IND vs SA: ബുംറയെന്ന 'വിദേശ ഹീറോ'- ഏറ്റവുമധികം വിക്കറ്റ് രണ്ടു രാജ്യങ്ങളില്‍!
ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ വിദേശത്ത് ടെസ്റ്റുകളില്‍ സൂപ്പര്‍ ഹീറോയായി മാറിയിരിക്കുകയാണ്. സൗത്താഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ സെഞ്ചൂറിയനില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ വമ്പനൊരു നാഴികക്കല്ലും അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. വിദേശത്തു ടെസ്റ്റില്‍ അതിവേഗം 100 വിക്കറ്റുകളെുത്ത ഇന്ത്യന്‍ പേസറായാണ് ബുംറ മാറിയത്.
2018-19ലെ കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലൂടെയായിരുന്നു അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തവണത്തെ പര്യടനത്തില്‍ ബുംറ വിദേശത്തു വിക്കറ്റ് കൊയ്ത്തില്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ടെസ്റ്റ് കരിയറില്‍ പേസര്‍ ഇതുവരെ വീഴ്ത്തിയ 105 വിക്കറ്റുകളില്‍ 101ഉം വിദേശത്താണ്. നാട്ടില്‍ നാലു വിക്കറ്റുകള്‍ മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. നാട്ടില്‍ ബുംറ കളിച്ചതാവട്ടെ രണ്ടു ടെസ്റ്റുകള്‍ മാത്രമാണ്.

ബുംറയുടെ നാലു വര്‍ഷം നീണ്ട ടെസ്റ്റ് കരിയറെടുത്താല്‍ വിദേശത്തു രണ്ടു രാജ്യങ്ങളിലാണ് ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് രാജ്യങ്ങളിലാണിത്. രണ്ടു രാജ്യങ്ങളിലും 32 വിക്കറ്റുകള്‍ വീതമാണ് ബുംറയുടെ സമ്പാദ്യം.
ലിസ്റ്റില്‍ മൂന്നാംസ്ഥാനത്ത് സൗത്താഫ്രിക്കയാണ്. 18* വിക്കറ്റുകളാണ് അദ്ദേഹം ഇവിടെ വീഴ്ത്തിയിട്ടുള്ളത്. 13 വിക്കറ്റുകളുള്ള വെസ്റ്റ് ഇന്‍ഡീസാണ് നാലാംസ്ഥാനത്ത്. ലിസ്റ്റില്‍ അഞ്ചാമത്തെയും അവസാനത്തെയും സ്ഥാനത്ത് ന്യൂസിലാന്‍ഡാണ്. ഇവിടെ ആറു വിക്കറ്റുകളാണ് സ്റ്റാര്‍ പേസറുടെ സമ്പാദ്യം.

കരിയറില്‍ 25 ടെസ്റ്റുകളിലാണ് ബുംറ ഇതുവരെ കളിച്ചിട്ടുള്ളത്. ഇതില്‍ 23ഉം വിദേശത്തായിരുന്നു. പലപ്പോഴും നാട്ടില്‍ ടെസ്റ്റ് പരമ്പരകള്‍ നടക്കുമ്പോള്‍ അദ്ദേഹത്തിന് ഇന്ത്യ വിശ്രമം നല്‍കാറാണുള്ളത്. ഈ കാരണത്താലാണ് നാട്ടില്‍ ബുംറയുടെ പേരില്‍ കൂടുതല്‍ ടെസ്റ്റുകളില്ലാത്തത്. മാത്രമല്ല ഇന്ത്യന്‍ പിച്ചുകളുമായി സാമ്യമുള്ള ശ്രീലങ്ക, ബംഗ്ലാദേശ് എന്നീവിടങ്ങളിലെ ടെസ്റ്റ് പരമ്പരകളിലും അദ്ദേഹത്തെ കളിപ്പിച്ചിട്ടില്ല. ഏറ്റവും അവസാനമായി ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലും ബുംറയ്ക്കു ഇന്ത്യ വിശ്രമം നല്‍കിയിരുന്നു.

വിദേശത്തു ബുംറയുടെ നൂറാമത് ടെസ്റ്റ് ഇര സൗത്താഫ്രിക്കയുടെ റാസ്സി വാന്‍ഡര്‍ ഡ്യുസെനാണ്. അദ്ദേഹത്തെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ബുംറ വിക്കറ്റ് കൊയ്ത്തില്‍ സെഞ്ച്വറി ആഘഷിച്ചത്. ടെസ്റ്റിന്റെ നാലാംദിനമായിരുന്നു അദ്ദേഹത്തിന്റെ ഉജ്ജ്വല നേട്ടം. നാലാംദിനം വീണ്ടുമൊരു വിക്കറ്റ് കൂടി വീഴ്ത്തി ബുംറ ഇതു 101 ആക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു. അവസാനത്തെ ഓവറിലെ അഞ്ചാമത്തെ ബോളില്‍ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹരാജിനെയാണ് ബുംറ ക്ലീന്‍ ബൗള്‍ഡാക്കിയത്. ഒരു അവിശ്വസനീയ യോര്‍ക്കറിലൂടെയായിരുന്നു ഈ വിക്കറ്റ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications