For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐസിസി അവാര്‍ഡ്‌സ് 2021; പ്രഖ്യാപന തീയ്യതി, വിഭാഗങ്ങള്‍, തിരഞ്ഞെടുപ്പ് രീതി, അറിയേണ്ടതെല്ലാം

ദുബായ്: 2021 വിടപറയാനൊരുങ്ങുകയാണ്. പതിവ് പോലെ ഈ വര്‍ഷത്തെ മികച്ച താരങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കുമുള്ള ഐസിസിയുടെ പുരസ്‌കാരങ്ങളും പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ന് മുതല്‍ ഐസിസി പുരസ്‌കാരങ്ങള്‍ക്കായുള്ള ചുരക്കപ്പട്ടികകള്‍ പ്രഖ്യാപിക്കുക. കോവിഡിന്റെ വലിയ വെല്ലുവിളികളെ അതിജീവിച്ചാണ് ഈ വര്‍ഷത്തെ ക്രിക്കറ്റ് മത്സരങ്ങളെല്ലാം നടന്നത്. താരങ്ങളെല്ലാം ബയോബബിള്‍ സുരക്ഷയില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ജീവിച്ചാണ് ഓരോ മത്സരങ്ങളും കളിക്കുന്നത്.

1

ഇന്നുമുതല്‍ 31വരെയുള്ള ദിവസങ്ങളിലായി തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയില്‍ നിന്നാവും വിജയികളെ തിരഞ്ഞെടുക്കുക. നാല് വീതം താരങ്ങള്‍ ഉള്‍പ്പെടുന്നതാവും ചുരുക്കപ്പട്ടിക. ഇതിനെ അവാര്‍ഡ് പാനല്‍ വിലയിരുത്തും. ജിയോഫ് അല്ലാര്‍ഡൈസിന്റെ നേതൃത്വത്തിലുള്ള പ്രമുഖ ക്രിക്കറ്റ് ജേര്‍ണലിസ്റ്റുകളും ബ്രോഡ്കാസ്‌റ്റേഴ്‌സും ഐസിസി സിഎഇയും ചേര്‍ന്നാവും ചുരുക്കപ്പടിക വിലയിരുത്തുന്നത്.

Also Read: IND vs SA: ഹര്‍ദിക്കിന്റെ വഴിയടയുമോ? വെങ്കടേഷിനൊപ്പം റിഷി ധവാനും ഇന്ത്യന്‍ നിരയിലേക്ക്

ഏതൊക്കെ വിഭാഗത്തിലാണ് പുരസ്‌കാരങ്ങള്‍

ഏതൊക്കെ വിഭാഗത്തിലാണ് പുരസ്‌കാരങ്ങള്‍

13 വ്യക്തിഗത പുരസ്‌കാരങ്ങളാവും ഐസിസി നല്‍കുന്നത്. ഐസിസിയുടെ മികച്ച പുരുഷ താരത്തിനുള്ള സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ട്രോഫി,മികച്ച വനിതാ താരത്തിനും ഇതേ പുരസ്‌കാരം. ഐസിസി മികച്ച പുരുഷ ടെസ്റ്റ് താരം,മികച്ച പുരുഷ ഏകദിന താരം,മികച്ച വനിതാ ഏകദിന താരം,മികച്ച പുരുഷ ടി20 താരം,മികച്ച വനിതാ ടി20 താരം,പുരുഷ എമര്‍ജിങ് താരം,വനിതാ എമര്‍ജിങ് താരം,പുരുഷ അസോസിയേറ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍, വനിതാ അസോസിയേറ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍,ഐസിസി സ്പിരിറ്റ് ക്രിക്കറ്റ് അവാര്‍ഡ്,മികച്ച അംപയര്‍ എന്നിങ്ങനെയാണ് പുരസ്‌കാരം നല്‍കുന്നത്.

Also Read: ആഷസ് ടെസ്റ്റ്: അരങ്ങേറ്റത്തില്‍ ഞെട്ടിച്ച് സ്‌കോട്ട് ബോളണ്ട്, പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ

എങ്ങനെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്

എങ്ങനെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്

പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത് വോട്ടിങ്ങിലൂടെയാണ്. ക്രിക്കറ്റ് ജേണലിസ്റ്റുകളും ബ്രോഡ്കാസ്‌റ്റേഴ്‌സും ഐസിസിയുടെ ഭാരവാഹികളും വോട്ടിങ് അക്കാദമിയും വോട്ടിങ്ങില്‍ പങ്കെടുക്കും. ഐസിസിയുടെ ഡിജിറ്റല്‍ ചാനല്‍ വഴി ആരാധകര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. ഇൗ എല്ലാ വോട്ടുകളും പരിശോധിച്ചാണ് ആദ്യത്തെ ഏഴ് വിഭാഗങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ തീരുമാനിക്കുന്നത്. മികച്ച ടീമിനെ കണ്ടെത്തുന്നത് വോട്ടിങ് അക്കാദമിയുടെ ഓണ്‍ലൈന്‍ സര്‍വേയിലൂടെയാണ്. വോട്ടിങ് അക്കാദമിയിലെ ഓരോ അംഗങ്ങളും തങ്ങളുടെ ടീമിനെ ഓരോ ഫോര്‍മാറ്റിലും തിരഞ്ഞെടുക്കുകയും ഇതിന് ശേഷം സര്‍വേ നടത്തുകയുമാണ് ചെയ്യുന്നത്.

Also Read: IND vs SA: രോഹിത് വരുമോ? ഏകദിനത്തില്‍ ഇന്ത്യയെ രാഹുല്‍ നയിച്ചേക്കും

പ്രഖ്യാപനം എന്ന് ?

പ്രഖ്യാപനം എന്ന് ?

നിലവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് ജനുവരി 17,18 എന്നീ തീയ്യതികളിലൊന്നിലായി മികച്ച ടീം പ്രഖ്യാപനം ഉണ്ടാവുമെന്നാണ് വിവരം. വനിതാ ക്രിക്കറ്റിലെ വ്യക്തിഗത പുരസ്‌കാരങ്ങള്‍ ജനുവരി 23നാവും പ്രഖ്യാപിക്കുക. പുരുഷ വ്യക്തിഗത പുരസ്‌കാരങ്ങള്‍ 24നാവും പ്രഖ്യാപിക്കുക. വലിയ പരിപാടിയായിത്തന്നെ ഐസിസി പുരസ്‌കാര വിതരണം നടത്തുമെന്നാണ് കരുതപ്പെടുന്നത്. ഒമിക്രോണിന്റെ സാഹചര്യത്തിനനുസരിച്ചാവും ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടാവുക.

Also Read: IND vs SA: ഇത് കൂടോത്രമോ? തുടരെ ഒമ്പതാം തവണയും കോലിയുടെ പുറത്താവലില്‍ മാറ്റമില്ല!

മികച്ച ടെസ്റ്റ് താരത്തിനുള്ള നാമനിര്‍ദേശ പട്ടിക ഇതാ

മികച്ച ടെസ്റ്റ് താരത്തിനുള്ള നാമനിര്‍ദേശ പട്ടിക ഇതാ

മികച്ച പുരുഷ ടെസ്റ്റ് താരത്തിനുള്ള നാമനിര്‍ദേശ പട്ടിക ഐസിസി പുറത്തുവിട്ടിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് പട്ടികയിലൊരാള്‍. 15 മത്സരത്തില്‍ നിന്ന് ആറ് സെഞ്ച്വറി ഉള്‍പ്പെടെ 1708 റണ്‍സാണ് നേടിയത്. 14 വിക്കറ്റും ഈ വര്‍ഷം റൂട്ട് വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യയുടെ ആര്‍ അശ്വിനാണ് മറ്റൊരാള്‍. എട്ട് മത്സരത്തില്‍ നിന്ന് വീഴ്ത്തിയത് 52 വിക്കറ്റാണ്. 16.23 എന്ന മികച്ച ബൗളിങ് ശരാശരിയുമുണ്ട്. ബാറ്റ്‌സ്മാനെന്ന നിലയിലും തിളങ്ങി. 28.08 ശരാശരിയില്‍ 337 റണ്‍സാണ് നേടിയത്. ഒരു സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ന്യൂസീലന്‍ഡിന്റെ കെയ്ല്‍ ജാമിസനാണ് മറ്റൊരാള്‍. 5 മത്സരത്തില്‍ നിന്ന് 27 വിക്കറ്റാണ് അദ്ദേഹം നേടിയത്. പേസ് ഓള്‍റൗണ്ടറായ താരം 105 റണ്‍സും നേടിയിട്ടുണ്ട്. ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നയാണ് മറ്റൊരാള്‍. 7 മത്സരത്തില്‍ നിന്ന് 902 റണ്‍സാണ് അദ്ദേഹം നേടിയത്. നാല് സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

Also Read: IND vs SA: ഒരു കാര്യത്തില്‍ ഞാന്‍ സ്വയം ആശ്ചര്യപ്പെട്ടു! ബാറ്റിങ് രഹസ്യത്തെക്കുറിച്ച് രാഹുല്‍

കോലിക്കും സ്മിത്തിനും പ്രതീക്ഷവേണ്ട

കോലിക്കും സ്മിത്തിനും പ്രതീക്ഷവേണ്ട

ഐസിസി പുരസ്‌കാര പട്ടിക പുറത്തുവരുമ്പോള്‍ പൊതുവേ വിരാട് കോലി,സ്റ്റീവ് സ്മിത്ത്,കെയ്ന്‍ വില്യംസന്‍ എന്നിവരെല്ലാം സ്ഥിര സാന്നിധ്യമായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇവരെല്ലാം തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇവരൊന്നും ഒരു തരത്തിലുള്ള പുരസ്‌കാരവും ഈ വര്‍ഷം നേടിയേക്കില്ല. അടുത്ത വര്‍ഷം ഇവരുടെ ശക്തമായ തിരിച്ചുവരവ് തന്നെ നമുക്ക് പ്രതീക്ഷിക്കാം. മികച്ച ടീമിനുള്ള പുരസ്‌കാരം ന്യൂസീലന്‍ഡിന് ലഭിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഓസ്‌ട്രേലിയക്കും സാധ്യതകളുണ്ട്.

Story first published: Tuesday, December 28, 2021, 17:16 [IST]
Other articles published on Dec 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+