
രണ്ട് ഇന്നിങ്‌സിലും ഓഫ് സൈഡിന് പുറത്തെത്തിയ പന്തിലാണ് കോലി പുറത്തായത്. വൈഡ് ബോളുകളില്‍ അനാവശ്യമായി കോലി ബാറ്റുവെച്ച് പുറത്താവുകയായിരുന്നുവെന്ന് പറയാം. സമീപകാലത്ത് മോശം പന്തുകളില്‍ അനാവശ്യമായി ഷോട്ടിന് ശ്രമിച്ച് കോലി പുറത്താവുന്നത് പതിവായിരിക്കുകയാണ്. ഇംഗ്ലണ്ടിലും ഒന്നിലധികം തവണ കോലി വൈഡ് പന്തുകളില്‍ ഷോട്ടിന് കളിച്ച് പുറത്തായിരിക്കുകയാണ്. കോലിയുടെ ഓഫ്‌സൈഡ് ഷോട്ട് സെലക്ഷനെതിരേ രൂക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ കോലി ഇനിയും അത്തരം ഷോട്ടുകള്‍ കളിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് പരിശീലകനായ വിക്രം റാത്തോര്‍.
Also Read: അണ്ടര്‍ 19 ഏഷ്യാ കപ്പ്: ലക്ഷ്യം ഫൈനല്‍, എതിരാളി ബംഗ്ലാദേശ്- ഇന്ത്യയിറങ്ങുന്നു, പൊടിപാറും

'കോലിക്ക് നിരവധി റണ്‍സ് നേടിക്കൊടുത്തിട്ടുള്ള ഷോട്ടുകളിലൊന്നാണിത്. അവന്റെ അടയാളപ്പെടുത്തലുള്ള ഷോട്ടാണിത്. ഇത്തരം ഷോട്ടുകള്‍ എല്ലാക്കാലത്തും കോലി കളിക്കേണ്ടതായുണ്ട്. ഇതാണ് അവന്റെ ശക്തിയും ദൗര്‍ബല്യവും. റണ്‍സ് നേടാന്‍ സാധിക്കാതിരിക്കുന്ന സാഹചര്യങ്ങളില്‍ അവന്‍ ഇത്തരം ഷോട്ടുകള്‍ കളിക്കേണ്ടതായുണ്ടോയെന്നതാണ് പ്രധാന ചോദ്യം.
Also Read: ഇന്ത്യയുടെ ഒരാള്‍ മാത്രം, രോഹിത്ത് പോലുമില്ല!- ഈ വര്‍ഷത്തെ മികച്ച ടി20 ഇലവനുമായി ഭോഗ്‌ലെ

ഇതാണോ ഇത്തരം ഷോട്ടുകള്‍ കളിക്കേണ്ട സമയം എന്നതും ചര്‍ച്ചക്ക് വിധേയമാക്കേണ്ടതാണ്. നിങ്ങളുടെ മത്സര പദ്ധതികളില്‍ ഉറച്ചുനില്‍ക്കുകയാണ് ഈ സമയത്ത് വേണ്ടത്. അതാണ് നിലവിലെ സാഹചര്യത്തില്‍ ടീമിന് കൂടുതല്‍ ഗുണം ചെയ്യുക. കോലിക്ക് റണ്‍സ് നേടാനാവുന്ന ഷോട്ടുകളാണിത്. കോലി ഇത്തരം ഷോട്ടുകള്‍ കളിച്ചുകൊണ്ട് തന്നെ മുന്നോട്ട് പോകണം. എന്നാല്‍ അനുയോജ്യമായ പന്തുകളില്‍ കോലി ഇത്തരം ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കണം'-വിക്രം റാത്തോര്‍ പറഞ്ഞു.
Also Read: IND vs SA: 'ഞങ്ങള്‍ക്ക് 350-400 റണ്‍സെങ്കിലും നേടേണ്ടതായുണ്ട്', ഇന്ത്യയുടെ പ്രതീക്ഷകളെക്കുറിച്ച് ഷമി

ഇംഗ്ലണ്ട് പരമ്പരയിലും ഓഫ് ഡ്രൈവുകള്‍ക്ക് ശ്രമിച്ചാണ് കോലി കൂടുതലും പുറത്തായത്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഫോമിലല്ലാത്ത കോലിക്ക് പഴയപോലെ ഷോട്ടുകളെ കണക്ട് ചെയ്യാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഷോട്ട് സെലക്ഷന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്. സെഞ്ച്വൂറിയനില്‍ രണ്ട് ഇന്നിങ്‌സിലും കോലിയെ ഓഫ്‌സൈഡ് കെണിയില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ കുടുക്കുകയായിരുന്നു. കോലിയുടെ ഓഫ് ഡ്രൈവുകള്‍ക്കും കവര്‍ഡ്രൈവുകള്‍ക്കും പ്രത്യേക ആരാധകര്‍തന്നെയുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കോലിക്ക് ഇത്തരം ഷോട്ടുകള്‍ കളിച്ച് ഉദ്ദേശിച്ച ലക്ഷ്യത്തിലേക്കെത്തിക്കാനാവുന്നില്ല.
Also Read: എന്റെ മകന്റെ ഹീറോ ഞാനല്ല, അത് കോലിയാണ്, എംആര്‍എഫ് ബാറ്റാണ് അവന് വേണ്ടത്- ഗില്‍ക്രിസ്റ്റ്

'ഒന്നിലധികം തവണ ഒരേ ഷോട്ടുകള്‍ക്ക് ശ്രമിച്ച് പുറത്താവാന്‍ തുടങ്ങിയാല്‍ ആ ഷോട്ട് ഉപേക്ഷിക്കുകയല്ല വേണ്ടത്. കോലിയുടെ ഷോട്ടിന് സാങ്കേതികമായി പ്രശ്‌നമുള്ളതായി കരുതുന്നില്ല. ടൈമിങ്ങിലെ പിഴവായാണ് കാണുന്നത്. അവന് അല്‍പ്പം സമ്മര്‍ദ്ദവും ഉണ്ടാവും. കാരണം 2019ന് ശേഷം സെഞ്ച്വറി നേടിയിട്ടില്ലെന്നത് കോലിയോട് നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ സെഞ്ച്വറിക്കായി അവന്‍ അതിയായി ആഗ്രഹിക്കുന്നു. അത്തരം സമയങ്ങളില്‍ ഷോട്ട് സെലക്ഷനില്‍ പാളിച്ച സംഭവിക്കുന്നു'-വിക്രം കൂട്ടിച്ചേര്‍ത്തു.
Also Read: IND vs SA: ഇന്ത്യയുടെ ബാറ്റിങ് തകര്‍ച്ചക്ക് കാരണം 'അമിത ആത്മവിശ്വാസം'- ഷോണ്‍ പൊള്ളോക്ക്

2019 നവംബറിന് ശേഷം കോലിക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു തവണപോലും സെഞ്ച്വറി നേടാനായിട്ടില്ല. കൃത്യമായി പറഞ്ഞാല്‍ കോലിയുടെ സെഞ്ച്വറി പിറന്നിട്ട് 60 ഇന്നിങ്‌സുകള്‍ പിന്നിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോലിയുടെ സെഞ്ച്വറിയോടെയുള്ള തിരിച്ചുവരവ് എല്ലാവരും പ്രതീക്ഷിക്കുന്നു. ഇതിന്റെ സമ്മര്‍ദ്ദം കോലിക്കുണ്ടെന്ന് തന്നെ പറയാം. 2020,2021 വര്‍ഷം സെഞ്ച്വറിയില്ലാതെ അവസാനിപ്പിക്കേണ്ട വന്ന കോലിക്ക് 2021ല്‍ വലിയൊരു തിരിച്ചുവരവ് നടത്താനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.


Click it and Unblock the Notifications