Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: രോഹിത് വരുമോ? ഏകദിനത്തില്‍ ഇന്ത്യയെ രാഹുല്‍ നയിച്ചേക്കും

1

സൗത്താഫ്രിക്കയ്ക്കെതിരേ ജനുവരിയില്‍ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യയെ സ്റ്റാര്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍ നയിച്ചേക്കും. പുതിയ ഏകദിന ക്യാപ്റ്റനായ രോഹിത് ശര്‍മയുടെ പങ്കാളിത്തം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. പരിക്കേറ്റു വിശ്രമത്തിലായിരുന്ന അദ്ദേഹത്തിനു പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് ഏകദിനത്തില്‍ കളിക്കാനാവുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പായിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഏകദിന ടീമിന്റെ നായകനായി വന്നേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വരുന്നത്.

നിലവില്‍ ടി20 ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് രാഹുല്‍. ഏകദിനത്തിലും ഈ റോള്‍ അദ്ദേഹത്തിനു തന്നെയായിരിക്കും ലഭിക്കുകയെന്നു വ്യക്തമായിട്ടുണ്ട്. പുതിയ നായകന്‍ രോഹിത്തിന് സൗത്താഫ്രിക്കയ്‌ക്കെതിരേ ഏകദിനത്തിലും പുറത്തിരിക്കേണ്ടി വന്നാല്‍ സ്വാഭാവികമായും പുതിയ വൈസ് ക്യാപ്റ്റനാവാനൊരുങ്ങുന്ന രാഹുലിനു തന്നെയായിരിക്കും നറുക്കുവീഴുക.

1

ഏകദിന ടീമിന്റെ സ്ഥിരം ക്യാപ്റ്റനായതിനു ശേഷമുള്ള രോഹിത്തിന്റെ കന്നി പരമ്പര കൂടിയാണ് സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ളത്. വിരാട് കോലിയെ നീക്കിയാണ് ബിസിസിഐയും സെലക്ഷന്‍ കമ്മിറ്റിയും ചേര്‍ന്ന് രോഹിത്തിന് ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സി നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. സൗത്താഫ്രിക്കയുമായി ഇപ്പോള്‍ പുരോഗമിക്കുന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലും രോഹിത് കളിക്കുന്നില്ല. അജിങ്ക്യ രഹാനെയ്ക്കു പകരം അദ്ദേഹം വൈസ് ക്യാപ്റ്റനായ ശേഷമുള്ള പരമ്പര കൂടിയാണിത്. പക്ഷെ പരിക്ക് വില്ലനായതോടെ രോഹിത്തിന് പരമ്പര നഷ്ടമാവുകയായിരുന്നു. തുടര്‍ന്ന് രാഹുലിനെ വൈസ് ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുകയായിരുന്നു.

2

കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷമാണ് കോലി ഈ ഫോര്‍മാറ്റില്‍ ടീമിന്റെ നായകസ്ഥാനൊഴിയുന്നതായി പ്രഖ്യാപിച്ചത്. പക്ഷെ ഏകദിനം, ടെസ്റ്റ് എന്നിവയില്‍ ക്യാപ്റ്റനായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രണ്ടു ക്യാപ്റ്റന്‍മാരെന്നത് ശരിയാവില്ലെന്നു ചൂണ്ടിക്കാട്ടിയ സെലക്ഷന്‍ കമ്മിറ്റിയും ബിസിസിഐയും ചേര്‍ന്ന് കോലിയെ പുറത്താക്കുകയായിരുന്നു. പകരം രോഹിത്തിനെ ഏകദിനത്തിലും ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുകയും ചെയ്തു. ടി20യില്‍ സ്ഥിരം നായകനായ ശേഷം ന്യൂസിലാന്‍ഡിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പരമ്പര. മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തിരുന്നു.

3

സൗത്താഫ്രിക്കന്‍ പര്യടനത്തിനായി യാത്ര തിരിക്കുന്നതിനു മുമ്പ് ഇന്ത്യന്‍ സംഘം മുംബൈയില്‍ വച്ചായിരുന്നു ഒന്നിച്ചത്. ഇവിടെ വച്ച് നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തവെയായിരുന്നു രോഹിത്തിന് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് ടെസ്റ്റി പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരികയായിരുന്നു. ഏകദിന പരമ്പരയ്ക്കുമുമ്പ് അദ്ദേഹത്തിനു പരിക്കില്‍ നിന്നു മോചിതനായി തിരിച്ചെത്താന്‍ കഴിയുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമം രോഹിത് തുടരുന്നത്.

4

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ച (ഡിസംബര്‍ 27) പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍. പക്ഷെ ടീം പ്രഖ്യാപനം വൈകുകയാണ്. രോഹിത്തിന്റെ പങ്കാളിത്തം സംബന്ധിച്ചുള്ള അനിശ്ചിതത്വം കാരണമാണോ പ്രഖ്യാപനം വൈുകന്നതെന്നു വ്യക്തമല്ല. എങ്കിലും ഈയാഴ്ച തന്നെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കുമെന്നുറപ്പാണ്.

5

ചില സര്‍പ്രൈസ് താരങ്ങള്‍ ഏകദിന ടീമില്‍ ഇടം നേടിയേക്കും. വിജയ് ഹസാരെ ട്രോഫിയില്‍ ഉജ്ജ്വല ബാറ്റിങ് കാഴ്ചവച്ച റുതുരാജ് ഗെയ്ക്വാദ്, ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ എന്നിവരും ടീമിലുണ്ടാവുമെന്നാണ് വിവരം. കൂടാതെ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ ഒരിടവേളയ്ക്കു ശേഷം ഏകദിന ടീമിലേക്കു തിരിച്ചുവിളിക്കുമെന്നും സൂചനയുണ്ട്. ഐസിസിയുടെ ടി20 ലോകകപ്പിലെയും ന്യൂസിലാന്‍ഡിനെതിരേ തുടര്‍ന്ന് നടന്ന ടി20 പരമ്പരയിലെയും തകര്‍പ്പന്‍ പ്രകടനമാണ് അശ്വിന്റെ മടങ്ങിവരവിനു വഴിയൊരുക്കുന്നത്. 2017ലായിരുന്നു അദ്ദേഹം അവസാനായി ഇന്ത്യക്കു വേണ്ടി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കളിച്ചത്.

Story first published: Tuesday, December 28, 2021, 8:57 [IST]
Other articles published on Dec 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+