അണ്ടര്‍ 19 ഏഷ്യാ കപ്പ്: ലക്ഷ്യം ഫൈനല്‍, എതിരാളി ബംഗ്ലാദേശ്- ഇന്ത്യയിറങ്ങുന്നു, പൊടിപാറും
ഷാര്‍ജ: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഫൈനല്‍ സ്വപ്‌നവുമായി ഇന്ത്യയിറങ്ങുന്നു. യഷ് ധൂല്‍ നയിക്കുന്ന ഇന്ത്യയും ബംഗ്ലാദേശും തമ്മിലാണ് വ്യാഴാഴ്ച നടക്കാനിരിക്കുന്ന സെമി ഫൈനലില്‍ കൊമ്പുകോര്‍ക്കുന്നത്. മറ്റൊരു സെമിയില്‍ പാകിസ്താന്‍ ശ്രീലങ്കയുമായി ഏറ്റുമുട്ടും. ഹാട്രിക്ക് കിരീടമെന്ന ലക്ഷ്യവുമായാണ് ഇത്തവണ ഇന്ത്യയെത്തിയിരിക്കുന്നത്. ഇതിന മുന്നിലുള്ളത് ഇനി രണ്ടു കടമ്പകള്‍ മാത്രമാണ്. ബംഗ്ലാദേശിനെ തകര്‍ത്ത് ആദ്യത്തേത് മറികടക്കാനുള്ള പടയൊരുക്കത്തിലാണ് ഇന്ത്യന്‍ ടീം.
2019ല്‍ ശ്രീലങ്കയില്‍ നടന്ന കഴിഞ്ഞ ടൂര്‍ണമെന്റിന്റെ ഫൈനലിന്റെ റീപ്ലേ കൂടിയാണിത്. അന്നു ആവേശകരമായ മല്‍സരത്തില്‍ ബംഗ്ലാദേശിനെ അഞ്ചു റണ്‍സിനു തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീടധാരണം. അന്നത്തെ വിജയം ആവര്‍ത്തിക്കാനുറച്ച് ഇന്ത്യയിറങ്ങുമ്പോള്‍ കണക്കുതീര്‍ക്കുകയാവും ബംഗ്ലാദേശ് ലക്ഷ്യമിടുന്നത്.

ഗ്രൂപ്പ് എയില്‍ നിന്നും റണ്ണറപ്പുകളായാണ് ഇന്ത്യ ഇത്തവണത്തെ ടൂര്‍ണമെന്റില്‍ സെമി ഫൈനലിലെത്തിയത്. മൂന്നു മല്‍സരങ്ങളില്‍ രണ്ടു ജയവും ഒരു തോല്‍വിയുടക്കം നാലു പോയിന്റോടെ ഇന്ത്യ ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരാവുകയായിരുന്നു. ആതിഥേയരായ യുഎഇയെ 154 റണ്‍സിനു തകര്‍ത്തുകൊണ്ട് തുടങ്ങിയ ഇന്ത്യ രണ്ടാമത്തെ കളിയില്‍ ചിരവൈരികളായ പാകിസ്താനോടു പരാജയമേറ്റുവാങ്ങി. രണ്ടു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ നാലു വിക്കറ്റിന് അഫ്ഗാനിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ സെമിയിലേക്കു ടിക്കറ്റെടുക്കുകയായിരുന്നു.

അതേസമയം, ഗ്രൂപ്പ് ബിയിലെ ചാംപ്യന്‍മാരായാണ് ബംഗ്ലാദേശ് സെമിയിലെത്തിയത്. ആദ്യ കളിയില്‍ നേപ്പാളിനെ 154 റണ്‍സിനു തരിപ്പണമാക്കി കൊണ്ട് തുടങ്ങിയ ബംഗ്ലാദേശ് അടുത്ത മല്‍സരത്തില്‍ കുവൈത്തിനെയും നാണംകെടുത്തി. 222 റണ്‍സിനായിരുന്നു ബംഗ്ലാദേശ് ജയിച്ചുകയറിയത്. പക്ഷെ ശ്രീലങ്കയുമായുള്ള അവസാനത്തെ മല്‍സരം മാച്ച് ഒഫീഷ്യലുകള്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇതോടെ ബംഗ്ലാദേശിനും ലങ്കയ്ക്കും അഞ്ചു പോയിന്റ് വീതം ലഭിച്ചു. മികച്ച നെറ്റ് റണ്‍റേറ്റില്‍ ബംഗ്ലാദേശ് ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരാവുകയുമായിരുന്നു.

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സെമി ഫൈനല്‍ നടക്കുന്നത്. ഇന്ത്യന്‍ സമയം രാവിലെ 11 മണിക്കാണ് കളിയാരംഭിക്കുക.
ബാറ്റിങിന് ഏറെ യോജിച്ച പിച്ചാണ് ഇവിടുത്തേത്. അതുകൊണ്ടു തന്നെ വലിയ സ്‌കോര്‍ തന്നെ സെമിയില്‍ പിറക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

സാധ്യതാ ഇലവന്‍
ഇന്ത്യ- ഹര്‍നൂര്‍ സിങ്, ആംക്രിഷ് രഘുവംശി, ഷെയ്ഖ് റഷീദ്, യഷ് ധൂല്‍ (ക്യാപ്റ്റന്‍), നിഷാന്ത് സിന്ധു, രാജ് ബവ, ആരാധ്യ യാദവ് (വിക്കറ്റ് കീപ്പര്‍), കൗശല്‍ താംബെ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, വിക്കി ഓസ്ത്വാല്‍, രവി കുമാര്‍.
ബംഗ്ലാദേശ്- മഹ്ഫിജുല്‍ ഇസ്ലാം, ഇഫ്‌തെക്കാര്‍ ഹുസൈന്‍, എയ്ക്ക് മൊല്ലാ, ആരിഫുല്‍ ഇസ്ലാം, തഹ്ജിബുല്‍ ഇസ്ലാം (വിക്കറ്റ് കീപ്പര്‍), മെഹ്‌റൂബ്, പ്രണ്‍തിക് നവ്‌റോസ് നബീല്‍, നയ്മുര്‍ റഹ്മാന്‍, റാക്വിബുല്‍ ഹസന്‍ (ക്യാപ്റ്റന്‍), മുസ്ഫിക്ക് ഹസന്‍, റിപോണ്‍ മൊണ്ടെല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications