Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെലക്ഷന്‍ കമ്മിറ്റി വേണ്ട! ഇന്ത്യന്‍ ടീമിനെ കോച്ചും ക്യാപ്റ്റനും തിരഞ്ഞെടുക്കട്ടെയെന്ന് ശാസ്ത്രി

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ കോച്ച് രവി ശാസ്ത്രി. സൗത്തഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഈയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ശാസ്ത്രിയുടെ ഈ അഭിപ്രായപ്രകടനം. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഐസിസി ടി20 ലോകകപ്പോടു കൂടിയാണ് ഇന്ത്യന്‍ ടീമിനൊപ്പമുള്ള ശാസ്ത്രിയുടെ കാലാവധി അവസാനിച്ചത്. ഇതേ തുടര്‍ന്ന് ഇന്ത്യ പകരക്കാരനായി മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ രാഹുല്‍ ദ്രാവിഡിനെ പകരക്കാരനായി നിയമിക്കുകയായിരുന്നു. ദ്രാവിഡിനു കീഴില്‍ രണ്ടാമത്തെ പരമ്പരയാണ് ഇന്ത്യ ഇപ്പോള്‍ സൗത്താഫ്രിക്കയില്‍ കളിച്ചുകൊണ്ടിരിക്കുന്നത്.

 കോച്ചും ക്യാപ്റ്റനും തിരഞ്ഞെടുക്കട്ടെ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇനി മുഖ്യ കോച്ചും ക്യാപ്റ്റനും ചേര്‍ന്ന് തിരഞ്ഞെടുക്കട്ടെയെന്നു ശാസ്ത്രി അഭിപ്രായപ്പെട്ടു. ടീം സെലക്ഷനില്‍ കോച്ചിനും ക്യാപ്റ്റനും തങ്ങളുടെ അഭിപ്രായം പറയാന്‍ അവസരം നല്‍കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നാണ് ഞാന്‍ കരുതുന്നത്. കോച്ച് വളരെയധികം അനുഭവസമ്പത്തുള്ള വ്യക്തിയാണെങ്കില്‍ അതു വളരെ പ്രധാനവുമാണ്. ഞാന്‍ അങ്ങനെയുള്ളയാളായിരുന്നു. ഇപ്പോഴത്തെ കോച്ച് രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റനും ടീം സെലക്ഷനില്‍ ഇടപെടാന്‍ അനുമതി നല്‍കണമെന്നും ശാസ്ത്രി ആവശ്യപ്പെട്ടു.

1

ടീം സെലക്ഷനില്‍ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ മാതൃകയാക്കേണ്ടതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നിലവില്‍ ഇംഗ്ലണ്ടിനു സെലക്ഷന്‍ കമ്മിറ്റിയില്ല. പകരം മുഖ്യ കോച്ച് ക്രിസ് സില്‍വര്‍വുഡും ക്യാപ്റ്റന്‍മാരും ചേര്‍ന്നാണ് അവരുടെ ടീമുകളെ തിരഞ്ഞെടുക്കുന്നത്. ടി20, ഏകദിന ഫോര്‍മാറ്റുകളില്‍ ഒയ്ന്‍ മോര്‍ഗനാണ് ഇംഗ്ലീഷ് നായകനെങ്കില്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ ജോ റൂട്ടുമാണ്.

നിലവില്‍ അഭിപ്രായം

നിലവില്‍ ടീം സെലക്ഷനില്‍ ഇന്ത്യന്‍ കോച്ചിനോ, ക്യാപ്റ്റനോ കാര്യമായ റോളൊന്നും തന്നെയില്ല. അവരില്‍ നിന്നും സെലക്ഷന്‍ കമ്മിറ്റി അഭിപ്രായങ്ങള്‍ തേടാറുണ്ടെങ്കിലും അന്തിമ തീരുമാനത്തിനുള്ള അധികം പൂര്‍ണമായും സെലക്ഷന്‍ കമ്മിറ്റിക്കാണ്. കോച്ചോ, ക്യാപ്റ്റനോ നിര്‍ദേശിക്കുന്ന കളിക്കാരനെ വേണമെങ്കില്‍ ഉള്‍പ്പടുത്താനോ, തഴയാനോ സെലക്ഷന്‍ കമ്മിറ്റിക്കു കഴിയും.

4


കഴിഞ്ഞ ടി20 ലോകകപ്പില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സെലക്ഷനുമായി ബന്ധപ്പെട്ട് ടീം മാനേജ്‌മെന്റും സെലക്ഷന്‍ കമ്മിറ്റിയും രണ്ടു തട്ടിലായിരുന്നു. ഹാര്‍ദിക് ടൂര്‍ണമെന്റില്‍ തീര്‍ച്ചയായും നാലോവര്‍ ക്വാട്ട ബൗള്‍ ചെയ്യുമെന്നായിരുന്നു സെലക്ഷന്‍ കമ്മിറ്റി ഉറപ്പ് നല്‍കിയത്. പക്ഷെ ടീം മാനേജ്‌മെന്റ് ഇതിനോടു യോജിച്ചിരുന്നില്ല. കാരണം അദ്ദേഹം പൂര്‍ണ ഫിറ്റല്ലെന്നു ടീം മാനേജ്‌മെന്റിന് നല്ല ബോധ്യമുണ്ടായിരുന്നു.
അടുത്തിടെ വിരാട് കോലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റിയതുമായി ബന്ധപ്പെട്ട് സെലക്ഷന്‍ കമ്മിറ്റിയും കളിക്കാരും തമ്മില്‍ ആശയവിനിമയത്തിന്റെ കുകുറവുണ്ടായിരുന്നതായി പുറത്തുവരികയും ചെയ്തിരുന്നു. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റുന്നതിനെക്കുറിച്ച് കോലിയുമായി നേരത്തേ സംസാരിച്ചതായി ബിസിസിഐ അറിയിച്ചപ്പോള്‍ കോലി ഇതു നിഷേധിച്ചിരുന്നു. ടീം പ്രഖ്യാപനത്തിനു ഒന്നര മണിക്കൂര്‍ മാത്രമം മുമ്പാണ് ഇക്കാര്യം തന്നെ വിളിച്ച് അറിയിച്ചതെന്നായിരുന്നു അദ്ദേഹം തുറന്നടിച്ചത്.

5

അതേസമയം, സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കും. പുതിയ ഏകദിന ക്യാപ്റ്റനായി നിയമിക്കപ്പെട്ട രോഹിത് ശര്‍മ പരിക്കില്‍ നിന്നും മോചിതനായ ശേഷം ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. അദ്ദേഹത്തിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നതിനാലാണ് ടീം പ്രഖ്യാപനം വൈകിപ്പിച്ചിരിക്കുന്നത്. രോഹിത്തിന് പുറത്തിരിക്കേണ്ടി വരികയാണെങ്കില്‍ പുതിയ വൈസ് ക്യാപ്റ്റനാവാന്‍ സാധ്യതയുള്ള കെഎല്‍ രാഹുലായിരിക്കും ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിച്ചേക്കുക.

Story first published: Wednesday, December 29, 2021, 19:47 [IST]
Other articles published on Dec 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+