Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ബൂം ബൂം ബുംറ... 2018ല്‍ സൗത്താഫ്രിക്കയില്‍ തുടങ്ങി, ഇപ്പോള്‍ വമ്പന്‍ റെക്കോര്‍ഡും!

1

സെഞ്ചൂറിയന്‍: വിദേശത്തെ അതിവേഗ പിച്ചുകളില്‍ ഇന്ത്യയുടെ മിന്നല്‍പ്പിണരായി മാറിയ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ വമ്പനൊരു റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്. വിദേശത്തു അതിവേഗം 100 ടെസ്റ്റ് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പേസറായി അദ്ദേഹം മാറി. സൗത്താഫ്രിക്കന്‍ താരം റാസ്സി വാന്‍ഡര്‍ ഡ്യുസെനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ബുംറ 100 വിക്കറ്റുകള്‍ തികച്ചത്. നാലാംദിനത്തിലെ അവസാന ബോളില്‍ കേശവ് മഹാരാജിനെയും ബൗള്‍ഡാക്കിയ അത് 101 ആക്കി ഉയര്‍ത്തുകയും ചെയ്തു.

105 ടെസ്റ്റ് വിക്കറ്റുകളാണ് ബുംറയുടെ അക്കൗണ്ടിലുള്ളത്. ഇതില്‍ 101 എണ്ണവും വിദേശത്ത് വച്ച് നേടിയതാണെന്നതാണ് ശ്രദ്ധേയം. നാലെണ്ണം മാത്രമേ നാട്ടില്‍ അദ്ദേഹം വീഴ്ത്തിയിട്ടുള്ളൂ. 2018-19ലെ കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലൂടെയായിരുന്നു ബുംറയുടെ ടെസ്റ്റ് അരങ്ങേറ്റം. ഇപ്പോള്‍ അതേ രാജ്യത്തു വച്ച് തന്നെ അദ്ദേഹം വിദേശത്തെ 100ാം വിക്കറ്റ് നേട്ടവും ആഘോഷിച്ചിരിക്കുകയാണ്.

ഇന്ത്യ വിജയത്തിലേക്ക്

സൗത്താഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്കു മുന്നേറുകയാണ്. 305 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ആതിഥേയര്‍ക്കു ഇന്ത്യ നല്‍കിയത്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ സൗത്തഫ്രിക്ക നാലു വിക്കറ്റിന് 94 റണ്‍സെന്ന നിലയില്‍ പതറുകയാണ്. ഒരു ദിവസവും ആറു വിക്കറ്റുകളും കൈയിലിരിക്കെ അവര്‍ക്കു ജയിക്കാന്‍ 211 റണ്‍സ് കൂടി വേണം. 52 റണ്‍സോടെ ക്രീസിലുള്ള നായകനും ഓപ്പണറുമായ ഡീന്‍ എല്‍ഗറിലാണ് സൗത്താഫ്രിക്കയുടെ മുഴുവന്‍ പ്രതീക്ഷയും. അദ്ദേഹം 122 ബോളുകളില്‍ നിന്നും ഏഴു ബൗണ്ടറികളടക്കമാണ് ടീമിന്റെ രക്ഷകനായി മാറിയത്. എയ്ഡന്‍ മര്‍ക്രാം (1), കീഗന്‍ പീറ്റേഴ്‌സന്‍ (17), റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (11) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ വീഴ്ത്തിയത്. ബുംറ രണ്ടു വിക്കറ്റുകളോടെ ബൗളിങിനു ചുക്കാന്‍ പിടിച്ചപ്പോള്‍ മുഹമ്മദ് ഷമിയും ശര്‍ദ്ദുല്‍ ടാക്കൂറും ഒരു വിക്കറ്റ് വീതം പങ്കിട്ടു.

2

നേരത്തേ 130 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡുമായി വീണ്ടും ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്കു രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടു. വെറും 174 റണ്‍സിന് ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. 34 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ്‌സ്‌കോററായി മാറി. അദ്ദേഹം 34 ബോളില്‍ ആറു ബൗണ്ടറികളടിച്ചു. കെഎല്‍ രാഹുലാണ് (23) 20ന് മുകളില്‍ നേടിയ മറ്റൊരു താരം. അജിങ്ക്യ രഹാനെ (20), നായകന്‍ വിരാട് കോലി (18), ചേതേശ്വര്‍ പുജാര (16), ആര് അശ്വിന്‍ (14), ശര്‍ദ്ദുല്‍ ടാക്കൂര്‍ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. സൗത്താഫ്രിക്കയ്ക്കു വേണ്ടി കാഗിസോ റബാഡയും മാര്‍ക്കാ ജാന്‍സണും നാലു വിക്കറ്റുകള്‍ വീതം പങ്കിട്ടു. ലുംഗി എന്‍ഗിഡിക്കു രണ്ടു വിക്കറ്റുകളും ലഭിച്ചു.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീം ഒന്നാമിന്നിങ്‌സില്‍ 327 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. കെഎല്‍ രാഹുല്‍ (123), മായങ്ക് അഗര്‍വാള്‍ (60) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്. 260 ബോളില്‍ 16 ബൗണ്ടറിയും ഒരു സിക്‌സറുമടക്കമാണ് രാഹുല്‍ സൗത്താഫ്രിക്കയിലെ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയത്. ഒരു ഘട്ടത്തില്‍ ഇന്ത്യ 350ന് മുകളില്‍ അനായാസം സ്‌കോര്‍ ചെയ്യുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ 49 റണ്‍സിനിടെ ഏഴു വിക്കറ്റുകള്‍ കൈവിട്ടത് ഇന്ത്യക്കു തിരിച്ചടിയാവുകയായിരുന്നു. ആറു വിക്കറ്റുകളെുത്ത ലുംഗി എന്‍ഗിഡിയാണ് ഇന്ത്യയെ തകര്‍ത്തത്. കാഗിസോ റബാഡയ്ക്കു മൂന്നു വിക്കറ്റുകളും ലഭിച്ചു.

Story first published: Wednesday, December 29, 2021, 22:42 [IST]
Other articles published on Dec 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+