For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രഞ്ജി ട്രോഫി: 'ഇന്ത്യക്ക് വേണ്ട, യു പിക്ക് വേണം', ഉത്തര്‍ പ്രദേശിനെ കുല്‍ദീപ് യാദവ് നയിക്കും

ലഖ്‌നൗ:രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഉത്തര്‍ പ്രദേശിനെ കുല്‍ദീപ് യാദവ് നയിക്കും. ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് സമീപകാലത്തായി നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്ത്യന്‍ ടീമിന് പുറത്തുള്ള കുല്‍ദീപിന് ഐപിഎല്ലിലും വലിയ അവസരങ്ങള്‍ ഇപ്പോള്‍ ലഭിക്കുന്നില്ല. തിരിച്ചുവരവ് കാത്തിരിക്കുന്ന കുല്‍ദീപിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ ഉത്തരവാദിത്തമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്ന് പറയാം.

1

നായകനെന്ന നിലയിലും ബൗളറെന്ന നിലയിലും തിളങ്ങാനായാല്‍ കുല്‍ദീപിന് ഇന്ത്യന്‍ ടീമിലേക്കടക്കം തിരിച്ചുവരവ് സാധ്യമായേക്കും. ഐപിഎല്ലിന്റെ മെഗാ ലേലം നടക്കാനിരിക്കെ വലിയ നേട്ടമുണ്ടാക്കാന്‍ കുല്‍ദീപിന് രഞ്ജി ട്രോഫിയില്‍ തിളങ്ങേണ്ടതായുണ്ട്. മികച്ച യുവതാരങ്ങള്‍ ഉള്‍പ്പെടെയുള്ള ശക്തമായ ടീം ഉത്തര്‍ പ്രദേശിനൊപ്പമുണ്ട്. മറ്റൊരു സ്പിന്നറായ കരണ്‍ ശര്‍മയാണ് യുപി ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

Also Read: ഇന്ത്യയുടെ ഒരാള്‍ മാത്രം, രോഹിത്ത് പോലുമില്ല!- ഈ വര്‍ഷത്തെ മികച്ച ടി20 ഇലവനുമായി ഭോഗ്‌ലെ

2

ഫെബ്രുവരി 20ന് നോക്കൗട്ട് മത്സരങ്ങള്‍ ആരംഭിക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് മൂന്ന് വരെ നടക്കും. സെമി ഫൈനല്‍ മാര്‍ച്ച് എട്ട് മുതല്‍ 12 വരെയും ഫൈനല്‍ മാര്‍ച്ച് 16 മുതല്‍ 20വരെയാവും നടക്കുക. രഞ്ജി ട്രോഫിയില്‍ തിളങ്ങിയാല്‍ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാമെന്നതിനാല്‍ യുവതാരങ്ങളെ സംബന്ധിച്ച് നിര്‍ണ്ണായക ടൂര്‍ണമെന്റാണിത്.

Also Read: IND vs SA: 'ഞങ്ങള്‍ക്ക് 350-400 റണ്‍സെങ്കിലും നേടേണ്ടതായുണ്ട്', ഇന്ത്യയുടെ പ്രതീക്ഷകളെക്കുറിച്ച് ഷമി

3

ഇന്ത്യയുടെ ഏക ചൈനാമാന്‍ സ്പിന്നറാണ് കുല്‍ദീപ്. യുസ് വേന്ദ്ര ചഹാല്‍-കുല്‍ദീപ് യാദവ് സ്പിന്‍ കൂട്ടുകെട്ട് കഴിഞ്ഞിടെ വരെ ഇന്ത്യയുടെ മുഖ്യ സ്പിന്‍ കൂട്ടുകെട്ടായിരുന്നു. എന്നാല്‍ ഇന്ന് ഇവര്‍ക്ക് പഴയ മികവില്ല. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കുല്‍ദീപ് അവസാനമായി ടെസ്റ്റ് കളിച്ചത്. ജൂലൈ 20ന് അവസാന ഏകദിന മത്സരവും 29ന് അവസാന ടി20 മത്സരവും കളിച്ചു. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ നിരയില്‍ ഇടം പിടിക്കാന്‍ കുല്‍ദീപിനായില്ല. ആത്മവിശ്വാസമില്ലാത്ത പ്രകടനമാണ് കുല്‍ദീപ് കാഴ്ചവെക്കുന്നത്.

Also Read: IND vs SA: ബൂം ബൂം ബുംറ... 2018ല്‍ സൗത്താഫ്രിക്കയില്‍ തുടങ്ങി, ഇപ്പോള്‍ വമ്പന്‍ റെക്കോര്‍ഡും!

4

ഇന്ത്യക്കായി ഏഴ് ടെസ്റ്റില്‍ നിന്ന് 26 വിക്കറ്റും 65 ഏകദിനത്തില്‍ നിന്ന് 107 വിക്കറ്റും 23 ടി20യില്‍ നിന്ന് 41 വിക്കറ്റുമാണ് അദ്ദേഹം നേടിയത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്ന കുല്‍ദീപ് യാദവ് 45 മത്സരത്തില്‍ നിന്ന് 40 വിക്കറ്റാണ് നേടിയത്. 2021ല്‍ ഒരു ഐപിഎല്‍ മത്സരത്തില്‍ പോലും കുല്‍ദീപിന് അവസരം ലഭിച്ചില്ല.

5

റിങ്കു സിങ്,പ്രിയം ഗാര്‍ഗ്,അക്ഷ്ദീപ് നാഥ്,സമീര്‍ ചൗധരി,ശിവം മാവി,അങ്കിത് രജപുത് എന്നിവരാണ് യുപി നിരയിലെ മറ്റ് പ്രമുഖര്‍. കുല്‍ദീപിന് കീഴില്‍ ഇത്തവണ യുപിക്ക് കപ്പടിക്കാന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം. നിലവിലെ മറ്റ് ടീമുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രശസ്തരായ താരങ്ങളുടെ കുറവ് യുപി നിരയിലുണ്ട്. അതുകൊണ്ട് തന്നെ പ്രകടനം കണ്ടറിയണം.

Also Read: എന്റെ മകന്റെ ഹീറോ ഞാനല്ല, അത് കോലിയാണ്, എംആര്‍എഫ് ബാറ്റാണ് അവന് വേണ്ടത്- ഗില്‍ക്രിസ്റ്റ്

6

ഗ്രൂപ്പ് എയില്‍ ഗുജറാത്ത്,പഞ്ചാബ്,മധ്യ പ്രദേശ്,സര്‍വീസസ്,ആസാം എന്നിവരും ഗ്രൂപ്പ് ബിയില്‍ ബംഗാള്‍,വിദര്‍ഭ,രാജസ്ഥാന്‍,കേരള,ഹരിയാന,ത്രിപുര എന്നിവരും സിയില്‍ കര്‍ണാടക,ഡല്‍ഹി,മുംബൈ,ഹൈദരാബാദ്,മഹാരാഷ്ട്ര,ഉത്തരാഖണ്ഡ്,ഡിയില്‍ സൗരാഷ്ട്ര,തമിഴ്‌നാട്,റെയില്‍വേസ്,ജാര്‍ഖണ്ഡ്,ഗോവയും ഇയില്‍ ആന്ധ്ര,യുപി,ബറോഡ,ഒഡീഷ,ചണ്ഡിഗ്രാഹും പോണ്ടിച്ചേരിയുമാണുള്ളത്. പ്ലേറ്റ് ഗ്രൂപ്പില്‍ ചണ്ഡിഗ്രാഹ്,മേഘാലയ,ബീഹാര്‍,നാഗാലന്‍ഡ്,മണിപ്പൂര്‍,മിസോറാം,സിക്കിം,അരുണാചല്‍ എന്നിവരുമുണ്ട്.

Also Read: IND vs SA: ഇന്ത്യയുടെ ബാറ്റിങ് തകര്‍ച്ചക്ക് കാരണം 'അമിത ആത്മവിശ്വാസം'- ഷോണ്‍ പൊള്ളോക്ക്

7

യുപി ടീം:കുല്‍ദീപ് യാദവ്,കരണ്‍ ശര്‍മ,മാധവ് കൗശിക്,അല്‍മാസ് ഷൗക്കത്ത്,സമര്‍ത്ഥ് സിങ്,ഹര്‍ദീപ് സിങ്,റിങ്കു സിങ്,പ്രിയം ഗാര്‍ഗ്,അക്ഷദീപ് നാഥ്,സമീര്‍ ചൗധരി,കൃതാഗ്യ സിങ്,ആര്യന്‍ ജുയല്‍,ദ്രുവ് ചൗന്ത്ര ജൂറല്‍,ശിവം മാവി,അങ്കിത് രജപുത്,യാഷ് ദയാല്‍,കുനാല്‍ യാദവ്,പ്രിന്‍സ് യാദവ്,റിഷഭ് ബന്‍സായി,ഷാനു സൈനി,ജാസ്മിര്‍,സീഷാന്‍ അന്‍സാരി,ശിവം ശര്‍മ,പര്‍ത്ത് മിശ്ര

Story first published: Thursday, December 30, 2021, 10:22 [IST]
Other articles published on Dec 30, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+