IND vs SA: ഇത് കൂടോത്രമോ? തുടരെ ഒമ്പതാം തവണയും കോലിയുടെ പുറത്താവലില്‍ മാറ്റമില്ല!
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറിക്കു വേണ്ടിയുള്ള വിരാട് കോലിയുടെ കാത്തിരിപ്പ് നീളുമ്പോള്‍ അദ്ദേഹത്തിന്റെ പുറത്താവലിനെക്കുറിച്ച് ചര്‍ച്ച ചൂട് പിടിക്കുകയാണ്. 35 റണ്‍സാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ കോലിക്കു നേടാനായത്. മികച്ച ഫോമില്‍ ബാറ്റ് ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ മടക്കം. ഓഫ്സ്റ്റംപിന് വളരെ പുറത്തേക്കുപോയ ബോളില്‍ അനാവശ്യ ഷോട്ടിനു ശ്രമിച്ച കോലിക്കു പിഴച്ചു. ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് സ്ലിപ്പില്‍ വിയാന്‍ മുള്‍ഡര്‍ ക്യാച്ച് ചെയ്യുകയായിരുന്നു.
തുടര്‍ച്ചയായി ഒമ്പതാം ഇന്നിങ്‌സിലാണ് കോലി വിക്കറ്റ് നഷ്ടപ്പെടുത്തിയത്. കഴിഞ്ഞ എട്ട് ഇന്നിങ്‌സുകളിലും അദ്ദേഹം വിക്കറ്റിനു പിന്നില്‍ ക്യാച്ച് നല്‍കിയായിരുന്നു മടങ്ങിയത്. ഈ ഇന്നിങ്‌സിലും അതില്‍ മാറ്റമുണ്ടായിരുന്നില്ല. ഈ കാരത്താല്‍ തന്നെയാണ് കോലിയുടെ പുറത്താവല്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലും സംസാര വിഷയമായിരിക്കുന്നത്. ഈ വര്‍ഷം ജൂണില്‍ നടന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ മുതല്‍ എല്ലാ ഇന്നിങ്‌സുകളിലും കോലി ഒരേ രീതിയിലാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

ലോക ടെസ്റ്റ് ഫൈനല്‍, ആദ്യ ടെസ്റ്റ്
ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നടന്ന ന്യൂസിലാന്‍ഡുമായുള്ള ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ മുതലാണ് സ്ലിപ്പിലെ 'ഭൂതം' കോലിയെ പിടികൂടുന്നത്. അന്നു രണ്ടാമിന്നിങ്‌സില്‍ പേസര്‍ കൈല്‍ ജാമിസണിന്റെ ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ ഷോട്ട് കളിച്ച കോലി എഡ്ജ് ചെയ്ത് വിക്കറ്റ് കീപ്പര്‍ ബിജെ വാട്‌ലിങിനു ക്യാച്ച് സമ്മാനിക്കുകയായിരുന്നു.
തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരേ നോട്ടിങ്ഹാമില്‍ നടന്ന ആദ്യ ടെസ്റ്റിലും കോലി പതിവ് തെറ്റിച്ചില്ല. ജെയിംസ് ആന്‍ഡേഴ്‌സന്‍ ഓഫ് സ്റ്റംപിന് പുറത്ത് പരീക്ഷിച്ച ബോളില്‍ എഡ്ജായ കോലിയെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ പിടികൂടി. രണ്ടാമിന്നിങ്‌സില്‍ പക്ഷെ അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല.

രണ്ടാം ടെസ്റ്റ്
ലോര്‍ഡ്‌സിലെ രണ്ടാമിന്നിങ്‌സില്‍ രണ്ടിന്നിങ്‌സുകളിലും വിരാട് കോലി ഒരേ രീതിയിലാണ് പുറത്തായത്. ആദ്യ ഇന്നിങ്‌സില്‍ ഓഫ് സ്റ്റംപിന് പുറത്ത് ഓലി റോബിന്‍സണ്‍ പരീക്ഷിച്ച ബോളിനെതിരേ കോലി കവേഴ്‌സിലേക്ക് പുഷ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും എഡ്ജായപ്പോള്‍ ആദ്യ സ്ലിപ്പില്‍ ജോ റൂട്ട് പിടികൂടി.
രണ്ടാമിന്നിങ്‌സില്‍ സാം കറെനായിരുന്നു കോലിയുടെ വിക്കറ്റ്. ഓഫ് സ്റ്റംപിന് പുറത്ത് കറെന്‍ ഒരുക്കിയ കെണിയില്‍ അദ്ദേഹം വീണു. ഫ്രണ്ട് ഫൂട്ടില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച അദ്ദേഹത്തിന്റെ ബാറ്റില്‍ എഡ്ജായ ബോള്‍ വിക്കറ്റ് കീപ്പര്‍ സാം കറെന്റെ ഗ്ലൗസുകളിലൊതുങ്ങി.

മൂന്ന്, നാല് ടെസ്റ്റ്
ലീഡ്‌സിലായിരുന്നു ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റ്. ആദ്യ ഇന്നിങ്‌സില്‍ വിരാട് കോലിയുടെ വീക്ക്‌നെസ് ജെയിംസ് ആന്‍ഡേഴ്‌സന്‍ ഒരിക്കല്‍ക്കൂടി മുതലാക്കി. അഞ്ചാമത്തെയും ആറാമത്തെയും സ്റ്റംപിന് പാകത്തില്‍ ആന്‍ഡേഴ്‌സന്റെ ഫുള്‍ ലെങ്ത്ത് ഡെലിവെറി. കവര്‍ ഡ്രൈവിനായി കോലി ശ്രമിച്ചെങ്കിലും ബാറ്റില്‍ എഡ്ജായ ബോള്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ പിടികൂടി.
രണ്ടാമിന്നിങ്‌സില്‍ ഓലി റോബിന്‍സണിന്റെ ഊഴമായിരുന്നു. ഷോട്ട് കളിക്കാലെ ഒഴിവാക്കാമായിരുന്ന ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ബോളിന് കോലി വീണ്ടും ബാറ്റ് നീട്ടി. ഇത്തവണ ഡിഫന്‍സിനായിരുന്നു ശ്രമം. പക്ഷെ എഡ്ജായതോടെ ആദ്യ സ്ലിപ്പില്‍ ജോ റൂട്ടിന് ക്യാച്ച് സമ്മാനിക്കുകയും ചെയ്തു.
കെന്നിങ്ടണ്‍ ഓവലിലെ നാലാം ടെസ്റ്റില്‍ ഓലി റോബിന്‍സണ്‍ ഒരിക്കല്‍ക്കൂടി കോലിയെ പുറത്താക്കി. നാലാം സ്റ്റംപിന്റെ ലൈനില്‍ റോബിന്‍സണെറിഞ്ഞ ബോള്‍ ലെഗ് സൈഡിലേക്കു കളിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. പക്ഷെ അതും എഡ്ജായി. ഫലമാവട്ടെ വിക്കറ്റ് ജോണി ബെയര്‍സ്‌റ്റോ ക്യാച്ച് ചെയ്യുകയും ചെയ്തു.
രണ്ടാമിന്നിങ്‌സില്‍ മോയിന്‍ അലിക്കായിരുന്നു വിക്കറ്റ്. ബാറ്റില്‍ എഡ്ജായ അദ്ദേഹത്തെ സ്ലിപ്പില്‍ ക്രെയ്ഗ് ഒവേര്‍ട്ടനായിരുന്നു പിടികൂടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications