
ദക്ഷിണാഫ്രിക്കയെ സെഞ്ച്വൂറിയനില്‍ തോല്‍പ്പിക്കുന്ന മൂന്നാമത്തെ ടീമാണ് ഇന്ത്യ. ഇതിന് മുമ്പ് ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ ടീമുകള്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. ഈ പട്ടികയിലേക്കാണ് ഇന്ത്യയുടെ കടന്നുവരവ്. എംഎസ് ധോണിയും വിരാട് കോലിയും ഓരോ തവണ ദക്ഷിണാഫ്രിക്കയില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ മൂന്നാം തവണ ഭാഗ്യം ഇന്ത്യയെ തുണയ്ക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ 20 വിക്കറ്റുകളും വീഴ്ത്തിയ ഇന്ത്യയുടെ പേസ് നിരയാണ് കൈയടി അര്‍ഹിക്കുന്നത്. കെ എല്‍ രാഹുലിന്റെ സെഞ്ച്വറി പ്രകടനം താരത്തിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ഇന്നിങ്‌സുകളിലൊന്ന് തന്നെയാണ്.
Also Read: IND vs SA: 'കോലി ഓഫ് സൈഡ് ഷോട്ടുകള്‍ കളിക്കണം', വിമര്‍ശനങ്ങള്‍ക്കിടെ പിന്തുണച്ച് വിക്രം റാത്തോര്‍

കുറച്ചുകാലം മുമ്പുവരെ വിദേശ പര്യടനങ്ങള്‍ ഇന്ത്യയുടെ പേടി സ്വപ്‌നമായിരുന്നു. എന്നാല്‍ വിരാട് കോലി ഇന്ത്യയുടെ ടെസ്റ്റ് നായകനായ ശേഷം കഥ മാറി. വിദേശ മൈതാനങ്ങളില്‍ ആതിഥേയരുടെ പേടി സ്വപ്‌നമായി ഇന്ത്യക്ക് മാറാന്‍ സാധിച്ചു. 1971ന് ശേഷം ഇംഗ്ലണ്ട് ടീം തോല്‍വി എന്തെന്നറിയാത്ത ഓവലില്‍ ഇന്ത്യ വിജയക്കൊടി നാട്ടി. ഗാബ മൈതാനം ഓസ്‌ട്രേലിയയുടെ സ്വകാര്യ അഹങ്കാരം ആയിരുന്നു. 32 വര്‍ഷത്തോളമായി ആര്‍ക്കും ജയിക്കാനാവാത്ത വേദിയിലാണ് ഇന്ത്യ വിജയക്കൊടി പാറിച്ചത്.
Also Read: രഞ്ജി ട്രോഫി: 'ഇന്ത്യക്ക് വേണ്ട, യു പിക്ക് വേണം', ഉത്തര്‍ പ്രദേശിനെ കുല്‍ദീപ് യാദവ് നയിക്കും

ഇന്ത്യ ഇത്തരത്തില്‍ അസാധ്യ ജയങ്ങളെല്ലാം നേടിയപ്പോഴെല്ലാം പരമ്പര സ്വന്തമാക്കിയെന്നതും ചരിത്രമാണ്. അതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്ക ഭയക്കണം. ഇതുവരെ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്കായിട്ടില്ല. ഏഴ് തവണ പോയപ്പോഴും നാണംകെട്ട് മടങ്ങേണ്ടി വന്ന ഇന്ത്യ ഇത്തവണ പരമ്പര ട്രോഫിയുമായി മടങ്ങിയെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇനിയും രണ്ട് മത്സരങ്ങള്‍ പരമ്പരയില്‍ ബാക്കിയുണ്ട്.

ടോസ് അനുകൂലമായതാണ് ഇന്ത്യക്ക് കരുത്തായത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 327 റണ്‍സാണ് അടിച്ചെടുത്തത്. കെ എല്‍ രാഹുല്‍ (123) സെഞ്ച്വറിയോടെ ഇന്ത്യക്ക് അടിത്തറ പാകിയപ്പോള്‍ മായങ്ക് അഗര്‍വാള്‍ (60) അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. അജിന്‍ക്യ രഹാനെ (48),വിരാട് കോലി (35) എന്നിവര്‍ ഭേദപ്പെട്ട പ്രകടനവും നടത്തി. ലൂങ്കി എന്‍ഗിഡി ആറും കഗിസോ റബാദ മൂന്നും മാര്‍ക്കോ ജാന്‍സെന്‍ ഒരു വിക്കറ്റും വീഴ്ത്തി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 197 റണ്‍സിനാണ് പുറത്തായത്. 130 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ഇന്ത്യക്ക്.
Also Read: IND vs SA: എവിടെ സെഞ്ച്വറി? മൂന്നക്കമില്ലാതെ കോലിയുടെ രണ്ടാം 'പിറന്നാളും' കഴിഞ്ഞു

മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുമായി ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ശര്‍ദുല്‍ ഠാക്കൂറും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് വലിയ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. 174 റണ്‍സിനാണ് ഇന്ത്യ പുറത്തായത്. റിഷഭ് പന്ത് (34),കെ എല്‍ രാഹുല്‍ (23),അജിന്‍ക്യ രഹാനെ (20) എന്നിവരുടെ പ്രകടനത്തിന്റെ കരുത്തില്‍ 174 റണ്‍സാണ് ഇന്ത്യ നേടിയത്. കഗിസോ റബാഡയും മാര്‍ക്കോ ജാന്‍സെനും നാല് വിക്കറ്റുവീതവും ലൂങ്കി എന്‍ഗിഡി രണ്ട് വിക്കറ്റും സ്വന്തമാക്കി.

ഇന്ത്യയുടെ 305 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 191 റണ്‍സിനാണ് പുറത്തായത്. ടെംബ ബാവുമ (35*) പുറത്താവാതെ നിന്നെങ്കിലും കാര്യമുണ്ടായില്ല. ഡീന്‍ എല്‍ഗര്‍ (77) അര്‍ധ സെഞ്ച്വറിയും നേടി. ഇന്ത്യക്കായി ബുംറയും ഷമിയും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ അശ്വിനും സിറാജും രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു.


Click it and Unblock the Notifications











