വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE: എന്തുകൊണ്ട് ഇവരെ ഇന്ത്യന്‍ ടീമിലെടുത്തില്ല? തഴയപ്പെട്ട മൂന്നു പേര്‍

രണ്ടു ടി20കളുടേതാണ് പരമ്പര

അയര്‍ലാന്‍ഡുമായി ഈ മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതാദ്യമായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. വൈസ് ക്യാപ്റ്റനായി ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെയും നിയമിച്ചിരുന്നു. സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ മടങ്ങിവരവ് കൊണ്ടും ടീം ശ്രദ്ധിക്കപ്പട്ടിരുന്നു. രാഹുല്‍ ത്രിപാഠി മാത്രമാണ് ടീമിലെ ഏക പുതുമുഖം.

സിനിമയിലേക്കു വില്ലനെ വേണം, ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ആരെയാക്കും? ഇതാ അഞ്ചു പേര്‍സിനിമയിലേക്കു വില്ലനെ വേണം, ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ആരെയാക്കും? ഇതാ അഞ്ചു പേര്‍

1

ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായതിനാല്‍ റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവര്‍ ടീമിലില്ല. സൗത്താഫ്രിക്കയുമായി ഇപ്പോള്‍ ടി20 പരമ്പര കളിക്കുന്ന ടീമിലെ ഭൂരിഭാഗം പേരും അയര്‍ലാന്‍ഡ് പര്യടനത്തിലും സ്ഥാനം നിലനിര്‍ത്തി. എന്നാല്‍ ടീമില്‍ തീര്‍ച്ചയായും സ്ഥാനം അര്‍ഹിച്ചിരുന്ന ചിലര്‍ തഴയപ്പെട്ടിട്ടുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

പരിചയസമ്പന്നനായ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ ടി20 ടീമില്‍ നിന്നും തഴയപ്പെട്ടു. സൗത്താഫ്രിക്കയ്‌ക്കെതിരേയും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതോടെ ഇന്ത്യയുടെ ടി20 ടീമിലേക്കു ഇനിയൊരു തിരിച്ചവരവ് ധവാനുണ്ടാവില്ലെന്ന സൂചന കൂടിയാണ് സെലക്ഷന്‍ കമ്മിറ്റി നല്‍കിയിരിക്കുന്നത്. പകരം ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ് തുടങ്ങിയ യുവതാരങ്ങളില്‍ സെലക്ഷന്‍ കമ്മിറ്റി പ്രതീക്ഷയര്‍പ്പിക്കുകയായിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരേയും ഇവര്‍ തന്നെയാണ് ഓപ്പണ്‍ ചെയ്യുന്നത്.

3

കഴിഞ്ഞ മൂന്ന് ഐപിഎല്‍ സീസണുകളിലും മികച്ച പ്രകടനം നടത്തിയിട്ടും ധവാനെ ടി20 ടീമിലേക്കു പരിഗണിക്കാതിരിക്കുന്നത് നിരാശാജനകം തന്നെയാണ്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനായി അദ്ദേഹം 14 മല്‍സരങ്ങളില്‍ നിന്നും 460 റണ്‍സെടുത്തിരുന്നു. സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്താന്‍ താരത്തിനായിരുന്നു. എന്നിട്ടും സെലക്ടര്‍മാര്‍ ധവാനെ തിരിച്ചുവിളിക്കാന്‍ താല്‍പ്പര്യം കാണിച്ചില്ല. കഴിഞ്ഞ വര്‍ഷത്തെ ശ്രീലങ്കന്‍ പര്യടനത്തിലെ വൈറ്റ് ബോള്‍ പരമ്പരയില്‍ സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ചത് ധവാനായിരുന്നു.

T20 World cup 2022: ബാറ്റിങില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍ 3 പേര്‍, കൂട്ടത്തില്‍ സഞ്ജുവും

രാഹുല്‍ തെവാത്തിയ

രാഹുല്‍ തെവാത്തിയ

കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ കന്നിക്കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാത്തിയ. തകര്‍പ്പന്‍ ഫിനിഷിങിലൂടെ പല മല്‍സരങ്ങളിലും അദ്ദേഹം ജിടിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ബൗളറെന്നതിനേക്കാള്‍ ബാറ്ററുടെ റോളിലായിരുന്നു തെവാത്തിയ ടീമിന്റെ തുറുപ്പുചീട്ടായത്.
സൗത്താഫ്രിക്കയുമായി ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ താരത്തിനു അവസരം ലഭിച്ചേക്കുമെന്നു സൂചനയുണ്ടായിരുന്നു.

5

പക്ഷെ ടീം പ്രഖ്യാപിച്ചപ്പോള്‍ അക്കൂട്ടത്തില്‍ തെവാത്തിയ ഇല്ലായിരുന്നു. ഇതോടെ അയര്‍ലാന്‍ഡ് പര്യടനത്തില്‍ സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ തെവാത്തിയ ടീമിലുണ്ടാവുമെന്ന് പലരും പ്രതീക്ഷിച്ചെങ്കിലും അതും സംഭവിച്ചില്ല. ടൈറ്റന്‍സിനു വേണ്ടി കഴിഞ്ഞ സീസണില്‍ 16 ഇന്നിങ്‌സുകളില്‍ നിന്നും 147.61 സ്‌ട്രൈക്ക് റേറ്റോടെ 217 റണ്‍സ് അദ്ദേഹം നേടിയിരുന്നു. പക്ഷെ ദേശീയ ടീമിലെത്താന്‍ തെവാത്തിയയെ ഈ പ്രകടനം സഹായിച്ചില്ല. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് അയര്‍ലാന്‍ഡിനെതിരേ ഇന്ത്യന്‍ ടീമിലെ ഓള്‍റൗണ്ടര്‍മാര്‍.

ബാച്ചിലര്‍ ലൈഫ് ആഘോഷിച്ച് രാഹുല്‍- ആസ്തിയറിയുമോ? കാര്‍ കലക്ഷന്‍ ഞെട്ടിക്കും

ടി നടരാജന്‍

ടി നടരാജന്‍

ഇന്ത്യന്‍ ടീമിനായി ഒരേ എതിരാളികള്‍ക്കെതിരേ മൂന്നു ഫോര്‍മാറ്റിലും തുടര്‍ച്ചയായ പരമ്പരകളില്‍ അരങ്ങേറി റെക്കോര്‍ഡിട്ടയാളാണ് ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ടി നടരാജന്‍. ഇടയ്ക്കു പരിക്കു കാരണം കുറച്ചു കാലം മാറി നില്‍ക്കേണ്ടി വന്നതോടെ താരത്തിനു ദേശീയ ടീമിലെ സ്ഥാനവും നഷ്ടമാവുകയായിരുന്നു. ഡെത്ത് ഓവറുകളില്‍ തുടര്‍ച്ചയായി യോര്‍ക്കറുകളെറിയാനുള്ള കഴിവാണ് നടരാജനെ വ്യത്യസ്തനാക്കുന്നത്.

7

കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ക്രിക്കറ്റിലേക്കു ഗംഭീര തിരിച്ചുവരവായിരുന്നു പേസര്‍ നടത്തിയത്. 11 മല്‍സരങ്ങളില്‍ നിന്നും 18 വിക്കറ്റുകളും നടരാജന്‍ നേടി. ഇതിനിടെ വീണ്ടുമൊരു പരിക്കേറ്റതോടെ അവസാനത്തെ കുറച്ചു മല്‍സരങ്ങള്‍ നഷ്ടമായി. എങ്കിലും അയര്‍ലാന്‍ഡുമായുള്ള പരമ്പരയില്‍ നടരാജനെ ഇന്ത്യ തിരിച്ചുവിളിച്ചേക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ പുതുമുഖ ഫാസ്റ്റ് ബൗളര്‍മാരായ ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കു തുടര്‍ച്ചയായ രണ്ടാമത്തെ പരമ്പരയിലും ഇന്ത്യ അവസരം നല്‍കാന്‍ തീരുമാനിച്ചതടെ നടരാജന്റെ മടങ്ങിവരവ് മോഹങ്ങള്‍ പൊലിയുകയായിരുന്നു. ഫാസ്റ്റ് ബൗളര്‍മാരുടെ ആധിപത്യമുള്ള ഇന്ത്യന്‍ ക്രിക്കറ്റില്‍ നട്ടുവിന് ഇനിയൊരു തിരിച്ചുവരവ് എളുപ്പമായിരിക്കില്ല

Story first published: Thursday, June 16, 2022, 18:35 [IST]
Other articles published on Jun 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X