For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2018ല്‍ നെറ്റ്‌സില്‍ വിറപ്പിച്ചു, ഇന്ന് അരങ്ങേറ്റത്തില്‍ കോലിയുടെ വിക്കറ്റും, മാര്‍ക്കോ ജാന്‍സനെ കരുതിക്കോളൂ

സെഞ്ച്വൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക് കടക്കുകയാണ്. അവസാന ദിനം ആറ് വിക്കറ്റുകള്‍ ശേഷിക്കെ 211 റണ്‍സാണ് ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാന്‍ വേണ്ടത്. സെഞ്ച്വൂറിയനിലെ മുന്‍ ചരിത്രം പരിശോധിക്കുമ്പോള്‍ ഇത് മറികടക്കാന്‍ പ്രയാസമുള്ള വിജയലക്ഷ്യമാണ്. ആദ്യ ഇന്നിങ്‌സില്‍ 327 റണ്‍സ് നേടിയ ഇന്ത്യയെ രണ്ടാം ഇന്നിങ്‌സില്‍ 174 റണ്‍സിലൊതുക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി.

1

രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിരയില്‍ ശ്രദ്ധേയ പ്രകടനം നടത്തിയത് കഗിസോ റബാദയും അരങ്ങേറ്റക്കാരന്‍ മാര്‍ക്കോ ജാന്‍സെനുമാണ്. രണ്ട് പേരും നാല് വിക്കറ്റുകള്‍ വീതം പങ്കിട്ടു. വിരാട് കോലിയെ അടക്കം പുറത്താക്കിയ ജാന്‍സെന്‍ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ കൈയടി നേടുകയാണ്. തന്റെ ലൈനും ലെങ്തും പന്തിലെ വ്യത്യാസങ്ങളുംകൊണ്ട് ജാന്‍സന്‍ വിറപ്പിക്കുകയാണെന്ന് പറയാം. ദക്ഷിണാഫ്രിക്കയുടെ മികച്ച കണ്ടെത്തലെന്ന് ഷോണ്‍ പൊള്ളോക്ക് വിശേഷിപ്പിച്ച ജാന്‍സനെക്കുറിച്ചറിയാം.

Also Read: IND vs SA: 'ഞങ്ങള്‍ക്ക് 350-400 റണ്‍സെങ്കിലും നേടേണ്ടതായുണ്ട്', ഇന്ത്യയുടെ പ്രതീക്ഷകളെക്കുറിച്ച് ഷമി

2018ല്‍ നെറ്റ്‌സ് ബൗളറായി കോലിയെ വിറപ്പിച്ചു

2018ല്‍ നെറ്റ്‌സ് ബൗളറായി കോലിയെ വിറപ്പിച്ചു

2018ല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടന സമയത്ത് ഇന്ത്യയുടെ നെറ്റ്‌സില്‍ പന്തെറിയാന്‍ മാര്‍ക്കോ ജാന്‍സെനെന്ന യുവതാരവുമുണ്ടായിരുന്നു. അന്ന് കോലിക്കെതിരേ നെറ്റ്‌സില്‍ പന്തെറിഞ്ഞ താരം കോലിയെ നന്നായി പ്രയാസപ്പെടുത്തി. ഒന്നിലധികം തവണ എഡ്ജ് ആയി സ്ലിപ്പിലേക്ക് പന്ത് പോയതോടെ 17കാരനായ ആ നെറ്റ് ബൗളറെ കോലി പ്രശംസിക്കുകയും ഒപ്പം നിന്ന് ചിത്രങ്ങള്‍ നല്‍കുകയും ചെയ്തു. 'നല്ല പന്തുകള്‍,ഭാവിയുണ്ട്' എന്ന് കോലി പറഞ്ഞ വാക്കുകള്‍ തെറ്റിയില്ല. അരങ്ങേറ്റ മത്സരത്തില്‍ കോലിയുടെ വിക്കറ്റ് നേടിയാണ് ജാന്‍സന്‍ തന്റെ മികവ് തെളിയിച്ചിരിക്കുന്നത്. ഇത്തവണയും ഓഫ് സ്റ്റംപിന് പുറത്തെ കുരുക്കില്‍ കോലി വീഴുകയായിരുന്നു.'ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെ വീഴ്ത്തുകയെന്നത് വല്ലാത്തൊരു അനുഭൂതിയാണ്' എന്നാണ് നാലാം ദിനത്തിന്റെ അവസാനം മാര്‍ക്കോ ജാന്‍സന്‍ പറഞ്ഞത്.

Also Read: എന്റെ മകന്റെ ഹീറോ ഞാനല്ല, അത് കോലിയാണ്, എംആര്‍എഫ് ബാറ്റാണ് അവന് വേണ്ടത്- ഗില്‍ക്രിസ്റ്റ്

ദ്രാവിഡിനൊപ്പമുള്ള ചിത്രം പ്രൊഫൈല്‍ പിച്ചര്‍

ദ്രാവിഡിനൊപ്പമുള്ള ചിത്രം പ്രൊഫൈല്‍ പിച്ചര്‍

മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ രാഹുല്‍ ദ്രാവിഡ് നിലവില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനാണ്. ഇന്ത്യ എ ടീമിന്റെ പരിശീലകനായിരുന്ന സമയത്ത് ദ്രാവിഡ് ദക്ഷിണാഫ്രിക്കയില്‍ പര്യടനത്തിന്റെ ഭാഗമായി എത്തിയിരുന്നു. അന്ന് മാര്‍ക്കോ ജാന്‍സെന്റെയും സഹോദരന്‍ ഡുവാന്‍ മാര്‍ക്കോയുടെയും പ്രകടനം കണ്ട് അഭിനന്ദിക്കുകയും ചെയ്തിരുന്നു. ദ്രാവിഡാണ് നെറ്റ്‌സ് പരിശീലനത്തിന് ഈ മാര്‍ക്കോയെ വിളിക്കാന്‍ അന്നത്തെ ഇന്ത്യന്‍ പരിശീലകനായിരുന്ന രവി ശാസ്ത്രിയോട് നിര്‍ദേശിച്ചത്. അന്ന് ദ്രാവിഡിനോടൊപ്പം എടുത്ത ചിത്രമായിരുന്നു ഏറെ നാള്‍ പ്രൊഫൈല്‍ പിച്ചറായി മാര്‍ക്കോ ജാന്‍സെന്‍ വെച്ചിരുന്നതെന്നാണ് അദ്ദേഹത്തിന്റെ പിതാവ് കോസ് ജാന്‍സെന്‍ പറഞ്ഞത്. 'ദ്രാവിഡിനോടൊപ്പമുള്ള ചിത്രമായിരുന്നു ഏറെ നാള്‍ അവരുടെ പ്രൊഫൈല്‍ ചിത്രം. ദ്രാവിഡിനെപ്പോലൊരു ഇതിഹാസത്തില്‍ നിന്ന് പ്രശംസ ലഭിച്ചത് എന്റെ കുട്ടികള്‍ക്ക് വലിയ പ്രോത്സാഹനം തന്നെയാണ്'-കൂസ് ജാന്‍സെന്‍ പറഞ്ഞു.

വലിയ സ്വപ്‌ന സാക്ഷാത്കാരം

വലിയ സ്വപ്‌ന സാക്ഷാത്കാരം

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാള്‍ വിരാട് കോലിയാണ്. അതുകൊണ്ട് തന്നെ കോലിയുടെ വിക്കറ്റ് നേടുകയെന്നത് മാര്‍ക്കോ ജാന്‍സെന്റെ സ്വപ്‌നമായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ അത് നേടാനായി എന്നതാണ് അദ്ദേഹത്തിന് സന്തോഷം നല്‍കുന്ന കാര്യം. നെറ്റ്‌സില്‍ നേരത്തെ കോലിക്കെതിരേ പന്തെറിഞ്ഞുള്ള അനുഭവസമ്പത്ത് കോലിയെ കുടുക്കാന്‍ മാര്‍ക്കോയെ സഹായിച്ചുവെന്ന് തന്നെ പറയാം. കോലിയെക്കൂടാതെ മായങ്ക് അഗര്‍വാള്‍,അജിന്‍ക്യ രഹാനെ,മുഹമ്മദ് സിറാജ് എന്നിവരുടെ വിക്കറ്റുകളാണ് മാര്‍ക്കോ നേടിയത്.

Also Read: IND vs SA: ഇന്ത്യയുടെ ബാറ്റിങ് തകര്‍ച്ചക്ക് കാരണം 'അമിത ആത്മവിശ്വാസം'- ഷോണ്‍ പൊള്ളോക്ക്

സെഞ്ച്വറി നേടാനാവാതെ കോലി

സെഞ്ച്വറി നേടാനാവാതെ കോലി

ആദ്യ ഇന്നിങ്‌സില്‍ 35 റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ 18 റണ്‍സിനുമാണ് കോലി പുറത്തായത്. 2019ല്‍ ഏഴ് അന്താരാഷ്ട്ര സെഞ്ച്വറികള്‍ നേടിയ കോലി 2020,2021 വര്‍ഷങ്ങളില്‍ ഒരു സെഞ്ച്വറി പോലും നേടിയില്ല എന്നതാണ് വസ്തുത. 70 സെഞ്ച്വറികളില്‍ കോലി ഹാന്‍ഡ് ബ്രേക്കിട്ടിരിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ കോലി സെഞ്ച്വറി നേടിയിട്ട് 768 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. 2022ല്‍ കോലി സെഞ്ച്വറി നേടി തിരിച്ചെത്തുമെന്ന ശുഭ പ്രതീക്ഷയിലാണ് ആരാധകര്‍.

Story first published: Thursday, December 30, 2021, 9:07 [IST]
Other articles published on Dec 30, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+