
കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍
സെഞ്ചൂറിയന്‍ ടെസ്റ്റിലെ ഐതിഹാസിക വിജയത്തോടെ സൗത്താഫ്രിക്കയില്‍ കൂടുതല്‍ ടെസ്റ്റുകളില്‍ ജയിച്ച ഇന്ത്യന്‍ നായകനായി വിരാട് കോലി മാറിയിരിക്കുകയാണ്. ഇതു രണ്ടാം തവണയാണ് അദ്ദേഹം സൗത്താഫ്രിക്കയില്‍ ഒരു ടെസ്റ്റ് വിജയിച്ചത്. 2018-19ലെ കഴിഞ്ഞ പര്യടനത്തിലും കോലിക്കു കീഴില്‍ ഇന്ത്യ ഒരു വിജയം സ്വന്തമാക്കിയിരുന്നു.
സൗത്താഫ്രിക്കയില്‍ ടെസ്റ്റുകള്‍ വിജയിച്ച മറ്റു ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ മുന്‍ ഇതിഹാസം എംഎസ് ധോണിയും നിലവിലെ കോച്ച് കൂടിയായ രാഹുല്‍ ദ്രാവിഡുമാണ്. പക്ഷെ ഇവര്‍ക്കു ഓരോ വിജയങ്ങള്‍ മാത്രമേ നേടാനായിട്ടുള്ളൂ. നേരത്തേ ഇവര്‍ക്കൊപ്പമായിരുന്ന കോലി ഇപ്പോള്‍ രണ്ടു വിജയങ്ങളുമായി വമ്പന്‍ റെക്കോര്‍ഡ് തന്റെ പേരിലാക്കിയിരിക്കുകയാണ്.

ധോണിയെ പിന്തള്ളി
സൗത്താഫ്രിക്കയ്‌ക്കെതിരേ ഏറ്റവുമധികം വജയങ്ങള്‍ കൊയ്ത ഇന്ത്യന്‍ ക്യാപ്റ്റനെന്ന വമ്പന്‍ റെക്കോര്‍ഡും വിരാട് കോലി തന്റെ പേരിലാക്കിയിരിക്കുകയാണ്. നേരത്തേ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു അദ്ദേഹം.
സെഞ്ചൂറിയന്‍ ടെസ്റ്റിന മുമ്പ് ധോണിയും കോലിയും 16 തവണയായിരുന്നു സൗത്താഫ്രിക്കയ്‌ക്കെതിരേ വിജയം നേടിയത്. പക്ഷെ സെഞ്ചൂറിയനിലെ ഉജ്ജ്വല വിജയത്തോടെ ധോണിയെ പിന്നിലാക്കി ക്യാപ്റ്റന്‍മാരിലെ കിങായി കോലി മാറിയിരിക്കുകയാണ്.

ഏഷ്യന്‍ ക്യാപ്റ്റന്‍മാരിലും കേമന്‍
സെന (sena) രാജ്യങ്ങളെന്നറിയപ്പെടുന്ന സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നീവിടങ്ങളില്‍ ഏറ്റവുമധികം ടെസ്റ്റുകളില്‍ വിജയിച്ച ഏഷ്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് നേരത്തേ തന്നെ കോലിക്കു അവകാശപ്പെട്ടതാണ്. സെഞ്ചൂറിയന്‍ ടെസ്റ്റിലെ വിജയത്തോട ഈ റെക്കോര്‍ഡ് അദ്ദേഹം ഒന്നുകൂടി മെച്ചപ്പെടുത്തുകയും ചെയ്തു.
സെന രാജ്യങ്ങളില്‍ ഏഴു ടെസ്റ്റുകളിലാണ് കോലി ഇന്ത്യയെ വിജയത്തിലേക്കു നയിച്ചത്. ഇന്ത്യയുടെ മറ്റൊരു ക്യാപ്റ്റനും അരികില്‍ പോലുമില്ല. സെന രാജ്യങ്ങളില്‍ കൂടുതല്‍ ടെസ്റ്റ് വിജയങ്ങളുള്ള മറ്റു രണ്ട് ഏഷ്യന്‍ ക്യാപ്റ്റന്‍മാര്‍ പാകിസ്താന്റെ മുന്‍ ഇതിഹാസങ്ങളായ വസീം അക്രവും ജാവേദ് മിയാന്‍ദാദുമാണ്. ഇരുവര്‍ക്കും കീഴില്‍ പാകിസ്താന്‍ നാലു ടെസ്റ്റുകള്‍ വീതം ഈ നാലു രാജ്യങ്ങളില്‍ വിജയിച്ചിട്ടുണ്ട്.

സച്ചിനെ പിന്തള്ളി
സെന രാജ്യങ്ങളിലെ ടെസ്റ്റ് വിജയങ്ങളില്‍ ഏറ്റവുമധികം റണ്‍സെടുത്ത നാലാമത്തെ ഇന്ത്യന്‍ താരം കൂടിയായി വിരാട് കോലി മാറിയിരിക്കുകയാണ്. മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനെ പിന്തള്ളിയാണ് അദ്ദഹത്തിന്റെ നേട്ടം. നേരത്തേ 644 റണ്‍സോടെ സച്ചിനായിരുന്നു ലിസ്റ്റില്‍ നാലാമന്‍. 54 ആയിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി.
സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 35ഉം രണ്ടാമിന്നിങ്‌സില്‍ 18ഉം റണ്‍സിനു പുറത്തായെങ്കിലും സച്ചിനെ പിന്തള്ളാന്‍ കോലിക്കു ഇതു മതിയായിരുന്നു. 648 റണ്‍സോടെയാണ് അദ്ദേഹം സച്ചിനെ പിന്നിലാക്കിയത്. കോലിയുടെ ശരാശരി 41 ആണ്.
ഈ ലിസ്റ്റില്‍ ആദ്യത്ത മൂന്നു സ്ഥാനങ്ങളിലുള്ളവരില്‍ രണ്ടു പേരും നിലവില്‍ ടീമിന്റെ ഭാഗമാണ്. 35 ശരാശരിയില്‍ 773 റണ്‍സോടെ ചേതേശ്വര്‍ പുജാരയാണ് തലപ്പത്ത്. മുന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ തൊട്ടുപിന്നാലെയുണ്ട്. 39 ശരാശരിയില്‍ രഹാനെ നേടിയത് 737 റണ്‍സാണ്. മുന്‍ ബാറ്റിങ് ഇതിഹാസവും ക്യാപ്റ്റനും നിലവിലെ കോച്ചുമായാ രാഹുല്‍ ദ്രാവിഡാണ് മൂന്നാമന്‍. 73 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ അദ്ദേഹം 731 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്.


Click it and Unblock the Notifications