For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇന്ത്യയുടെ ബാറ്റിങ് തകര്‍ച്ചക്ക് കാരണം 'അമിത ആത്മവിശ്വാസം'- ഷോണ്‍ പൊള്ളോക്ക്

സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഡ്രൈവിങ് സീറ്റില്‍ ഇന്ത്യയാണ്. ആദ്യ ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ച ഇന്ത്യക്ക് മൂന്നാം ദിനം വലിയ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. 327 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ടായത്. മഴമൂലം രണ്ടാം ദിനം പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇന്ത്യ വലിയ സ്‌കോര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും മൂന്നാം ദിനം ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. മൂന്ന് വിക്കറ്റിന് 272 എന്ന നിലയില്‍ നിന്നാണ് 327 എന്ന സ്‌കോറിലേക്ക് ഇന്ത്യ ഒതുങ്ങിയത്.

1

മധ്യനിരയും വാലറ്റവും ഒരുപോലെ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. ഇതിലും മികച്ച സ്‌കോര്‍ ഇന്ത്യ പ്രതീക്ഷിച്ചിരുവെങ്കിലും മൂന്നാം ദിനം വലിയ തകര്‍ച്ചയാണ് നേരിട്ടത്. ഇപ്പോഴിതാ ഇന്ത്യക്ക് വലിയ സ്‌കോര്‍ നേടാന്‍ സാധിക്കാതിരുന്നതിന് കാരണം അമിത ആത്മവിശ്വാസമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ഷോണ്‍ പൊള്ളോക്ക്.

'നമ്മുടെ ചിന്തകളുടെ പ്രശ്‌നമാണിത്. മൂന്നാം ദിനം തുടങ്ങുന്നതിന് മുമ്പ് രാഹുല്‍ ദ്രാവിഡ് പറഞ്ഞിരിക്കുക ഇങ്ങനെയാവും. മൂന്നാം ദിനമാണ്. ആദ്യ ദിനത്തില്‍ നന്നായി ബാറ്റുചെയ്‌തെങ്കിലും മൂന്നാം ദിനത്തില്‍ ആദ്യം മുതല്‍ ഇന്നിങ്‌സ് കെട്ടിപ്പടുക്കേണ്ടതായുണ്ട്. എന്നാല്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ അല്‍പ്പം അമിത ആത്മവിശ്വാസത്തിലായിരുന്നുവെന്നാണ് കരുതുന്നത്. ലോവര്‍ ഓഡറില്‍ അശ്വിന്‍,ഠാക്കൂര്‍,ഷമി,ബുംറ,സിറാജ് എന്നിവരൊന്നും ക്രീസില്‍ പിടിച്ചുനില്‍ക്കാനല്ല ശ്രമിക്കുന്നത്. അവര്‍ക്ക് ഇത് സംബന്ധിച്ച് അധിക പരിശീലനം നല്‍കേണ്ടതായുണ്ട്'- പൊള്ളോക്ക് പറഞ്ഞു.

2

327 റണ്‍സിന് പുറത്തായ ഇന്ത്യ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയെ 197 റണ്‍സിനാണ് ഓള്‍ഔട്ടാക്കിയത്. ജസ്പ്രീത് ബുംറ ആദ്യ ഓവറില്‍ത്തന്നെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗറെ (1) പുറത്താക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്കായി. മുഹമ്മദ് ഷമി അഞ്ചും ബുംറയും ശര്‍ദുല്‍ ഠാക്കൂറും രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റുമാണ് വീഴ്ത്തിയത്.

മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെന്ന നിലയിലാണ്. മായങ്ക് അഗര്‍വാളിന്റെ (4) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. കെ എല്‍ രാഹുല്‍ (5), ശര്‍ദുല്‍ ഠാക്കൂര്‍ (4) എന്നിവരാണ് ക്രീസില്‍. നിലവില്‍ 146 റണ്‍സിന്റെ ലീഡ് ഇന്ത്യക്കുണ്ട്. നിലവിലെ സാഹചര്യത്തില്‍ വ്യക്തമായ മുന്‍തൂക്കം ഇന്ത്യക്കുണ്ട്. നാലാം ദിനത്തിലെ ഇന്ത്യയുടെ ബാറ്റിങ് പ്രകടനം വളരെ നിര്‍ണ്ണായകമാവും.

3

ഇന്ത്യക്ക് ടോസ് നിര്‍ണ്ണായകമായെന്നാണ് പൊള്ളോക്കിന്റെ വിലയിരുത്തല്‍. 'ടോസ് ഇന്ത്യക്ക് അനുകൂലമായത് അവരെ വളരെയധികം സഹായിച്ചിട്ടുണ്ട്. ആദ്യം ബാറ്റ് ചെയ്തപ്പോള്‍ ഓപ്പണര്‍മാര്‍ക്ക് നന്നായി കളിക്കാനും വലിയ കൂട്ടുകെട്ട് സൃഷ്ടിക്കാനുമായി. ആദ്യം ബാറ്റ് ചെയ്തവരെ പിച്ച് സഹായിച്ചിട്ടുണ്ടെന്നതില്‍ യാതൊരു സംശയവും വേണ്ട'-പൊള്ളോക്ക് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയെ സംബന്ധിച്ച് നാലാം ദിനത്തിലെ ബാറ്റിങ് പ്രകടനത്തിലാണ് പ്രതീക്ഷ. ആദ്യ മൂന്ന് സെക്ഷനുള്ളില്‍ 350ന് മുകളിലേക്ക് വിജയലക്ഷ്യം എത്തിക്കാനാവും ഇന്ത്യ ശ്രമിക്കുക. അവസാന സെക്ഷനില്‍ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനിറക്കി ഒന്നോ രണ്ടോ വിക്കറ്റ് വീഴ്ത്തുകയാവും ഇന്ത്യയുടെ പദ്ധതി. പിച്ച് പേസിന് അനുകൂലമാവുമെന്നതിനാല്‍ ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെടും. ബോക്‌സിങ് ഡേയില്‍ ഇന്ത്യക്ക് വിജയം ആഘോഷിക്കാനാവുമോയെന്ന് കാത്തിരുന്ന് കാണാം. വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നീ സീനിയര്‍ ബാറ്റ്‌സ്മാന്‍മാര്‍ ഫോമിലേക്കുയരേണ്ടതായുണ്ട്. മധ്യനിരയില്‍ റിഷഭ് പന്തും ഫോം കണ്ടെത്തണം. കെ എല്‍ രാഹുല്‍ എത്രനേരം ക്രീസില്‍ നില്‍ക്കുന്നുവെന്നതും ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.

Story first published: Wednesday, December 29, 2021, 9:41 [IST]
Other articles published on Dec 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+