക്കുന്നുണ്ട്. എന്നാല്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കി നായകമികവ് വളര്‍ത്തേണ്ടതായുണ്ട്. ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരും നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരാണ്. ശ്രേയസും രാഹുലും ഭാവിയില്‍ ഇന്ത്യയെ നയിക്കാന്‍ കെല്‍പ്പുള്ളവരാണെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രിയും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. രാഹുലിന്റെ ഐപിഎല്ലിലെ നായകമികവ് ഇന്ത്യന്‍ ടീമിലെ നായകസ്ഥാനത്തെയും സ്വാധീനിക്കുമെന്നുറപ്പാണ്.


Click it and Unblock the Notifications












