IPL 2022: ബൗളിങ് ഈ ടീമുകളുടെ വീക്ക്‌നെസ്, ലേലത്തില്‍ പിഴച്ചാല്‍ 'പണിപാളും!
ഐപിഎല്ലിന്റെ മെഗാ ലേലം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കെ ഫ്രാഞ്ചൈസികള്‍ ഇതിലേക്കുള്ള തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലായിരിക്കും. കാരണം വരുന്നത് മെഗാലേലമാണ്. ടീമുകള്‍ക്കെല്ലാം ഇതു അഴിച്ചുപണിയുടെ സീസണ്‍ കൂടിയാണ്. മെഗാ ലേലത്തിനു മുന്നോടിയായി ചില കളിക്കാരെ മാത്രമേ എട്ടു ഫ്രാഞ്ചൈസികളും നിലനിര്‍ത്തിയിട്ടുള്ളൂ. കൈവിട്ട താരങ്ങളെല്ലാം മെഗാ ലേലത്തിന്റെ പൂളില്‍ ഉണ്ടാവുകയും ചെയ്യും. ഇവരില്‍ ചിലരെയെങ്കിലും തിരിച്ചു കൊണ്ടുവരാന്‍ ഓരോ ഫ്രാഞ്ചൈസിയും ശ്രമിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ബാറ്റര്‍മാരുടെ ഗെയിമെന്നാണ് ഐപിഎല്‍ അറിയപ്പെടാറുള്ളതെങ്കിലും ബൗളര്‍മാര്‍ക്കും മല്‍സരഗതി മാറ്റിമറിക്കാന്‍ സാധിക്കുമെന്ന് നേരത്തേയുള്ള പല മല്‍സരങ്ങളും തെളിയിച്ചുകഴിഞ്ഞതാണ്. അതുകൊണ്ടു തന്നെ ബാറ്റിങിനോടൊപ്പം തന്നെ ബൗളിങും ശക്തമായാല്‍ മാത്രമേ ഐപിഎല്ലില്‍ ഏതൊരു ഫ്രാഞ്ചൈസിക്കും മുന്നേറാന്‍ സാധിക്കുകയുള്ളൂ. ലേലത്തില്‍ ചില ഫ്രാഞ്ചൈസികള്‍ക്കു അവരുടെ ബൗളിങ് ലൈനപ്പിനെ അടിമുടി അഴിച്ചുപണിയേണ്ടതുണ്ട്. ഇത് ആരൊക്കെയാണെന്നു പരിശോധിക്കാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്
നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഈ ലിസ്റ്റിലെ ആദ്യത്തെ ടീം. പുതിയ സീസണിനു മുന്നോടിയായി ഫാസ്റ്റ് ബൗളര്‍മാരെ ആരെയും തന്നെ സിഎസ്‌കെ നിലനിര്‍ത്തിയിട്ടില്ല. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും ഇംഗ്ലണ്ടിന്റെ മോയിന്‍ അലിയുമാണ് നിലനിര്‍ത്തിയ നാലു കളിക്കാരില്‍ രണ്ടു പേര്‍. ശേഷിച്ചവര്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും യുവ ഓപ്പണിങ് ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദ്. കഴിഞ്ഞ സീസണില്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍, ഡ്വയ്ന്‍ ബ്രാവോ തുടങ്ങിയ പേസ് ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍ സിഎസ്‌കെ നിരയിലുണ്ടായിരുന്നു. പക്ഷെ ഇവരെ ആരെയും അടുത്ത സീസണിലേക്കു നിലനിര്‍ത്തിയില്ല.
അതുകൊണ്ടു തന്നെ മെഗാ ലേലത്തില്‍ മികച്ച ഫാസ്റ്റ് ബൗളര്‍മാര്‍ക്കു വേണ്ടി സിഎസ്‌കെ രംഗത്തിറങ്ങുമെന്നുറപ്പാണ്. ടാക്കൂര്‍, ചാഹര്‍ എന്നിവരെ തിരികെ ടീമിലേക്കു കൊണ്ടുവരാനും സിഎസ്‌കെ ശ്രമിച്ചേക്കും.

രാജസ്ഥാന്‍ റോയല്‍സ്
മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ് ബൗളിങ് നിര ശക്തിപ്പെടുത്തേണ്ട രണ്ടാമത്തെ ടീം. മൂന്നു പേരെയാണ് മെഗാ ലേലത്തിനു മുന്നോടിയായി റോയല്‍സ് നിലനിര്‍ത്തിയിട്ടുള്ളത്. ഇക്കൂട്ടത്തില്‍ ഒരു ബൗളര്‍ പോലുമില്ലെന്നത് ശ്രദ്ധേയമാണ്. നായകന്‍ സഞ്ജു, ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലര്‍, യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ എന്നിവരാണ് വരാനിക്കുന്ന സീസണിലും റോയസിലുണ്ടാവുക.
പുതിയൊരു ബൗളിങ് നിരയെ തന്നെ അടുത്ത സീസണില്‍ റോയല്‍സില്‍ കാണാന്‍ കഴിയും. ചേതന്‍ സക്കരി, കാര്‍ത്തിക് ത്യാഗി തുടങ്ങിയ ചില യുവ പേസര്‍മാര്‍ കഴിഞ്ഞ സീസണില്‍ റോയല്‍സിനായി ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നെങ്കിലും ആരെയും അവര്‍ അടുത്ത സീസണിലേക്കു നിലനിര്‍ത്തിയില്ല. അതുകൊണ്ടു തന്നെ പേസര്‍മാരും സ്പിന്നര്‍മാരും ആരൊക്കെ ആയിരിക്കണമെന്നതിനെക്കുറിച്ച് വ്യക്തമായ പ്ലാനോടെയായിരിക്കും റോയല്‍സ് മെഗാ ലേലത്തിലിറങ്ങുന്നത്.

പഞ്ചാബ് കിങ്‌സ്
ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ഫ്രാഞ്ചൈസിയാണ് പഞ്ചാബ് കിങ്‌സ്. മെഗാലേലത്തിനു മുമ്പ് വെറും രണ്ടു പേരെ മാത്രമേ പഞ്ചാബ് നിലനിര്‍ത്തിയിട്ടുള്ളൂ. ഏറ്റവും കുറച്ചു പേരെ നിലനിര്‍ത്തിയതും പഞ്ചാബ് തന്നെയായിരുന്നു. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍, യുവ പേസര്‍ അര്‍ഷ്ദീപ് സിങ് എന്നിവര്‍ മാത്രമേ അടുത്ത സീസണില്‍ പഞ്ചാബിനൊപ്പമുണ്ടാവുകയുള്ളൂ.
മുഹമ്മദ് ഷമി, രവി ബിഷ്‌നോയ് തുടങ്ങിയ മികച്ച ചില ബൗളര്‍മാര്‍ കഴിഞ്ഞ സീസണില്‍ പഞ്ചാബിനൊപ്പമുണ്ടായിരുന്നു. ഷമിക്കു പക്ഷെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ബിഷ്‌നോയ് കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം ശ്രദ്ധേയമായ പ്രകടനമായിരുന്നു കാഴ്ചവച്ചത്. പക്ഷെ ഇവരെയൊന്നും നിലവിര്‍ത്തേണ്ടെന്നു ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. മെഗാ ലേലത്തില്‍ മികച്ച ചില ബൗളര്‍മാരെയായിരിക്കും പഞ്ചാബ് നോട്ടമിടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications