സിനിമയിലേക്കു വില്ലനെ വേണം, ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ആരെയാക്കും? ഇതാ അഞ്ചു പേര്‍
ഒരുപാട് ലോകോത്തര താരങ്ങളെ ക്രിക്കറ്റിനു സംഭാവന ചെയ്തിട്ടുള്ള രാജ്യമാണ് ഇന്ത്യ. ഓരോ കാലഘട്ടത്തിലും മഹാന്‍മാരായ ഒരുപിടി ക്രിക്കറ്റര്‍മാരെ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയും. വ്യത്യസ്ത സ്വഭാവ സവിശേഷതകളുള്ളവരായിരുന്നു ഇവരെല്ലാം. ചിലര്‍ വളരെ ശാന്ത പ്രകൃതരായിരുന്നെങ്കില്‍ മറ്റു ചിലര്‍ ആക്രമണോത്സുക ചിന്താഗതിയുള്ളവരായിരുന്നു. അഗ്രസീവായിട്ടുള്ള പെരുമാറ്റത്തിലൂടെ ഇവര്‍ എതിര്‍ ടീം താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നതിനൊപ്പം ഭയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കളിക്കളത്തില്‍ എതിര്‍ ടീമിലെ താരങ്ങളോട് ആവശ്യമെങ്കില്‍ ഒരു കൈയാങ്കളി പോലും നടത്താന്‍ മടിയില്ലാതിരുന്ന ചിലര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. യഥാര്‍ഥത്തില്‍ സിനിമയില്‍ ആയിരുന്നെങ്കില്‍ ഒരുപക്ഷെ ഇങ്ങനെയുള്ളവര്‍ക്കു മികച്ച വില്ലന്‍മാരുമാവാന്‍ സാധിക്കുമെന്നുറപ്പാണ്. ബോളിവുഡില്‍ വില്ലന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയുന്ന ഇത്തരം ചില ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

വീരേന്ദര്‍ സെവാഗ്
ആക്രമിച്ച് ബാറ്റ് വീശി എതിര്‍ ബൗളര്‍മാരെ ഭയപ്പെടുത്തിയിരുന്ന താരമായിരുന്നു മുന്‍ ഇതിഹാസ ഓണര്‍ വീരേന്ദര്‍ സെവാഗ്. പക്ഷെ വിരമിച്ച ശേഷം തന്റെ കരിയറിലെ ചില രസകരമായ സംഭവങ്ങളെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ഇത്തരം സംഭവങ്ങളിലൊന്നായിരുന്നു പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തറുമായിട്ടുള്ള സ്ലെഡ്ജിങ്.

അച്ഛന്‍ എല്ലായ്‌പ്പോഴും അച്ഛനും മകന്‍ മകനും തന്നെയായിരിക്കുമെന്നു താന്‍ ഒരിക്കല്‍ അക്തറിനോടു പറഞ്ഞിരുന്നതായി സെവാഗ് തുറന്നു പറഞ്ഞിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു മേല്‍ ആധിപത്യം നേടാന്‍ അക്തറിനു സാധിക്കില്ലെന്ന അര്‍ഥത്തോടെയായിരുന്നു വീരു അന്നു അങ്ങനെയൊരു മാസ് ഡയലോഗ് അടിച്ചത്. ഇത്തരം ഡയലോഗുകള്‍ അക്തറിനെപ്പോലെ ആരും ഭയപ്പടുന്ന ഒരാളോടു പറഞ്ഞ സെവാഗിനു തീര്‍ച്ചയായും വില്ലനായും സിനിമയില്‍ കസറാനാവും.
സച്ചിന്റെയും യുവിയുടെയും കാറുകള്‍ ഏതെന്നറിയുമോ? താരങ്ങളും ആഡംബരക്കാറുകളും

ഗൗതം ഗംഭീര്‍
ക്രിക്കറ്റെന്നത് സ്‌കൂളാണെങ്കില്‍ അവിടുത്തെ വികൃതിപ്പയ്യനാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. എന്തിനും ഏതിനും ഉടക്കാന്‍ മടിയില്ലാത്ത സ്വഭാവ രീതിയായിരുന്നു അേദ്ദഹത്തിന്. കളിക്കളത്തില്‍ വൈകാരികമായി പ്രതികരിക്കുന്ന, രോഷം കൊണ്ടിരുന്ന താരങ്ങളിലൊരാളായിരുന്നു ഗംഭീര്‍.
ഇന്ത്യക്കായി കളിക്കവെ ഷാഹിദ് അഫ്രീഡിയടക്കം പല താരങ്ങളോടും അദ്ദേഹം വാക്‌പോരിലേര്‍പ്പെടുകയും അത് ഏറ്റുമുട്ടലിന്റെ വക്കിലുമെത്തിയിട്ടുണ്ട്. ലുക്കില്‍ നായകനെന്ന തോന്നുമെങ്കിലും വില്ലന്റെ സ്വഭാവമായിരുന്നു അദ്ദഹേത്തിന്. സിനിമയില്‍ തീര്‍ച്ചയായും എപ്പോഴും രോഷം പ്രകടിപ്പിക്കുന്ന ഒരു വില്ലന്റെ റോള്‍ ഗംഭീറിനു അഭിനയിച്ചു ഫലിപ്പിക്കാന്‍ സാധിച്ചേക്കും.

ഹാര്‍ദിക് പാണ്ഡ്യ
ലുക്കാണ് ഹാര്‍ദിക് പാണ്ഡ്യക്കു ഒരു വില്ലന്റെ പരിവേഷം നല്‍കുന്നത്. വളരെ ഫാന്‍സിയായിട്ടുള്ള വസ്ത്രധാരണവും ആഭരണങ്ങളോടും കൂളിങ് ഗ്ലാസിനോടുള്ള പ്രേമവുമെല്ലാം ഹാര്‍ദിക്കിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നു.
കളിക്കളത്തിനു പുറത്തുള്ള ലുക്കില്‍ ഹാര്‍ദിക്കിനെ ആരെങ്കിലും കണ്ടാല്‍ ഇയാള്‍ വില്ലനാണോയെന്നു ആരുമൊന്നു സംശയിച്ചുപോവും. താരത്തിന്റെ വേഷവിതാനമാണ് ഇതിന്റെ മുഖ്യ കാരണം. ഒരു മാഫിയ വില്ലനായൊക്കെ തീര്‍ച്ചയായും ഹാര്‍ദിക്കിനെ സിനിമയില്‍ കാണിക്കാന്‍ സാധിക്കും. ഇങ്ങനെയൊരു റോളിലു വളരെ അനുയോജ്യമായതാണ് താരത്തിന്റെ ബാഹ്യരൂപം.
പാകിസ്താനില്‍ സച്ചിന് എന്താണ് ഇത്രയും ഫാന്‍സ്? കാരണങ്ങളറിയാം

വിരാട് കോലി
ഗൗതം ഗംഭീറിനെപ്പോലെ വളലെ അഗ്രസീവായി കളിക്കളത്തില്‍ എല്ലായ്‌പ്പോഴും കാണപ്പെടാറുള്ള മറ്റൊരാളാണ് മുന്‍ നായകന്‍ വിരാട് കോലി. എതിര്‍ ടീം ബാറ്ററെയും ബൗളറെയുമൊക്കെ സ്ലെഡ്ജ് ചെയ്യാന്‍ യാതൊരു മടിയും അദ്ദേഹം കാണിക്കാറില്ല. പ്രകോപിപ്പിച്ച് എതില്‍ താരങ്ങളുടെ നിയന്ത്രണം തെറ്റിച്ച് അതിലൂടെ മുതലെടുപ്പ് നടത്താന്‍ കോലി ശ്രമിച്ചിരുന്നതായി കാണാം.

സ്വന്തം ടീമിലെ ഏതൈങ്കിലുമൊരു താരത്തോടു എതിര്‍ ടീമിലെ ആരുടെയെങ്കിലും ഭാഗത്തു നിന്നു മോശം പെരുമാറ്റമുണ്ടായാല്‍ അത് ചോദിക്കാനു തിരിച്ചടിക്കാനും ആദ്യം മുന്നിട്ടിറങ്ങുന്നയാലാണ് കോലി. ഇത്തരമൊരു സ്വഭാവ രീതിയുള്ള വ്യക്തിക്കു നല്ല വില്ലനായും അഭിനയിക്കാന്‍ കഴിയും. സുന്ദരനായ വില്ലനെന്ന പേരും അദ്ദേഹത്തിനു ഇതിലൂടെ നേടിയെടുക്കാം.

എംഎസ് ധോണി
കളിക്കളത്തില്‍ കൂള്‍ മാന്‍ എംഎസ് ധോണിക്കെങ്ങനെ വില്ലനായി അഭിനയിക്കാന്‍ സാധിക്കുമെന്നു പലരും സംശയിക്കുന്നുണ്ടാവും. പക്ഷെ അദ്ദേഹത്തിനു അതിനും കഴിയുമെന്നതാണ് അറിയേണ്ട കാര്യം. വളരെ ആക്രമണോത്സുകനായ ഒരു വില്ലന്റെ റോളല്ല മറിച്ച് വളരെ തന്ത്രശാലിയായ, അതിബുദ്ധിയിലൂടെ നായകനെ വെള്ളം കുടിപ്പിക്കുന്ന ഒരു വില്ലനായി തിളങ്ങാന്‍ ധോണിക്കാവും.
മനശാസ്ത്രപരമായി ഹീറോയെ വേട്ടയാടുന്ന ഒരു വില്ലന്റെ റോളായിരിക്കു അദ്ദേഹത്തിനു കൂടുതല്‍ യോജിക്കുക. നിരവധി പരസ്യചിത്രങ്ങളിലൂടെ തന്റെ അഭിനയ ശേഷി ധോണി ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ വില്ലന്റെ റോളും ധോണിയില്‍ ഭദ്രമായിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications