വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: 'ഞങ്ങള്‍ക്ക് 350-400 റണ്‍സെങ്കിലും നേടേണ്ടതായുണ്ട്', ഇന്ത്യയുടെ പ്രതീക്ഷകളെക്കുറിച്ച് ഷമി

സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് നാലാം ദിനത്തിലേക്ക് കടക്കവെ ഡ്രൈവിങ് സീറ്റില്‍ ഇന്ത്യയാണ്. ആദ്യ ഇന്നിങ്‌സില്‍ 327 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയെ 197 റണ്‍സിന് ഇന്ത്യ കൂടാരം കയറ്റി 130 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കുകയും ചെയ്തു. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 146 റണ്‍സിന്റെ ലീഡ് ഇന്ത്യക്കുണ്ട്.

 എന്റെ മകന്റെ ഹീറോ ഞാനല്ല, അത് കോലിയാണ്, എംആര്‍എഫ് ബാറ്റാണ് അവന് വേണ്ടത്- ഗില്‍ക്രിസ്റ്റ് എന്റെ മകന്റെ ഹീറോ ഞാനല്ല, അത് കോലിയാണ്, എംആര്‍എഫ് ബാറ്റാണ് അവന് വേണ്ടത്- ഗില്‍ക്രിസ്റ്റ്

1

ദക്ഷിണാഫ്രിക്കയുടെ പേസാക്രമണത്തെ അതേ നിലയില്‍ തിരിച്ചടിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. മുഹമ്മദ് ഷമി അഞ്ചും ജസ്പ്രീത് ബുംറ,ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് സിറാജ് ഒരു വിക്കറ്റുമാണ് വീഴ്ത്തിയത്. ഷമിയുടെ ടോപ് ക്ലാസ് ബൗളിങ്ങാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തതെന്ന് പറയാം. ഇപ്പോഴിതാ രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യയുടെ പ്രതീക്ഷകളെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമി.

Also Read: ഐസിസി അവാര്‍ഡ്‌സ് 2021; പ്രഖ്യാപന തീയ്യതി, വിഭാഗങ്ങള്‍, തിരഞ്ഞെടുപ്പ് രീതി, അറിയേണ്ടതെല്ലാം

2

'ടെസ്റ്റ് മത്സരത്തില്‍ രണ്ട് ദിവസമാണ് ബാക്കിയുള്ളത്. നാലാം ദിനം കഴിയുന്നത്രെ സമയം ഞങ്ങള്‍ ബാറ്റ് ചെയ്യേണ്ടതായുണ്ടെന്നാണ് തോന്നുന്നത്. രണ്ടാം ഇന്നിങ്‌സില്‍ 250ലധികം റണ്‍സ് നേടി 400നോടടുത്ത് വിജയലക്ഷ്യം മുന്നോട്ട് വെക്കണം. അവസാന ദിനം നാല് സെക്ഷനിലും ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കണം. എന്നാല്‍ അതിന് 350ന് മുകളിലായൊരു വിജയ ലക്ഷ്യം സൃഷ്ടിക്കാനാവണം'-ഷമി പറഞ്ഞു.

Also Read: 2007, 11 ലോകകപ്പുകളില്‍ നമുക്കതുണ്ടായിരുന്നു! ഇനി കപ്പടിക്കാന്‍ ഇന്ത്യക്കു വേണ്ടത് ഗവാസ്‌കര്‍ പറയും

3

റെക്കോഡ് പ്രകടനമാണ് ഷമി ദക്ഷിണാഫ്രിക്കയില്‍ നടത്തിയിരിക്കുന്നത്. 200 ടെസ്റ്റ് വിക്കറ്റ് നേട്ടവും ഷമി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. നിലവില്‍ ഇന്ത്യയുടെ നാല് പേസര്‍മാര്‍ക്കാണ് ഈ നേട്ടത്തിലെത്താനായിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടെസ്റ്റില്‍ 39 വിക്കറ്റുകളാണ് ഷമിക്കുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇത് മൂന്നാം തവണയാണ് ഷമി അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത്.

Also Read: IND vs SA: രോഹിത്തിനായി ഇന്ത്യ കാത്തിരിക്കുന്നു, ഫിറ്റ്‌നസ് പ്രശ്‌നം, ഏകദിന ടീം പ്രഖ്യാപനം വൈകും

4

ഇപ്പോഴിതാ തന്റെ 200 ടെസ്റ്റ് വിക്കറ്റ് നേട്ടത്തിന്റെ അംഗീകാരം അച്ഛന് നല്‍കുന്നുവെന്നാണ് ഷമി പറഞ്ഞിരിക്കുന്നത്. 'ഭാവിയില്‍ എന്താണ് ചെയ്യാനാവുകയെന്നത് ഒരു താരത്തിനും മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കില്ല. എല്ലാവരുടെയും സ്വപ്‌നം ഇന്ത്യക്കുവേണ്ടി കളിക്കുകയെന്നതാണ്. നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്കായി കഠിനമായി അധ്വാനിച്ചാല്‍ എന്നെങ്കിലും അതിന്റെ ഫലമുണ്ടാവും.

Also Read: 92ന് പുറത്തോ? വിശ്വസിക്കാനാവുന്നില്ല- അന്ന് ഇന്ത്യയെ ട്രോളിയ വോനിനെ 'പഞ്ഞിക്കിട്ട്' ഫാന്‍സ്

5

എന്റെ നേട്ടങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നത് പിതാവിനോടാണ്. എന്റെ നാട്ടില്‍ ക്രിക്കറ്റ് കളിക്കാനുള്ള യാതൊരു സാഹചര്യവും ഇല്ലായിരുന്നു. ഞങ്ങളുടെ നാട്ടില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള മൈതാനത്തിലേക്ക് പരിശീലനത്തിനായി കൊണ്ടുപോയിരുന്നത് പിതാവാണ്. എന്റെ അച്ഛനും സഹോദരനും നല്‍കിയ പിന്തുണകൊണ്ടാണ് ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്'-ഷമി പറഞ്ഞു.

Also Read: സച്ചിനെതിരേ ആദ്യമായി പന്തെറിഞ്ഞപ്പോള്‍ എന്ത് തോന്നി? അനുഭവം വെളിപ്പെടുത്തി മോണി മോര്‍ക്കല്‍

6

വിദേശ പര്യടനങ്ങളില്‍ ഇന്ത്യ വളരെയേറെ പ്രതീക്ഷവെക്കുന്ന ബൗളറാണ് ഷമി. അതിനൊത്ത പ്രകടനം അദ്ദേഹം കാഴ്ചവെക്കാറുമുണ്ട്. ഷമിയുടെ വേഗവും സ്വിങ്ങും ഏതൊരു ബാറ്റ്‌സ്മാനെയും പ്രതിസന്ധിയിലാക്കുന്നതാണ്. സ്റ്റംപിന്റെ മുകളില്‍ ആക്രമിക്കുന്ന രീതിയാണ് ഷമിയുടേത്. വിക്കറ്റിലേക്ക് തുടരേ ആക്രമണം അഴിച്ചുവിടാന്‍ ഷമിക്ക് മികവുണ്ട്. രണ്ടാം ഇന്നിങ്‌സിലും ഇന്ത്യ ഷമിയുടെ ബൗളിങ്ങിലാണ് വിശ്വാസം അര്‍പ്പിക്കുന്നത്. അവസാന ദിനത്തിലേക്കെത്തുമ്പോള്‍ പേസ് ബൗളര്‍മാര്‍ക്ക് കൂടുതല്‍ ആധിപത്യം ലഭിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയാണെങ്കില്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിരയും ഇന്ത്യയുടെ ബൗളിങ് നിരയും തമ്മില്‍ വലിയൊരു പോരാട്ടം പ്രതീക്ഷിക്കാം.

Also Read: ഒരു കാലത്ത് 'ദാദ', പിന്നീട് ടീമില്‍ നിന്ന് പുറത്ത്, എങ്ങനെ തിരിച്ചുവന്നു? വെളിപ്പെടുത്തി സൗരവ് ഗാംഗുലി

7

രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യയുടെ ബാറ്റിങ് പ്രകടനം നിര്‍ണ്ണായകമാണ്. മായങ്ക് അഗര്‍വാളിന്റെ (4) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിക്കഴിഞ്ഞു. കെ എല്‍ രാഹുല്‍,വിരാട് കോലി,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവരുടെ ബാറ്റിങ് പ്രകടനമാവും ഇന്ത്യക്ക് നിര്‍ണ്ണായകമാവുക. 350ന് മുകളിലേക്ക് വിജയലക്ഷ്യം എത്തിക്കാനായാല്‍ ഇന്ത്യക്ക് പ്രതീക്ഷക്ക് വകയുണ്ട്. അല്ലാത്ത പക്ഷം കാര്യങ്ങള്‍ എളുപ്പമാവില്ല.

Story first published: Wednesday, December 29, 2021, 12:59 [IST]
Other articles published on Dec 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X