Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഒരു കാര്യത്തില്‍ ഞാന്‍ സ്വയം ആശ്ചര്യപ്പെട്ടു! ബാറ്റിങ് രഹസ്യത്തെക്കുറിച്ച് രാഹുല്‍

സെഞ്ചൂറിയന്‍: സൗത്താഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യന്‍ ബാറ്റിങിലെ ഹീറോ ഓപ്പണറും പുതിയ വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുലായിരുന്നു. ആതിഥേയരുടെ ബൗളിങ് ആക്രമണത്തെ വളരെ കൂളായി നേരിട്ടാണ് അദ്ദേഹം സൗത്താഫ്രിക്കന്‍ മണ്ണിലെ കന്നി ടെസ്റ്റ് സെഞ്ച്വറി കണ്ടെത്തിയത്. ആദ്യദിനം പുറത്താവാതെ 122 റണ്‍സുമായി രാഹുല്‍ ക്രീസില്‍ നില്‍ക്കുകയും ചെയ്തിരുന്നു. ഈ ഇന്നിങ്‌സോടെ ചില റെക്കോര്‍ഡുകളും രാഹുല്‍ തന്റെ പേരില്‍ കുറിച്ചിരുന്നു. സൗത്താഫ്രിക്കയില്‍ ടെസ്റ്റ് സെഞ്ച്വറിയടിച്ച രണ്ടാമത്തെ ഇന്ത്യന്‍ ഓപ്പണറായും ഏഷ്യക്കു പുറത്ത് കൂടുതല്‍ സെഞ്ച്വറികളുള്ള രണ്ടാമത്തെ ഇന്ത്യന്‍ ബാറ്ററായും അദ്ദേഹം മാറിയിരുന്നു.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സായിരുന്നു ആദ്യദിനം ഇന്ത്യ നേടിയത്. പക്ഷെ രണ്ടാംദിനം ശക്തമായ മഴ കാരണം ഒരോവര്‍ പോലും കളി നടക്കാതിരുന്നത് ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് വലിയ നിരാശയായി മാറി. സ്വന്തം ബാറ്റിങ് പ്രകടനത്തെക്കുറിച്ചും മിന്നുന്ന സെഞ്ച്വറിയെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് രാഹുല്‍. ബിസിസിഐ പുറത്തുവിട്ട വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 വളരെ സ്‌പെഷ്യല്‍

വളരെ സ്‌പെഷ്യല്‍

ഈ ടെസ്റ്റിലെ വളരെ സ്‌പെഷ്യല്‍ തന്നെയാണെന്നു കെഎല്‍ രാഹുല്‍ പറയുന്നു. ഓരോ സെഞ്ച്വറിയും നിങ്ങളില്‍ നിന്നും എന്തെങ്കിലുമൊക്കെ എടുക്കുകയും നിങ്ങള്‍ക്കു സന്തോഷം നല്‍കുകയും ചെയ്യുന്നു. നിങ്ങള്‍ ഒരു സെഞ്ച്വറി നേടുമ്പോള്‍ ഒരുപാട് വികാരങ്ങളായിരിക്കും മനസ്സിലൂടെ കടന്നുപോവുക. ആറ്- ഏഴ് മണിക്കൂറുകള്‍ നിങ്ങള്‍ക്കു ബാറ്റ് ചെയ്യേണ്ടിവരും, ഇതുപോലെയുള്ള ഇന്നിങ്‌സുകള്‍ മറ്റുള്ളവയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നവയാണ്. ഇതുപോലെയുള്ള ഇന്നിങ്‌സുകള്‍ കളിക്കാരെന്ന നിലയില്‍ ഞങ്ങള്‍ക്കു വളരെയധികം സന്തോഷം നല്‍കുകയും ചെയ്യുന്നു. എന്നില്‍ നിന്നും ഇതാണ് പ്രതീക്ഷിക്കുന്നത്. ഒരിക്കല്‍ മികച്ച തുടക്കം ലഭിച്ചപ്പോള്‍ ഞാന്‍ ആസ്വദിച്ചായിരുന്നു ബാറ്റ് ചെയ്തത്, ഒരുപാട് മുന്നിലേക്കു ചിന്തിച്ചിരുന്നില്ലെന്നും രാഹുല്‍ വിശദമാക്കി.

 തയ്യാറെടുപ്പ് മികച്ചതായിരുന്നു

തയ്യാറെടുപ്പ് മികച്ചതായിരുന്നു

ഈ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പ് വളരെ മികച്ചതായിരുന്നു. ആദ്യദിനം ഇന്ത്യക്കു വേണ്ടി ബാറ്റ് ചെയ്തവരെല്ലാം വളരെ ശ്രദ്ധയോടെയാണ് കളിച്ചത്. ക്രീസില്‍ നോണ്‍ സ്‌ട്രൈക്കറായി നിന്നപ്പോഴെല്ലാം ഞാന്‍ ആ നിമിഷത്തില്‍ തുടരാന്‍ വേണ്ടിയായിരുന്നു ശ്രമിച്ചത്. ഞാന്‍ 99 റണ്‍സുമായി ബാറ്റ് ചെയ്യവെ സ്പിന്നറായിരുന്നു ബൗള്‍ ചെയ്തത്. എല്ലാവരും സര്‍ക്കിളിന് അകത്തായതിനാല്‍
സിംഗിളെടുക്കുകയോ, അല്ലെങ്കില്‍ സിക്‌സറിനു ശ്രമിക്കുകയോ ചെയ്യാനുള്ള ഏറ്റവും നല്ല അവസരം ഇതാണെന്നായിരുന്നു അപ്പോള്‍ ചിന്തിച്ചതെന്നും രാഹുല്‍ പറഞ്ഞു.

 ശാന്തത ആശ്ചര്യപ്പെടുത്തി

ശാന്തത ആശ്ചര്യപ്പെടുത്തി

വലിയ ഷോട്ടുകള്‍ കളിക്കാനുള്ള പ്രലോഭനം എനിക്കുമുണ്ടായിരുന്നു. പക്ഷെ ആശ്ചര്യമെന്നു പറയട്ടെ എനിക്കതിനെ അതിജീവിക്കാന്‍ സാധിച്ചു. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേ മുമ്പ് സെഞ്ച്വറിയടിച്ചപ്പോഴും ഇതേ രീതിയില്‍ പ്രലോഭനനത്തില്‍ വീഴാതിരിക്കാന്‍ എനിക്കു കഴിഞ്ഞിരുന്നു.
സ്വന്തം ശാന്തത കണ്ട് എനിക്കു സ്വയം ആശ്ചര്യം തോന്നിയിട്ടുണ്ട്. എന്റെ ശ്രദ്ധ എല്ലായ്‌പ്പോഴും അതാത് നിമിഷത്തില്‍ ശ്രദ്ധിക്കുകയെന്നതിലാണ്. അപ്പോള്‍ നേരിടുന്ന ബോളിനോടു പ്രതികരിക്കുന്നതിനെക്കുറിച്ച് മാത്രമേ ആലോചിക്കാറുള്ളൂ. സെ്ഞ്ചൂറിയന്‍ ടെസ്റ്റില്‍ ആദ്യദിനം വളരെ നന്നായി അവസാനിപിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

 പതിഞ്ഞ തുടക്കം

പതിഞ്ഞ തുടക്കം

വളരെ പതിഞ്ഞ തുടക്കമായിരുന്നു ഈ ടെസ്റ്റില്‍ കെഎല്‍ രാഹുലിന്റേത്. ക്രീസിന്റെ മറുവശത്ത് ഓപ്പണിങ് പങ്കാളിയായ മായങ്ക് അഗര്‍വാള്‍ കൂടുതല്‍ അഗ്രസീവായി ബാറ്റ് ചെയ്ത് റണ്ണെടുത്തു കൊണ്ടിരുന്നപ്പോള്‍ രഹുല്‍ വളരെ ശ്രദ്ധയോടെ ഡിഫന്‍സീവ് ശൈലിയായിരുന്നു സ്വീകരിച്ചത്. ആദ്യറണ്ണെടുക്കാന്‍ 21 ബോളുകളായിരുന്നു അദ്ദേഹം നേരിട്ടത്. കാഗിസോ റബാഡയ്‌ക്കെതിരേ മൂന്ന് മെയ്ഡന്‍ ഓവറുകളും രാഹുല്‍ കളിച്ചിരുന്നു. മായങ്ക് പുറത്തായ ശേഷമായിരുന്നു അദ്ദേഹം കുറച്ചുകൂടി വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ ആരംഭിച്ചത്.

Story first published: Monday, December 27, 2021, 20:54 [IST]
Other articles published on Dec 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+