92ന് പുറത്തോ? വിശ്വസിക്കാനാവുന്നില്ല- അന്ന് ഇന്ത്യയെ ട്രോളിയ വോനിനെ 'പഞ്ഞിക്കിട്ട്' ഫാന്‍സ്

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള തന്റെയൊരു പരിഹാസത്തിന് ഇപ്പോള്‍ തിരിച്ചുകിട്ടുമെന്ന് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ മൈക്കല്‍ വോന്‍ കരുതിക്കാണില്ല. അന്നു ഇന്ത്യയെ മോശം പ്രകടനത്തിന്റെ പേരില്‍ കളിയാക്കിയ അദ്ദേഹത്തെ ഇന്ത്യയുടെ ആരാധകര്‍ ഇപ്പോള്‍ പഞ്ഞിക്കിട്ടിരിക്കുകയാണ്. ആഷസ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ദയനീയ ബാറ്റിങ് പ്രകടനമാണ് വോനിനെതിരേ ഇന്ത്യന്‍ ആരാധകര്‍ തിരിയാന്‍ കാരണം. ഓസ്‌ട്രേലിയയോടു ഇന്നിങ്‌സിനും 14 റണ്‍സിനും ഇംഗ്ലണ്ട് തകര്‍ന്നടിയുകയായിരുന്നു. ഒന്നാമിന്നിങ്‌സില്‍ 185 റണ്‍സിന് ഓള്‍ഔട്ടായ ഇംഗ്ലണ്ട് രണ്ടാമിന്നിങ്‌സില്‍ വെറും 68 റണ്‍സിന് കൂടാരംകയറി. നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ വെറും ഏഴു റണ്‍സിനു ആറു വിക്കറ്റുകളെടുത്ത സ്‌കോട്ട് ബോളണ്ടാണ് ഇംഗ്ലണ്ടിനെ നാണംകെട്ട തോല്‍വിയിലേക്കു തള്ളിയിട്ടത്. ഈ വിജയത്തോടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പര ഓസീസ് 3-0നു സ്വന്തമാക്കുകയും ചെയ്തിരുന്നു.
ഇന്ത്യയെ സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യാറുള്ള വ്യക്തിയാണ് മൈക്കല്‍ വോന്‍. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ആരാധകരുടെ കണ്ണിലെ കരട് കൂടിയാണ് അദ്ദേഹം. വോനിനെ കളിയാക്കാനുള്ള ഒരു അവസരവും അവര്‍ പാഴാക്കാറുമില്ല. ഇത്തവണ അത്തരമൊരു അവസരം കിട്ടിയപ്പോള്‍ ഫാന്‍സ് അതു നന്നായി മുതലാക്കുകയും ചെയ്തു.

വോനിന്റെ പഴയ ട്വീറ്റ്
2019 ജനുവരി 31നുള്ള മൈക്കല്‍ വോനിന്റെ പഴയ ട്വീറ്റിനാണ് ഇന്ത്യന്‍ ആരാധകര്‍ പൊങ്കാലയിട്ടത്. അന്നു ന്യൂസിലാന്‍ഡിനെതിരായ ഏകദിന മല്‍സരത്തില്‍ ഇന്ത്യ 92 റണ്‍സിന് ഓള്‍ഔട്ടായ ശേഷമായിരുന്നു വോനിന്റെ പരിഹാസം.
ഇന്ത്യ 92 റണ്‍സിന് ഓള്‍ഔട്ടായിരിക്കുന്നു... ഈ കാലത്ത് 100 റണ്‍സില്‍ താഴെ റണ്‍സിന് ഏതെങ്കിലും ടീം ഓള്‍ഔട്ടാവുമെന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നായിരുന്നു വോന്‍ ട്വിറ്ററില്‍ കുറിച്ചത്. ഈ ട്വീറ്റിനു താഴെയാണ് ഇന്ത്യന്‍ ആരാധകര്‍ ട്രോളുകളുമായി രംഗത്തു വന്നിരിക്കുന്നത്.

70ല്‍ താഴെ റണ്ണിന് പുറത്തോ?
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം 68 റണ്‍സിന് ഓള്‍ഔട്ടായിരിക്കുകയാണ്... ഈ കാലത്ത് ലോകത്തിലെ ഏതെങ്കിലുമൊരു ടീം 70ല്‍ താഴെ റണ്‍സിന് ഓള്‍ഔട്ടാവുമെന്ന് വിശ്വസിക്കാന്‍ പോലും കഴിയുന്നില്ല.
ഇപ്പോള്‍ പറയൂ മൈക്കല്‍ വോന്‍ എന്നായിരുരുന്നു പൊട്ടിച്ചിരിക്കുന്ന സ്‌മൈലിയോടു കൂടി ഒരു യൂസര്‍ ട്രോളിയത്.

ഇന്ത്യ അന്നു ജയിച്ചിരുന്നു
നിങ്ങള്‍ 68 റണ്‍സിന് ഓള്‍ഔട്ടായിരിക്കുകയാണ്. അന്ന് ഇന്ത്യ (92 റണ്‍സ്) നേടിയതിനേക്കാള്‍ കുറവാണിത്. അതെ ഞങ്ങള്‍ ഒരിക്കല്‍ 36 റണ്‍സിന് ഓള്‍ഔട്ടായിട്ടുണ്ട്, എന്നിട്ടും പരമ്പര ഞങ്ങള്‍ 2-1നു സ്വന്തമാക്കിയിരുന്നു. പക്ഷെ ഇംഗ്ലണ്ട് 3-0ന് പരമ്പരയില്‍ പിന്നിലാണ്. എന്നാണ് പൊട്ടിച്ചിരിക്കുന്ന ഇമോജികളോടു കൂടി ഒരു യൂസര്‍ മൈക്കല്‍ വോനിനെ പരിഹസിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications