
കഴിഞ്ഞിടെയാണ് വിരാട് കോലിയെ മാറ്റി രോഹിത് ശര്‍മയെ ഇന്ത്യയുടെ ഏകദിന നായകനാക്കിയത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലൂടെ ഏകദിന നായകനായുള്ള രോഹിത്തിന്റെ വരവ് എല്ലാവരും പ്രതീക്ഷിച്ചിരിക്കവെയാണ് പരിക്ക് വില്ലനായത്. പരിക്കേറ്റ രോഹിത്തിന് ടെസ്റ്റ് പരമ്പര നഷ്ടമായിരുന്നു. ഏകദിന പരമ്പരക്ക് മുന്നോടിയായി ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തീവ്ര പരിശീലനത്തിലായിരുന്നു രോഹിത്.
Also Read: IND vs SA: ഒരു കാര്യത്തില്‍ ഞാന്‍ സ്വയം ആശ്ചര്യപ്പെട്ടു! ബാറ്റിങ് രഹസ്യത്തെക്കുറിച്ച് രാഹുല്‍

ആദ്യ കടമ്പ രോഹിത് പാസായെങ്കിലും പൂര്‍ണ്ണ ഫിറ്റ്‌നസ് വീണ്ടെടുക്കുമോയെന്നറിയാന്‍ രണ്ട് ദിവസം കൂടി വേണ്ടിവരും. അതുകൊണ്ടാണ് ടീം പ്രഖ്യാപനം വൈകുന്നത്. വിവിഎസ് ലക്ഷ്മണിന് മുഖ്യ ചുമതലയുള്ള ദേശീയ ക്രിക്കറ്റ് അക്കാദമിക്ക് കീഴിലാണ് രോഹിത്തിന്റെ ഫിറ്റ്‌നസ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. രോഹിത്തിന് കളിക്കാനാവാതെ വന്നാല്‍ കെ എല്‍ രാഹുല്‍ ഇന്ത്യയെ നയിക്കും. വൈസ് ക്യാപ്റ്റനായി ആരെത്തുമെന്നത് കണ്ടറിയണം.
Also Read: വിറച്ചു, പിന്നെ ജയിച്ചു- അഫ്ഗാന്‍റെ അട്ടിമറി മോഹം തകര്‍ത്ത് ഇന്ത്യ സെമി ഫൈനലില്‍

ഇന്ത്യയുടെ പരിമിത ഓവര്‍ വൈസ് ക്യാപ്റ്റനായി കെ എല്‍ രാഹുലിനെ കഴിഞ്ഞിടെയാണ് തിരഞ്ഞെടുത്തത്. ടെസ്റ്റില്‍ മികച്ച ബാറ്റിങ് പ്രകടനം നടത്തുന്ന രാഹുല്‍ പരിമിത ഓവര്‍ ടീമിലും സ്ഥാനം ഉറപ്പുള്ള താരമാണ്. പരിക്കിന്റെ പിടിയിലുള്ള അക്ഷര്‍ പട്ടേലും രവീന്ദ്ര ജഡേജയും ഏകദിന പരമ്പരക്കും ഉണ്ടാവില്ല. രണ്ട് പേര്‍ക്കും കൂടുതല്‍ വിശ്രമം അത്യാവശ്യമാണ്.
Also Read: IPL 2022: ബൗളിങ് ഈ ടീമുകളുടെ വീക്ക്‌നെസ്, ലേലത്തില്‍ പിഴച്ചാല്‍ 'പണിപാളും!

രോഹിത്തിനെ നായകനായി നിലനിര്‍ത്തി ടീം പ്രഖ്യാപിക്കാനാണ് സാധ്യത. കാരണം ജനുവരി 19നാണ് ഒന്നാം ഏകദിനം. ഇനിയും 20ലധികം ദിവസങ്ങളുള്ളതിനാല്‍ രോഹിത്തിന് ഫിറ്റ്‌നസ് വീണ്ടെടുക്കാനായേക്കും. രോഹിത്തിന്റെ അഭാവം പരിമിത ഓവര്‍ പരമ്പരയിലുണ്ടായാല്‍ അത് വലിയ തിരിച്ചടി തന്നെയായേക്കും. ദക്ഷിണാഫ്രിക്കയിലെ വേഗ പിച്ചില്‍ അനുഭവസമ്പന്നരായ താരങ്ങള്‍ ഒപ്പമുണ്ടാകേണ്ടതുണ്ട്.
Also Read: എന്തുകൊണ്ട് ധോണി അപ്രതീക്ഷിതമായി ടെസ്റ്റില്‍ നിന്ന് വിരമിച്ചു? വെളിപ്പെടുത്തി രവി ശാസ്ത്രി

ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന പ്രതിഭകളേയും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കും. അവസാന ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പിനുടമയും വിജയ് ഹസാരെ ട്രോഫിയില്‍ നാല് സെഞ്ച്വറിയുള്‍പ്പെടെ ഗംഭീര ബാറ്റിങ് പ്രകടനം നടത്തുകയും ചെയ്ത റുതുരാജ് ഗെയ്ക്‌വാദിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കും. ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച വെങ്കടേഷ് അയ്യര്‍ സ്ഥാനം നിലനിര്‍ത്തിയേക്കുമെന്നാണ് വിവരം.
Also Read: 2021ല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഞ്ച് അഭിമാന നിമിഷങ്ങള്‍ ഏതൊക്കെ? തിരഞ്ഞെടുത്ത് ബോഗ്ലെ

രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ഏകദിന ടീമിലേക്കും തിരിച്ചുവരവ് നടത്തിയേക്കും. 2017ലാണ് അവസാനമായി അശ്വിന്‍ ഇന്ത്യക്കായി ഏകദിനം കളിച്ചത്. ഇക്കഴിഞ്ഞ ടി20 ലോകകപ്പിലൂടെ ഇടവേളക്ക് ശേഷം പരിമിത ഓവറിലേക്ക് അശ്വിന്‍ തിരിച്ചെത്തിയിരുന്നു. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ഏകദിന ടീമിലേക്കും അശ്വിന്‍ തിരിച്ചെത്തുമെന്നാണ് സൂചന.
Also Read: IPL 2022: വിജയ് ഹസാരെ ട്രോഫിയിലെ ഹിമാചല്‍ ഹീറോസ്! ഇവര്‍ക്ക് ലേലത്തില്‍ 'ലോട്ടറി' അടിച്ചേക്കും

ഹിമാചല്‍ പ്രദേശ് വിജയ് ഹസാരെ ട്രോഫി നേടിയപ്പോള്‍ ഓള്‍റൗണ്ട് മികവോട് കൈയടി നേടിയത് നായകന്‍ റിഷി ധവാനായിരുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ റിഷിയും പരിഗണിക്കപ്പെടുന്നവരിലുണ്ടെന്നാണ് വിവരം. അതേ സമയം ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്ന ഹര്‍ദിക് പാണ്ഡ്യ ഇനിയും ടീമിന് പുറത്തുതന്നെ നില്‍ക്കും. ആഭ്യന്തര ക്രിക്കറ്റോ ഐപിഎല്ലോ കളിച്ച് ഫോം വീണ്ടെടുക്കാതെ ഹര്‍ദിക്കിന് ഇനി ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചേക്കില്ല.


Click it and Unblock the Notifications