
ഇതോടെ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം തവണ മൂന്നാം നമ്പറില്‍ പൂജ്യത്തിനു പുറത്തായ ബാറ്ററെന്ന നാണക്കേട് പുജാരയുടെ പേരിലായി. ഒമ്പതാം തവണയാണ് അദ്ദേഹത്തിന് ഇത്തരമൊരു തിരിച്ചടി നേരിടേണ്ടി വന്നത്. മുന്‍ ഇതിഹാസ ബാറ്ററും മുഖ്യ സെലക്ടറുമായിരുന്ന ദിലിപ് വെങ്‌സാര്‍ക്കറുടെ പേരിലായിരുന്ന റെക്കോര്‍ഡ് പുജാര തിരുത്തുകയായിരുന്നു. അദ്ദേഹം നേരത്തേ മൂന്നാംനമ്പറില്‍ എട്ടു തവണയാണ് ഡെക്കായിട്ടുള്ളത്.

ഈ ലിസ്റ്റിലെ മൂന്നാമന്‍ മറ്റൊരു ഇതിഹാസ ബാറ്ററും നിലവിലെ മുഖ്യ കോച്ചുമായ രാഹുല്‍ ദ്രാവിഡാണ്. ഏഴു തവണയാണ് ദ്രാവിഡ് ടെസ്റ്റില്‍ ഡെക്കായിട്ടുള്ളത്. മൊഹീന്ദര്‍ അമര്‍നാഥ് (ആറു തവണ ഡെക്ക്), അജിത് വഡേക്കര്‍ (അഞ്ചു തവണ) എന്നിവരാണ് മൂന്നാം നമ്പറില്‍ കൂടുതല്‍ തവണ പൂജ്യത്തിനു പുറത്തായിട്ടുള്ള മറ്റു ഇന്ത്യന്‍ താരങ്ങള്‍.

ഇന്ത്യക്കു ഗംഭീര തുടക്കം
ടെസ്റ്റില്‍ ഗംഭീര തുടക്കമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. ആദ്യദിനത്തിലെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിന് 272 റണ്‍സെന്ന ശക്തമായ നിലയിലാണ് സെഞ്ച്വറിയുമായി ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുലും (122*) മുന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാാനെയുമാണ് (40*) ക്രീസിലുള്ളത്.
ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ (60), പുജാര (0), ക്യാപ്റ്റന്‍ വിരാട് കോലി (35) എന്നിവരാണ് പുറത്തായത്. സൗത്താഫ്രിക്കയ്ക്കു വേണ്ടി അഞ്ചു പേരാണ് ബൗള്‍ ചെയ്തത്. പക്ഷെ മൂന്നു വിക്കറ്റുകളും ലഭിച്ചത് ലുംഗി എന്‍ഗിഡിക്കായിരുന്നു. ടോസിനു ശേഷം ബാറ്റ് ചെയ്ത ഇന്ത്യക്കു ആഗ്രഹിച്ച തുടക്കമാണ് രാഹുല്‍- മായങ്ക് സഖ്യം നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 117 റണ്‍സ് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നായിരുന്നു ഒരോവറില്‍ എന്‍ഗിഡിയുടെ ഇരട്ട പ്രഹരം. പക്ഷെ മൂന്നാം വിക്കറ്റില്‍ രാഹുലും നായകന്‍ കോലിയും ചേര്‍ന്ന് 82 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യ പിടിമുറുക്കി.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, കീഗന്‍ പെറ്റേഴ്‌സന്‍, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, ടെംബ ബവുമ, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), വിയാന്‍ മുള്‍ഡര്‍, മാര്‍ക്കോ ജാന്‍സണ്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുംഗി എന്‍ഗിഡി.


Click it and Unblock the Notifications











