
ബട്‌ലര്‍, റിസ്വാന്‍ (ഓപ്പണര്‍മാര്‍)
ഈ വര്‍ഷം ടി20യില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ പാകിസ്താന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാനും ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലറുമാണ് ഭോഗ്‌ലെയുടെ ഇലവന്റെ ഓപ്പണര്‍മാര്‍. ഈ വര്‍ഷം ടി20 ഫോര്‍മാറ്റില്‍ വളരെ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരങ്ങളാണ് ഇരുവരും. റിസ്വാനെ അപേക്ഷിച്ച് സ്‌ട്രൈ്ക്ക് റേറ്റ് കുറവായതിനാലാണ് ബാബളിനെ ഭോഗ്‌ലെ തഴഞ്ഞത്.
ബാബറിന്റെയും റിസ്വാന്റെയും നമ്പറുകള്‍ നോക്കൂ. രണ്ടു പേരുടെയും സ്‌ട്രൈക്ക് റേറ്റ് നോക്കൂ, 130നടുത്ത് സ്‌ട്രൈക്ക്് റേറ്റ് ഇരുവര്‍ക്കുമുണ്ട്. ബാബറിനും റിസ്വാനും ഇതു വളരെ മികച്ച വര്‍ഷമായിരുന്നു. പവര്‍പ്ലേയില്‍ രണ്ടു പേരുടെയും സ്‌ട്രൈക്ക് റേറ്റ് പരിഗണിച്ചാണ് ഞാന്‍ ബാബറിനു പകരം റിസ്വാനെ തിരഞ്ഞെടുത്തിരിക്കുന്നതെന്നും ഭോഗ്‌ലെ വ്യക്തമാക്കി.

മാര്‍ഷ്, മോയിന്‍, മാക്‌സ്വെല്‍ (മധ്യനിര)
മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ ഭോഗ്‌ലെ തിരഞ്ഞെടുത്തിരിക്കുന്നത് ഓസ്‌ട്രേലിയയുടെ മിച്ചെല്‍ മാര്‍ഷ്, ഇംഗ്ലണ്ടിന്റെ മോയിന്‍ അലി, ഓസീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരെയാണ്.
മൂന്നു പേരും ടി20 ഫോര്‍മാറ്റില്‍ മികച്ച പ്രകടനമായിരുന്നു ദേശീയ ടീമിനായി കാഴ്ചവച്ചത്. ടി20 ലോകകപ്പിന്റെ ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ ഓസീന്റെ വിജയശില്‍പ്പി കൂടിയായിരുന്നു മാര്‍ഷ്. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തിനായിരുന്നു. അലിയാവട്ടെ ബാറ്റിങിനൊപ്പം ബൗളിങിലും ചില മികച്ച പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഐപിഎല്ലില്‍ സ്വന്തം ഫ്രാഞ്ചൈസികളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബ്ാംഗ്ലൂര്‍ എന്നിവര്‍ക്കായി മിന്നുന്ന പ്രകടനം നടത്തിയ താരങ്ങളാണ് അലിയും മാക്‌സ്വെല്ലും. സീസണില്‍ ആര്‍സിബിയുടെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു മാക്‌സ്വെല്‍.

റസ്സല്‍, നരെയ്ന്‍ (ഓള്‍റൗണ്ടര്‍മാര്‍)
വെസ്റ്റ് ഇന്‍ഡീസ് ജോടികളായ ആന്ദ്രെ റസ്സലും സുനില്‍ നരെയ്‌നുമാണ് ഭോഗ്‌ലെയുടെ ഇലവനിലെ ഓള്‍റൗണ്ടര്‍മാര്‍. ഇരുവരെയും സംബന്ധിച്ച് അത്ര മികച്ച വര്‍ഷമായിരുന്നില്ല ഇത്. എന്നിട്ടും ഭോഗ്‌ലെ എന്തുകൊണ്ടാണ് ഇവരെ ഉള്‍പ്പെടുത്തിയതെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ആശ്ചര്യപ്പെടുന്നത്. ടി20 ലോകകപ്പില്‍ നരെയ്‌നും റസ്സലും വന്‍ ഫ്‌ളോപ്പുകളായിരുന്നു. ഐപിഎല്ലിലും നിരാശാജനകമായ പ്രകടനമായിരുന്നു രണ്ടു ടീമുകളും നടത്തിയത്.

റാഷിദ്, ഷഹീന്‍, നോര്‍ക്കിയ, ബുംറ
ഭോഗ്‌ലെയുടെ ഇലവനിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ അഫ്ഗാനിസ്താന്‍ സൂപ്പര്‍ താരം റാഷിദ് ഖാനാണ്. റാഷിദിനെക്കൂടാതെ ശ്രീലങ്കയുടെ പുതിയ സെന്‍സേഷനായ വനിന്ദു ഹസരംഗയെയും താന്‍ പരിഗണിച്ചിരുന്നതായി ഭോഗ്‌ലെ പറയുന്നു. റാഷിദും ഹസരംഗയുമായിരുന്നു എന്റെ പരിഗണനയിലുണ്ടായിരുന്നത്. ഒുവില്‍ ബാറ്റിങില്‍ കൂടി കാണാന്‍ ആഗ്രഹിക്കുന്ന താരമെന്ന നിലയില്‍ റാഷിദിനെ ഉള്‍പ്പെടുത്തുകയായിരുന്നുവെന്ന് ഭോഗ്‌ലെ വ്യക്തമാക്കി.
പാകിസ്താന്‍ സ്പീഡ് സ്റ്റാര്‍ ഷഹീന്‍ ഷാ അഫ്രീഡി, സൗത്താഫ്രിക്കന്‍ പേസര്‍ ആന്‍ റിച്ച് നോര്‍ക്കിയ, ഇന്ത്യന്‍ സ്റ്റാര്‍ ജസ്പ്രീത് ബുംറ എന്നിവപാണ് പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക.

ഭോഗ്‌ലെയുടെ ഈ വര്‍ഷത്തെ ടി20 ടീം
ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്), മുഹമ്മദ് റിസ്വാന്‍ (പാകിസ്താന്‍), മിച്ചെല്‍ മാര്‍ഷ് (ഓസ്‌ട്രേലിയ), മോയിന്‍ അലി (ഇംഗ്ലണ്ട്), ഗ്ലെന്‍ മാക്‌സ്വെല്‍ (ഓസ്‌ട്രേലിയ), ആന്ദ്രെ റസ്സല്‍ (വെസ്റ്റ് ഇന്‍ഡീസ്), സുനില്‍ നരെയ്ന്‍ (വെസ്റ്റ് ഇന്‍ഡീസ്), റാഷിദ് ഖാന്‍ (അഫ്ഗാനിസ്താന്‍), ഷഹീന്‍ ഷാ അഫ്രീഡി (പാകിസ്താന്‍), ആന്റിച്ച് നോര്‍ക്കിയ (സൗത്താഫ്രിക്ക), ജസ്പ്രീത് ബുംറ (ഇന്ത്യ).
റിസര്‍വ് താരങ്ങള്‍- കെഎല്‍ രാഹുല്‍ (ഇന്ത്യ), ലോക്കി ഫെര്‍ഗുസന്‍ (ന്യൂസിലാന്‍ഡ്), വനിന്ദു ഹസരംഗ (ശ്രീലങ്ക), ജോണി ബെയര്‍സ്‌റ്റോ (ഇംഗ്ലണ്ട്).


Click it and Unblock the Notifications
