For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്തുകൊണ്ട് ധോണി അപ്രതീക്ഷിതമായി ടെസ്റ്റില്‍ നിന്ന് വിരമിച്ചു? വെളിപ്പെടുത്തി രവി ശാസ്ത്രി

മുംബൈ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് എംഎസ് ധോണി. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിത്തന്നിട്ടുള്ള ധോണിക്ക് ടെസ്റ്റിലും ഭേദപ്പെട്ട റെക്കോഡുകള്‍ തന്നെ പറയാം. ബാറ്റ്‌സ്മാനെന്ന നിലയിലും മാന്യമായ റെക്കോഡ് ധോണിയുടെ പേരിലുണ്ടെങ്കിലും അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയര്‍ വളരെ നീണ്ടില്ല. മെല്‍ബണില്‍ സമനില നേടിയതിന് പിന്നാലെ അപ്രതീക്ഷിതമായി ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തുകയായിരുന്നു. 2014ല്‍ ഇത്തരമൊരു പ്രഖ്യാപനം തുടക്കപ്പെട്ട് ധോണി നടത്തിയത് എല്ലാവരെയും ഞെട്ടിച്ചു.

1

ധോണിക്ക് പകരക്കാരനായി വിരാട് കോലി ഇന്ത്യയുടെ ടെസ്റ്റ് നായകനായി എത്തുകയും ചെയ്തു. രവി ശാസ്ത്രി അന്ന് ഇന്ത്യന്‍ ടീമിന്റെ മാനേജറായിരുന്നു. പിന്നീടാണ് അദ്ദേഹം ഇന്ത്യയുടെ മുഖ്യ പരിശീലകനായി എത്തിയത്. ഇപ്പോഴിതാ ധോണി പെട്ടെന്ന് ടെസ്റ്റില്‍ നിന്ന് വിരമിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് രവി ശാസ്ത്രി.

'ധോണി സ്ഥാനം ഒഴിഞ്ഞാല്‍ അടുത്ത നായകനായി വിരാട് കോലി വരുമെന്ന് എനിക്കറിയാമായിരുന്നു. ഇന്ത്യയുടെ അടുത്ത നായകന്‍ ആരാണെന്ന് ധോണിക്കും അറിയാമായിരുന്നു. ഈ പ്രഖ്യാപനം നടത്താന്‍ ഒരവസരത്തിനായി ധോണി കാത്തിരിക്കുകയായിരുന്നു. തന്റെ ശരീരം എത്രത്തോളം പ്രയാസപ്പെടുത്തുന്നുണ്ടെന്ന് ധോണിക്കറിയാമായിരുന്നു. വെള്ള ബോള്‍ ക്രിക്കറ്റില്‍ കൂടുതല്‍ കാലം തുടരാന്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് ധോണി എത്തുകയായിരുന്നു. ശരീരം നിര്‍ത്തിക്കൊള്ളാന്‍ പറഞ്ഞാല്‍ അപ്പോള്‍ നിര്‍ത്തണം. അതിനെക്കുറിച്ച് രണ്ടാമതൊരു ആലോചനയില്ല.

2

സമനിലക്ക് ശേഷം ധോണി അപ്രതീക്ഷിതമായി എന്നെ കാണാന്‍ വന്നു. സഹതാരങ്ങളോട് എനിക്കല്‍പ്പം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. തീര്‍ച്ചയായും മീറ്റിങ്ങിന് അവസരമൊരുക്കാമെന്ന് ഞാന്‍ പറഞ്ഞു. മെല്‍ബണിലെ സമനിലയെക്കുറിച്ച് സംസാരിക്കാനാവും മീറ്റിങ് വിളിക്കുന്നതെന്നാണ് കരുതിയത്. എന്നാല്‍ ധോണി ടീം മീറ്റിങ്ങില്‍ ഈ പ്രഖ്യാപനം നടത്തിയപ്പോള്‍ എല്ലാവരും ഞെട്ടിപ്പോയി. സ്തംഭിച്ച അവസ്ഥയിലായിരുന്നു എല്ലാവരും. പക്ഷെ ധോണി ഇങ്ങനെയാണ്'-രവി ശാസ്ത്രി പറഞ്ഞു.

ആര്‍ക്കും പ്രവചിക്കാനാവാത്ത തീരുമാനങ്ങളെടുക്കുകയെന്നതാണ് ധോണിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ആര്‍ക്കും ചിന്തിക്കാനാവാത്ത വഴിയിലൂടെ സഞ്ചരിക്കുന്നതിനാലാണ് ധോണി ഇത്രയും മികച്ച നായകനായത്. വിരമിക്കുന്ന കാര്യത്തിലും ക്യാപ്റ്റന്‍സിയുടെ കാര്യത്തിലുമെല്ലാം ആര്‍ക്കും പിടികൊടുക്കാത്ത ധോണി സ്‌റ്റൈല്‍ ആര്‍ക്കും എളുപ്പത്തില്‍ പിന്തുടരാനാവാത്തതാണ്.

3

കോലിയെ പരിമിത ഓവര്‍ നായകസ്ഥാനത്ത് നിന്ന് മാറ്റിയ നടപടിയെക്കുറിച്ചും രവി ശാസ്ത്രി പറഞ്ഞു. 'രണ്ട് നായകന്മാര്‍ നിലവിലെ സാഹചര്യത്തില്‍ നല്ലതാണ്. ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റിയതത് കോലിയെ കൂടുതല്‍ ബാറ്റിങ്ങില്‍ ശ്രദ്ധിക്കാന്‍ സഹായിക്കും. ബയോബബിള്‍ കാലത്ത് ഒരു നായകന് തന്നെ മൂന്ന് ഫോര്‍മാറ്റിലും ടീമിനെ നയിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഇന്ത്യന്‍ ടീം ആക്രമണോത്സകത നിറഞ്ഞതാണ്. വിജയിക്കാനായാണ് നമ്മള്‍ കളിക്കുന്നത്. ജയിക്കാന്‍ 20 വിക്കറ്റുകള്‍ വീഴ്ത്തണമെന്ന് മനസിലാക്കിയതോടെയാണ് ടെസ്റ്റില്‍ ആക്രമത്തിലൂന്നിയ ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്'-രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

രവി ശാസ്ത്രിയുടെ കാലത്താണ് ഇന്ത്യയുടെ ടെസ്റ്റ് ടീം ചരിത്ര കുതിപ്പ് നടത്തിയത്. രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടാനും രവിയുടെ പരിശീലനത്തിന് കീഴില്‍ ഇന്ത്യക്ക് സാധിച്ചു. ഐസിസി കിരീടത്തിന്റെ കുറവുണ്ടായിരുന്നെങ്കിലും രവി-കോലി കൂട്ടുകെട്ട് ഇന്ത്യയുടെ സുവര്‍ണ്ണകാലം തന്നെയായിരുന്നു. വിദേശ പിച്ചുകളിലെ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെട്ടെന്ന് മാത്രമല്ല പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിച്ചു. ഏത് മൈതാനത്തും തിളങ്ങാന്‍ കെല്‍പ്പുള്ള മികച്ച ബൗളര്‍മാരെയും സൃഷ്ടിച്ചെടുക്കാന്‍ രവി ശാസ്ത്രിക്ക് സാധിച്ചു. നിലവില്‍ ഇന്ത്യയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞ രവി സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തന്റെ പഴയ റോള്‍ പുനരാരംഭിച്ചിട്ടുണ്ട്.

Story first published: Monday, December 27, 2021, 16:52 [IST]
Other articles published on Dec 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+