IPL 2022: വിജയ് ഹസാരെ ട്രോഫിയിലെ ഹിമാചല്‍ ഹീറോസ്! ഇവര്‍ക്ക് ലേലത്തില്‍ 'ലോട്ടറി' അടിച്ചേക്കും
വിജയ് ഹസാരെ ട്രോഫിയില്‍ മുന്‍ ജേതാക്കളായ തമിഴ്‌നാടിനെ അട്ടിമറിച്ചായിരുന്നു കഴിഞ്ഞ ദിവസം ഹിമാചല്‍ പ്രദേശ് സര്‍പ്രൈസ് ചാംപ്യന്‍മാരായി മാറിയത്. ഈ സീസണിലെ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ജേതാക്കളായതിനു പിന്നാലെ ഏകദിന ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയിലും നേട്ടമാവവര്‍ത്തിക്കിനു തൊട്ടരികില്‍ വരെ തമിഴ്‌നാട് എത്തിയിരുന്നു. പക്ഷെ ഫൈനലില്‍ ഹിമാചലിന്റെ ബാറ്റിങ് കരുത്തിനു മുന്നില്‍ വിജയ് ശങ്കര്‍ നയിച്ച തമിഴ്‌നാടിനു മുട്ട് മടക്കേണ്ടി വരികയായിരുന്നു. തകര്‍പ്പന്‍ റണ്‍ചേസിനൊടുവിലായിരുന്നു ഹിമാചലിന്റെ വിജയം. ഇതാദ്യായിട്ടാണ് വിജയ് ഹസാരെ ട്രോഫിയില്‍ അവര്‍ ജേതാക്കളായത്.
ടൂര്‍ണമെന്റില്‍ ഹിമാചലിന്റെ ചരിത്ര വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ചില താരങ്ങള്‍ക്കു ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ വന്‍ തുക ലഭിക്കാന്‍ സാധ്യതയുണ്ട്. ബാറ്റിങിലും ബൗളിങിലും ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള ഈ കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

റിഷി ധവാന്‍ (458 റണ്‍സ്, 17 വിക്കറ്റ്- ഓള്‍റൗണ്ടര്‍)
ഹിമാചല്‍ ടീമിന്റെ നായകനും ഓള്‍റൗണ്ടറുമായ റിഷി ധവാനാണ് ലേലത്തില്‍ ഏറ്റവുമധികം ഡിമാന്റുണ്ടാവാന്‍ സാധ്യതയുള്ള താരങ്ങളിലൊരാള്‍. തകര്‍പ്പന്‍ പ്രകടനമാണ് ബാറ്റിങിലും ബൗളിങിലും അദ്ദേഹം നടത്തിയത്. 458 റണ്‍സ് അടിച്ചെടുത്ത റിഷി 17 വിക്കറ്റുകളോടെ ബൗളിങിലും ഹിമാചലിന്റെ തുറുപ്പുചീട്ടായി മാറി. മഹാരാഷ്ട്ര ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് (603റണ്‍സ്) കഴിഞ്ഞാല്‍ സീസണില്‍ ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരം കൂടിയാണ് റിഷി. 76.33 എന്ന മികച്ച ശരാശരിയിലാണ് അദ്ദേഹം ഇത്രയും റണ്‍സ് നേടിയത്.
അഞ്ചു ഫിഫ്റ്റികളാണ് ടൂര്‍ണമെന്റില്‍ റിഷി സ്‌കോര്‍ ചെയ്തത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 91 റണ്‍സാണ്. കൂടാതെ ഒരു മല്‍സരത്തില്‍ ബൗളിങില്‍ നാലു വിക്കറ്റ് നേട്ടവും കുറിച്ചു. മെഗാ ലേലത്തില്‍ പല ഫ്രാഞ്ചൈസികളും നോട്ടമിടാന്‍ സാധ്യതയുള്ള താരമായി റിഷി മാറിയിരിക്കുകയാണ്.

പങ്കജ് ജസ്വാള്‍ (നാലു മല്‍സരം, 7 വിക്കറ്റ്- നെറ്റ് ബൗളര്‍)
തമിഴ്‌നാടുമായുള്ള വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച ബൗളിങായിരുന്നു പങ്കജ് ജസ്വാള്‍ പുറത്തെടുത്തത്. നാലു വിക്കറ്റുകളെടുത്ത ജസ്വാളായിരുന്നു തമിഴ്‌നാടിനെ തുടക്കത്തില്‍ തന്നെ സ്തബ്ധരാക്കിയത്. സീസണ്‍ മുഴുവന്‍ കളിക്കാന്‍ പക്ഷെ താരത്തിനു അവസരം ലഭിച്ചില്ല. എങ്കിലും നാലു മല്‍സരങ്ങളില്‍ നിന്നും ഏഴു വിക്കറ്റുകളുമായി തന്റെ സാന്നിധ്യമറിയിക്കാന്‍ ജസ്വാളിനു സാധിച്ചു.

പ്രശാന്ത് ചോപ്ര (456 റണ്‍സ്, ബാറ്റര്‍)
ഈ സീസണിലെ വിജയ് ഹസാരെ ട്രോഫിയില്‍ ഏറ്റവുമധികം റണ്‍സെടുത്ത മൂന്നാമത്തെ താരമാണ് ഹിമാചല്‍ പ്രദേശിന്റെ ഓപ്പണിങ് ബാറ്ററായ പ്രശാന്ത് ചോപ്ര.
അഞ്ചു ഫിഫ്റ്റികളുള്‍പ്പെടെ എട്ടു മല്‍സരങ്ങളില്‍ നിന്നും 456 റണ്‍സ് ചോപ്ര സ്‌കോര്‍ ചെയ്തിരുന്നു. 99 റണ്‍സിയുന്നു മികച്ച സ്‌കോര്‍.
57 ശരാശരിയിലാണ് താരം 450ന് മുകളില്‍ നേടിയത്. അനായാസം സിക്‌സറുകള്‍ പറത്താനുള്ള ചോപ്രയുടെ മിടുക്കും ഈ ടൂര്‍ണമെന്റില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 12 സിക്‌സറുകളാണ് താരം അടിച്ചെടുത്തത്.

ശുഭം അറോറ (313 റണ്‍സ്, ബാറ്റര്‍)
തമിഴ്‌നാടിനെതിരായ വിജയ് ഹസാരെ ട്രോഫിയുടെ കലാശപ്പോരില്‍ ഹിമാചല്‍ പ്രദേശിന്റെ ബാറ്റിങ് ഹീറോയായിരുന്നു അപരാജിത സെഞ്ച്വറിയുമായി മിന്നിച്ച ഓപ്പണര്‍ ശുഭം അറോറ. 136 റണ്‍സാണ് അദ്ദേഹം ഫൈനലില്‍ നേടിയത്. 314 റണ്‍സെന്ന വലിയ വിജയലക്ഷ്യം മറികടക്കാന്‍ ഹിമാചലിനെ സഹായിച്ചത് അറോറയുടെ മാച്ച് വിന്നിങ് പ്രകടനമായിരുന്നു. 131 ബോളില്‍ 13 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു താരം പുറത്താവാതെ 136 റണ്‍സ് നേടിയത്.
ടൂര്‍ണമെന്റില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും 44.71 ശരാശരിയില്‍ 313 റണ്‍സാണ് അറോറയുടെ സമ്പാദ്യം. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications