For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2007, 11 ലോകകപ്പുകളില്‍ നമുക്കതുണ്ടായിരുന്നു! ഇനി കപ്പടിക്കാന്‍ ഇന്ത്യക്കു വേണ്ടത് ഗവാസ്‌കര്‍ പറയും

ടി20, ഏകദിന ലോകകപ്പുകളാണ് വരാനിരിക്കുന്നത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം രണ്ടു നിര്‍ണായക വര്‍ഷങ്ങളാണ് വരാനിരിക്കുന്നത്. കാരണം രണ്ടു ലോകകപ്പുകളാണ് അടുത്തടുത്ത വര്‍ഷങ്ങളിലായി നടക്കാനിരിക്കുന്നത്. 2022ല്‍ ടി20 ലോകകപ്പും 2023ല്‍ ഏകദിന ലോകകപ്പുമാണ് വരാന്‍ പോവുന്നത്. ഐസിസിയുടെ ഒരു ട്രോഫിക്കു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഇന്ത്യക്കു ലഭിക്കുന്ന ഏറ്റവും മികച്ച അവസരം കൂടിയായിരിക്കും ഈ ടൂര്‍ണമെന്റുകള്‍. 2013ലെ ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ഐസിസിയുടെ ഒരു ടൂര്‍ണമെന്റിലും ഇന്ത്യക്കു വിജയിക്കാനായിട്ടില്ല.

ഐസിസി ട്രോഫിയില്ലാതെ വിരാട് കോലി നായകസ്ഥാനത്തു നിന്നും പടിയിറങ്ങയതിനാല്‍ ഇനി ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിക്കാനുള്ള ചുമതല രോഹിത് ശര്‍മയയ്ക്കായിരിക്കും. വരാനിരിക്കുന്ന രണ്ടു ലോകകപ്പുകളില്‍ കിരീടമണിയാന്‍ ഇന്ത്യ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണെന്നു ഉപദേശിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. 1983ല്‍ ഇന്ത്യയുടെ പ്രഥമ ലോകകപ്പ് വിജയത്തില്‍ പങ്കാളിയായിട്ടുള്ള താരം കൂടിയാണ് അദ്ദേഹം.

 1983ലെ ലോകകപ്പ് വിജയം

1983ലെ ലോകകപ്പ് വിജയം

1983ലെ ലോകകപ്പില്‍ ഇന്ത്യയുടേത് 14 താരങ്ങളുള്‍പ്പെട്ട ടീമായിരുന്നു. ഒരേയൊരു കോച്ചായിരുന്നു ടീമിനുണ്ടായിരുന്നത്, എന്നിട്ടും ക്രിക്കറ്റ് ലോകം കീഴടക്കാന്‍ നമുക്ക് കഴിഞ്ഞു. ആ സമയത്ത് ഫീല്‍ഡിങില്‍ നിയന്ത്രണങ്ങളില്ലായിരുന്നു, എറിയുന്ന ബൗണ്‍സറുകളുടെ എണ്ണത്തിലും നിയന്ത്രണമില്ലായിരുന്നു. മാത്രല്ല ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ പന്തിന്റെ തിളക്കം നഷ്ടപ്പെട്ടിട്ടും അതിന്റെ മൂവ്‌മെന്റിനു ഒരു കുറവുമില്ലായിരുന്നുവെന്നും 83ലെ ലോകകപ്പ് വിജയത്തെക്കുറിച്ച് സുനില്‍ ഗവാസ്‌കര്‍ വിശദീകരിച്ചു.

 ഒരുപാട് ഓള്‍റൗണ്ടര്‍മാര്‍

ഒരുപാട് ഓള്‍റൗണ്ടര്‍മാര്‍

1983ലെ നമ്മുടെ ടീമില്‍ ഒരുപാട് ഓള്‍റൗണ്ടര്‍മാരുണ്ടായിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ നിര്‍ണായക ഘടകവും ഇതു തന്നെയാണ്. നമ്മള്‍ ജേതാക്കളായ 2007ലെ ടി20 ലോകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവ നോക്കിയാല്‍ ബാറ്റിങിനോടൊപ്പം ബൗള്‍ ചെയ്യാവനും കഴിയുന്ന താരങ്ങള്‍ ഇന്ത്യക്കുണ്ടായിരുന്നു. വെറുതെ ബൗള്‍ ചെയ്യുന്നവരായിരുന്നില്ല, മറിച്ച് വളരെ മികച്ച രീതിയില്‍ ബൗള്‍ ചെയ്തിരുന്ന ഓള്‍റൗണ്ടര്‍മാരായിരുന്നു ടീമിലുണ്ടായിരുന്നത്.
രണ്ട് ഓള്‍റൗണ്ടര്‍മാരെ ഇന്ത്യക്കു കണ്ടെത്താന്‍ കഴിഞ്ഞാല്‍ അടുത്ത രണ്ടു ലോകകപ്പുകളിലും ഇന്ത്യക്കു മികച്ച സാധ്യതയുണ്ടെന്നാണ് ഞാന്‍ കരുതുന്നതെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു. 2022ലെ ടി20 ലോകകപ്പിനു ഓസ്‌ട്രേലിയയും 23ലെ ഏകദിന ലോകകപ്പിനു ഇന്ത്യയുമാണ് ആതിഥേയത്വം വഹിക്കുന്നത്.

 നിലവിലെ ടീമില്‍ കുറവാണ്

നിലവിലെ ടീമില്‍ കുറവാണ്

നിലവിലെ ഇന്ത്യന്‍ ടീമിനെയെടുത്താല്‍ ഓള്‍റൗണ്ടര്‍മാര്‍ കുറവാണെന്നു കാണാന്‍ സാധിക്കും. ടീമിന്റെ പ്രീമിയം ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ ഇപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണുള്ളത്. ശര്‍ദ്ദുല്‍ ടാക്കൂര്‍ പതിയ ഓള്‍റൗണ്ടറെന്ന നിലയിലേക്കു വളര്‍ന്നു കൊണ്ടിരിക്കുകയാണ്. യുവതാരം വെങ്കടേഷ് അയ്യര്‍ ഐപിഎല്ലില്‍ തന്റെ ഓള്‍റൗണ്ട് മികവ് പ്രദര്‍ശിപ്പിച്ചിരുന്നു. പക്ഷെ ഉയര്‍ന്ന നിലവാരത്തില്‍ ഇനിയും താരം പരീക്ഷിക്കപ്പെട്ടിട്ടില്ല. തീര്‍ച്ചയായും ഓള്‍റൗണ്ടര്‍മാരുടെ കാര്യത്തില്‍ ഇന്ത്യന്‍ ടീമിനു കൂടുതല്‍ ആഴം വേണം. കാരണം ഒരുപിടി ഐസിസി ടൂര്‍ണമെന്റുകളാണ് വരാനിരിക്കുന്നതെന്നും ഗവാസ്‌കര്‍ വിലയിരുത്തി.

വെങ്കടേഷിന്റെ പ്രകടനം

വെങ്കടേഷിന്റെ പ്രകടനം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി മിന്നുന്ന പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വെങ്കടേഷ് അയ്യര്‍ ഇന്ത്യക്കു വേണ്ടി ടി20യില്‍ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ഇനി സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലൂടെ ഈ ഫോര്‍മാറ്റിലും താരം അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹാര്‍ദിക്കിന്റെ ബാക്കപ്പായി വെങ്കടേഷിനെ വളര്‍ത്തിക്കൊണ്ടുവരാനണ് ഇന്ത്യന്‍ ടീമിന്റെ ശ്രമം. പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. പരമാവധി അവസരങ്ങള്‍ നല്‍കി തന്റെ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ താരത്തിനു അവസരം നല്‍കുകയെന്നതാണ് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
അവസാനമായി വിജയ് ഹസാരെ ട്രോഫിയില്‍ മധ്യപ്രദശിനു വേണ്ടിയും ഓള്‍റൗണ്ട് പ്രകടനമായിരുന്നു വെങ്കടേഷ് കാഴ്ചവച്ചത്. ആറു മല്‍സരങ്ങളില്‍ നിന്നും രണ്ടു സെഞ്ച്വറികളും ഒരു സിക്‌സറുമടക്കം 379 റണ്‍സ് താരം നേടിയിരുന്നു. 151 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. കൂടാതെ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും ഒമ്പത് വിക്കറ്റുകളും വെങ്കടേഷ് വീഴ്ത്തിയിരുന്നു.

Story first published: Tuesday, December 28, 2021, 16:21 [IST]
Other articles published on Dec 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+