ചേട്ടന്‍മാരുടെ വഴിയെ അനുജന്‍മാരും- ഇന്ത്യയെ തുരത്തിയ പാക് ടീമിനെ പ്രശംസിച്ച് ബാബര്‍
അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ചിരവൈരികളായ ഇന്ത്യക്കെതിരേ തകര്‍പ്പന്‍ വിജയം കൊയ്ത പാകിസ്താന്‍ ടീമിനെ അഭിനന്ദിച്ച് സീനിയര്‍ ടീമിന്റെ നായകന്‍ ബാബര്‍ ആസം. ശനിയാഴ്ച നടന്ന കളിയില്‍ രണ്ടു വിക്കറ്റിനായിരുന്നു നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യക്കെതിരേ പാക് വിജയം. തുടര്‍ച്ചയായി രണ്ടാമത്തെ അന്താരാഷ്ട്ര ടൂര്‍ണമെന്റിലാണ് പാകിസ്താനെതിരേ ഇന്ത്യ വെന്നിക്കൊടി പാറിച്ചത്. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലും ഇന്ത്യയെ പാകിസ്താന്‍ വാരിക്കളഞ്ഞിരുന്നു.
അന്നു പത്തു വിക്കറ്റിനായിരുന്നു ബാബര്‍ നയിച്ച പാകിസ്താന്‍ വിരാട് കോലിയുടെ ഇന്ത്യയെ കെട്ടുകെട്ടിച്ചത്. ലോകകപ്പ്ിന്റെ ചരിത്രത്തില്‍ ഇന്ത്യക്കെതിരേ പാകിസ്താന്റെ കന്നി വിജയം കൂടിയായിരുന്നു ഇത്. നേരത്തേ 12 തവണ വിവിധ ലോകകപ്പുകളില്‍ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യയോടു പാകിസ്താന്‍ പരാജയം സമ്മതിച്ചിരുന്നു. അന്നത്തെ തോല്‍വികള്‍ക്കു ടി20 ലോകകപ്പില്‍ ബാബറും സംഘവും കണക്കുതീര്‍ക്കുകയായിരുന്നു.

ട്വിറ്റര്‍ ഹാന്റിലിലൂടെയായിരുന്നു പാകിസ്താന്റെ ജൂനിയര്‍ ടീമിനെ ബാബര്‍ ആസം അഭിന്ദിച്ചത്. വെല്‍ഡണ്‍ ബോയ്‌സ്, ഇതു പോലെ തന്നെ ഇനിയും പെര്‍ഫോം ചെയ്യൂ, ഞങ്ങളുടെ അഭിമാനമുയര്‍ത്തുന്നത് തുടരുകയും വേണം. ക്രിക്കറ്റിള്‍ നിങ്ങള്‍ കൂടുതല്‍ വിജയങ്ങള്‍ നേടുന്നതിനായി പ്രാര്‍ഥിക്കുകയാണ് എന്നായിരുന്നു ഇന്ത്യക്കെതിരേ പാകിസ്താന്‍ വിജയറണ്‍സ് നേടുന്നതിന്റെ വീഡിയോക്കൊപ്പം ബാബര്‍ ട്വീറ്റ് ചെയ്തത്.

ശനിയാഴ്ച നടന്ന അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ ഇന്ത്യക്കു തൊട്ടതെല്ലാം പിഴയ്ക്കുന്നതായിരുന്നു കണ്ടത്. ആദ്യം ടോസ് നഷ്ടത്തോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ടോസ് ലഭിച്ച പാക് നായകന്‍ കാസിം അക്രം ഇന്ത്യയോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യ മൂന്നോവറില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയുടെ തുടക്കവും പാളി. ഓപ്പണര്‍ ആംക്രിഷ് രഘുവംശി (0), ഷെയ്ഖ് റഷീദ് (6), നായകന്‍ യഷ് ധൂല്‍ (0) എന്നിവരാണ് മൂന്നോവറിനുള്ളില്‍ മടങ്ങിയത്. 100 റണ്‍സ് തികയ്ക്കുമ്പോഴേക്കും രണ്ടു വിക്കറ്റുകള്‍ കൂടി ഇന്ത്യ കൈവിട്ടു. ലോവര്‍ ഓര്‍ഡറിന്റെ പ്രകടനമാണ് ഇന്ത്യയെ വന്‍ ദുരന്തത്തില്‍ നിന്നു രക്ഷിച്ചത്. ഒരോവര്‍ ശേഷിത്തെ 237 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു.
വിക്കറ്റ് കീപ്പര്‍ ആരാധ്യ യാദവ് (50), ഓപ്പണര്‍ ഹര്‍നൂര്‍ സിങ് (46), രാജ്‌വര്‍ധന്‍ ഹാംഗര്‍ഗേക്കര്‍ (33), കൗശല്‍ താംബെ (32), രാജ് ബാവ (25) എന്നിവരാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ പിടിച്ചുനിന്നത്. 83 ബോളില്‍ മൂന്നു ബൗണ്ടറികളോടെയാണ് ആരാധ്യ ടീമിന്റെ ടോപ്‌സ്‌കോററായത്. ആദ്യ കളിയില്‍ സെഞ്ച്വറിയടിച്ച ഹര്‍നൂര്‍ ഈ മല്‍സരത്തില്‍ 59 ബോളില്‍ ആറു ബൗണ്ടറികളക്കമാണ് 46 റണ്‍സെടുത്തത്. അഞ്ചു വിക്കറ്റുകളെുത്ത സീഷാന്‍ സമീറാണ് ഇന്ത്യയുടെ അന്തകനായത്. 10 ഓവറില്‍ 60 റണ്‍സിനാണ് അദ്ദേഹം അഞ്ചു പേരെ പുറത്താക്കിയത്. അവെയ്‌സ് അലി രണ്ടു വിക്കറ്റുകള്‍ നേടി.

മറുപടിയില്‍ പാകിസ്താന്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.മൂന്നാമനായി ബാറ്റ് ചെയ്ത മുഹമ്മദ് ഷഹ്‌സാദിന്റെ (81) തകര്‍പ്പന്‍ ഫിഫ്റ്റിയാണ് പാക് വിജയത്തിനു അടിത്തറയിട്ടത്. 105 ബോളില്‍ അഞ്ചു സിക്‌സറും നാലു ബൗണ്ടറികളും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 32 റണ്‍സെടുത്ത ഇര്‍ഫാന്‍ ഖാനാണ് മറ്റൊരു പ്രധാന സ്‌കോറര്‍. മാസ് സദാഖാത്ത് (29), റിസ്വാന്‍ മഹമ്മൂദ് (29), അഹമ്മദ് ഖാന്‍ (29*) എന്നിവരും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇന്ത്യക്കു വേണ്ടി രാജ് ബവ നാലു വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും ടീമിനെ വിജയത്തിലേക്കു നയിക്കാന്‍ കഴിഞ്ഞില്ല. ഈ വിജയത്തോടെ അവര്‍ സെമി ഫൈനല്‍ ഏറെക്കുറെ ബെര്‍ത്ത് ഉറപ്പിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications