Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താനില്‍ സച്ചിന് എന്താണ് ഇത്രയും ഫാന്‍സ്? കാരണങ്ങളറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ദൈവതുല്യമായ പരിവേഷമാണ് ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കുള്ളത്. രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും മഹാനായ ക്രിക്കറ്റര്‍ ആരെന്ന ചോദ്യത്തിന് ഭൂരിഭാഗം പേരുടെയും ഉത്തരം സച്ചിനെന്നായിരുന്നു. അദ്ദേഹം ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരു വികാരം തന്നെയായിരുന്നു. സച്ചിന്റെ കളി കാണാന്‍ വേണ്ടി മാത്രം മല്‍സരം കാണാനിരുന്ന ഒരു തലമുറ ഇവിടെയുണ്ടായിരുന്നു.

സച്ചിനു ഇന്ത്യയില്‍ മാത്രമേ ഇത്രയും വലിയ ആരാധനയുള്ളൂവെന്നു കരുതരുത്. അയല്‍ക്കാരായ പാകിസ്താനിലും ഏറെ ആരാധിക്കപ്പെടുന്ന താരമാണ് അദ്ദേഹം. എന്തുകൊണ്ടായിരിക്കും ഇത്? മൂന്നു കാരണങ്ങളറിയാം.

സച്ചിന്റെ അരങ്ങേറ്റം

സച്ചിന്റെ അരങ്ങേറ്റം

സച്ചിന്‍ ടെണ്ടുല്‍ക്കറും പാകിസ്താനും തമ്മില്‍ വളരെ വലിയൊരു ബന്ധമുണ്ടെന്നത് പലര്‍ക്കും അറിയുകയുണ്ടാവില്ല. വെറും 16ാം വ യസ്സില്‍ പാകിസ്താനെതിരേയാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. 1989ലായിരുന്നു സച്ചിന്‍ ആദ്യമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. വഖാര്‍ യൂനുസ്, വസീം അക്രം തുടങ്ങിയ ഇതിഹാസ ഫാസ്റ്റ് ബൗളര്‍മാരുള്‍പ്പെടുന്ന ലോകത്തിലെ ഏറ്റവും മാരക ബൗളിങ് ആക്രമണമായിരുന്നു അപ്പോള്‍ പാകിസ്താന്റേത്. അതുകൊണ്ടു തന്നെ അവര്‍ക്കെതിരേ ഒരു 16 കാരനു എന്ത് ചെയ്യാന്‍ കഴിയുമെന്നായിരുന്നു പലരുടെയും സംശയം.

2

എന്നാല്‍ രണ്ടാം ടെസ്റ്റില്‍ തന്നെ പാക് ബൗളിങ് ആക്രമണത്തെ അവിശ്വസനമായി നേരിട്ട് ഫിഫ്റ്റിയടിച്ച സച്ചിന്‍ ലോകത്തെ അദ്ഭുതപ്പെടുത്തി. അദ്ദേഹത്തിന്റെ അപാരമായ ധൈര്യവും ആത്മവിശ്വാസവുമെല്ലാം അന്നു ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു. അന്നത്തെ സച്ചിന്റെ ബാറ്റിങ് പ്രകടനം പാകിസ്താന്‍ ആരാധകരെയും ആകര്‍ഷിച്ചിരുന്നു. ഇതോടെ അന്നു മുതല്‍ അവരും സച്ചിന്റെ ആരാധകരായി മാറുകയായിരുന്നു.

'സിക്‌സ് പായ്ക്കില്‍ കുറഞ്ഞൊരു കളിയില്ല'- ഇന്ത്യന്‍ ക്രിക്കറ്റിലെ മസില്‍മാന്‍മാര്‍

ബാറ്റിങ് റോള്‍ മോഡലുകളുടെ അഭാവം

ബാറ്റിങ് റോള്‍ മോഡലുകളുടെ അഭാവം

പാകിസ്താന്‍ ക്രിക്കറ്റിന്റെ ചരിത്രമെടുക്കുകയാണെങ്കില്‍ ലോകോത്തര ഫാസ്റ്റ് ബൗളര്‍മാര്‍ എല്ലായ്‌പ്പോഴും അവര്‍ക്കുണ്ടായിരുന്നതായി കാണാന്‍ സാധിക്കും. പക്ഷെ ബാറ്റിങില്‍ അതിനു മാത്രം പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ അവര്‍ക്കായിട്ടില്ല. ലോകോത്തര ബാറ്റര്‍മാരെന്നു വിശേഷിപ്പിക്കാവുന്ന പലരും പാക് ക്രിക്കറ്റിലുണ്ട്. പക്ഷെ ഇവരില്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമേ, റെഡ് ബോളിലും വൈറ്റ് ബോളിലും ഒരുപോലെ തിളങ്ങാനായിട്ടുള്ളൂ.

4

എന്നാല്‍ സച്ചിനോളം രണ്ടിലും ദീര്‍ഘകാലം ഉന്നത നിലവാരത്തില്‍ കളിച്ച ആരും തന്നെ പാക് ക്രിക്കറ്റിലുണ്ടായിട്ടില്ലെന്നു കാണം.
അതുകൊണ്ടു തന്നെ അവര്‍ക്കു ബാറ്ററെന്ന നിലയില്‍ സച്ചിനോടു ആരാധനയായിരുന്നു. അദ്ദേഹത്തെപ്പോലെയൊരാള്‍ തങ്ങള്‍ക്കും ഉണ്ടായിരുന്നെങ്കിലെന്നു അവരും ആഗ്രഹിച്ചിരുന്നു. പക്ഷെ സച്ചിന് അടുത്തു പോലും ചേര്‍ത്തു വയ്ക്കാനുന്ന ഒരു ബാറ്ററെ പാകിസ്താനു ലഭിച്ചിട്ടില്ല.

ലോകകപ്പുകളിലെ പ്രകടനം

ലോകകപ്പുകളിലെ പ്രകടനം

സച്ചിന്റെ കരിയറെടുക്കുകയാണെങ്കില്‍ ഏകദിന ലോകകപ്പില്‍ അദ്ദേഹത്തിന്റെ രണ്ട് അവിസ്മരണീയ ഇന്നിങ്‌സുകള്‍ പാകിസ്താനെതിരേയായിരുന്നു. രണ്ടു മല്‍സരങ്ങളിലും പാകിസ്താന്‍ തോല്‍ക്കുകയും ചെയ്തു. ആദ്യത്തേത് 2003ല്‍ സൗത്താഫ്രിക്കയില്‍ നടന്ന ലോകകപ്പിലായിരുന്നു. ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍ പാകിസ്താനു വേണ്ടി കത്തി നിന്ന സമയമായിരുന്നു ഇത്.
അതുകൊണ്ടു തന്നെ സച്ചിനും അക്തറും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ ലോകം ആകാംക്ഷയോടെയാണ് കാത്തിരുന്നത്

സച്ചിന്റെയും യുവിയുടെയും കാറുകള്‍ ഏതെന്നറിയുമോ? താരങ്ങളും ആഡംബരക്കാറുകളും

6

എന്നാല്‍ അക്തറെ അമ്മാനമാാടുന്ന സച്ചിനെയാണ് ഗ്രൗണ്ടില്‍ കണ്ടത്. 75 ബോളില്‍ 98 റണ്‍സ് വാരികൂട്ടിയ അദ്ദേഹം അക്തറടക്കം ആരെയും നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. അതിനു ശേഷം 2011ല്‍ മൊഹാലിയില്‍ നടന്ന ലോകകപ്പിന്റെ സെമി ഫൈനലിലും പാകിസ്താന്റെ അന്തകനായി സച്ചിന്‍ മാറിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ മികച്ച ടോട്ടലിലെത്തിച്ചത് 85 റണ്‍സ് അടിച്ചെടുത്ത സച്ചിനായിരുന്നു. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍, പാകിസ്താന്റെ തകര്‍പ്പന്‍ ബൗളിങ് ആക്രമണത്തിനെതിരേയായിരുന്നു ഇത്. ഈ മല്‍സരത്തില്‍ പാകിസ്താനെ തോല്‍പ്പിച്ച് ഫൈനലില്‍ കടന്ന ഇന്ത്യ ശ്രീലങ്കയെയും മറികടന്ന് കിരീടം സ്വന്തമാക്കുകയും ചെയ്തു.

Story first published: Tuesday, June 14, 2022, 18:55 [IST]
Other articles published on Jun 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+