For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്റെ മകന്റെ ഹീറോ ഞാനല്ല, അത് കോലിയാണ്, എംആര്‍എഫ് ബാറ്റാണ് അവന് വേണ്ടത്- ഗില്‍ക്രിസ്റ്റ്

സിഡ്‌നി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് വിരാട് കോലി. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള കോലിക്ക് ലോകത്തിലെല്ലായിടത്തും തന്നെ വലിയ ആരാധക പിന്തുണയുണ്ട്. കോലിയുടെ ബാറ്റിങ്ങിനെ പ്രശംസിക്കാത്തവര്‍ ചുരുക്കമാണ്. ആധുനിക ക്രിക്കറ്റിലെ യുവതാരങ്ങളില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന താരങ്ങളിലൊരാള്‍ക്കൂടിയാണ് കോലി.

പല താരങ്ങളുടെയും മക്കളുടെ ഹീറോയും കോലിയാണ്. ഇപ്പോഴിതാ വിരാട് കോലിയുടെ കട്ട ആരാധകനായ തന്റെ മകനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായിരുന്ന ആദം ഗില്‍ക്രിസ്റ്റ്. 2018-2019ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടയില്‍ ഉണ്ടായ സംഭവത്തെക്കുറിച്ചാണ് ഗില്‍ക്രിസ്റ്റ് തുറന്ന് പറഞ്ഞിരിക്കുന്നത്. ബാറ്റ് വാങ്ങാന്‍ പോയപ്പോള്‍ ഞാന്‍ ഉപയോഗിച്ചിരുന്ന ബാറ്റിനെ പരിഗണിക്കാതെ വിരാട് കോലി കളിക്കുന്ന എംആര്‍എഫാണ് അവന് വേണ്ടിയിരുന്നതെന്നാണ് ഗില്‍ക്രിസ്റ്റ് പറഞ്ഞത്.

1

'എന്റെ ഇളയ കുട്ടിയായ ആര്‍ച്ചിക്ക് ഈ വര്‍ഷം പുതിയൊരു ബാറ്റ് വാങ്ങേണ്ടതായുണ്ടായിരുന്നു. ഞാന്‍ ഉപയോഗിച്ചിരുന്ന പ്യൂമയുടെ ബാറ്റും വിരാട് കോലി ഉപയോഗിക്കുന്ന എംആര്‍എഫ് ബാറ്റുമാണ് പരിഗണനയില്‍ ഉണ്ടായിരുന്നത്. ഇതില്‍ എംആര്‍എഫിന്റെ ബാറ്റാണ് അവന്‍ തിരഞ്ഞെടുത്തത്'-ഗില്‍ക്രിസ്റ്റ് പറഞ്ഞു. അന്ന് കമന്ററി പറയാനുണ്ടായിരുന്ന ഗില്‍ക്രിസ്റ്റിനൊപ്പമുണ്ടായിരുന്നവര്‍ ഗില്‍ക്രിസ്റ്റിന്റെ മകന്റെ എംആര്‍എഫ് ബാറ്റിനൊപ്പമുള്ള ചിത്രവും ഉയര്‍ത്തിക്കാട്ടിയിരുന്നു.

ഗില്‍ക്രിസ്റ്റിന്റെ മകന്‍ നേരത്തെ മുതല്‍ കോലിയുടെ വലിയ ആരാധകനാണ്. എംആര്‍എഫ് വികെ വണ്‍ഹണ്ട്രഡ് എന്നെഴുതിയ ബാറ്റാണ് ആര്‍ച്ചി ഉപയോഗിക്കുന്നത്. വിരാട് കോലിയുടെ ഒപ്പം നിന്ന് ആര്‍ച്ചി ചിത്രം എടുത്തിട്ടുമുണ്ട്. വിരാട് കോലി ബാറ്റ് ചെയ്യുന്ന മത്സരങ്ങള്‍ മുടങ്ങാതെ ആര്‍ച്ചി കാണാറുണ്ടെന്നും ഗില്‍ക്രിസ്റ്റ് നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.

1

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര നേടിക്കൊടുത്തത് വിരാട് കോലിയാണ്. 2018-19ലായിരുന്നു ഈ നേട്ടം. പിന്നീട് 2020-21ല്‍ അജിന്‍ക്യ രഹാനെക്ക് കീഴിലും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടാന്‍ ഇന്ത്യക്കായിരുന്നു. ആദ്യ തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയപ്പോള്‍ 40.29 ശരാശരിയില്‍ 282 റണ്‍സാണ് കോലി നേടിയത്. ഇതില്‍ പെര്‍ത്തില്‍ നേടിയ ഗംഭീര സെഞ്ച്വറിയും ഉള്‍പ്പെടും.

രണ്ടാം തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയപ്പോള്‍ കോലി ടീമില്‍ ഇല്ലായിരുന്നു. കോലി നയിച്ച ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റു. പിങ്ക്‌ബോള്‍ ടെസ്റ്റായിരുന്നു ഇത്. പിന്നീട് മകളുടെ ജനനത്തിനായി കോലി നാട്ടിലേക്ക് മടങ്ങിയ ശേഷമാണ് രഹാനെ ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയതും ഇന്ത്യക്ക് പരമ്പര നേടിക്കൊടുത്തതും.

3

ഇന്ത്യയുടെ ചരിത്ര കുതിപ്പിന്റെ തുടക്കമാണ് ആദ്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ജയം. വിദേശ മൈതാനങ്ങളില്‍ ഇന്ത്യക്ക് ജയിക്കാനാവുമെന്നും പരമ്പര നേടാനാവുമെന്നും ഇന്ത്യക്ക് കാട്ടിക്കൊടുത്തത് കോലിയായിരുന്നു. കോലിക്ക് കീഴില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീം ശ്രദ്ധേയ നേട്ടങ്ങളാണ് നേടിയെടുത്തത്. അവസാന ഇംഗ്ലണ്ട് പരമ്പരയില്‍ സന്ദര്‍ശകരായെത്തി ആതിഥേയരെ വിറപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു.

നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം മാത്രമാണ് കോലിക്കുള്ളത്. പരിമിത ഓവര്‍ നായകസ്ഥാനത്ത് നിന്ന് കോലിയെ മാറ്റി പകരം രോഹിത് ശര്‍മയെ ഇന്ത്യ പരിമിത ഓവര്‍ നായകനാക്കിയിരുന്നു. നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലാണ് ഇന്ത്യന്‍ ടീമുള്ളത്. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര നേടിയാല്‍ അത് ചരിത്രമാണ്. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ത്യയെ ഈ നേട്ടത്തിലെത്തിച്ചാല്‍ അത് ചരിത്രമാവും.

Story first published: Wednesday, December 29, 2021, 11:17 [IST]
Other articles published on Dec 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+