വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'സിക്‌സ് പായ്ക്കില്‍ കുറഞ്ഞൊരു കളിയില്ല'- ഇന്ത്യന്‍ ക്രിക്കറ്റിലെ മസില്‍മാന്‍മാര്‍

അഞ്ചു പേരെ അറിയാം

ക്രിക്കറ്റെന്നാല്‍ വെറും പന്തെറിയലും പന്ത് അടിച്ചുപറത്തലും മാത്രമല്ല. ഈ ഗെയിമില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ക്രിക്കറ്റര്‍മാര്‍ തങ്ങളുടെ ഫിറ്റ്‌നസിലും മികവ് പുലര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ഒരു ദിവസം മുഴുവന്‍ നീളുന്ന ഏകദിനത്തിലും, അഞ്ചു ദിനം നീളുന്ന ടെസ്റ്റിലുമെല്ലാം മികവ് പുറത്തെടുക്കാന്‍ വെറും കളിമിടുക്ക് മാത്രം പോരാ. ശാരീരികമായും വളരെയധികം ഉന്നത നിലവാരം പുലര്‍ത്തേണ്ടത് പ്രധാനമാണ്.

'കുമ്പിടിയാ, കുമ്പിടി, ഇവിടെയും അവിടെയും കാണാം'! പ്രമുഖരുടെ അപരന്‍മാര്‍'കുമ്പിടിയാ, കുമ്പിടി, ഇവിടെയും അവിടെയും കാണാം'! പ്രമുഖരുടെ അപരന്‍മാര്‍

'ഞാനില്ലാതിരുന്നത് അവരുടെ ഭാഗ്യം', സച്ചിനെയും സെവാഗിനെയും പുറത്താക്കിയേനെ- അക്തര്‍'ഞാനില്ലാതിരുന്നത് അവരുടെ ഭാഗ്യം', സച്ചിനെയും സെവാഗിനെയും പുറത്താക്കിയേനെ- അക്തര്‍

കല്യാണം കഴിയുന്നതിന് മുമ്പെ അച്ഛനായി, ക്രിക്കറ്റിലെ അഞ്ച് വിരുതന്മാരിതാ, ഒരു ഇന്ത്യക്കാരനുംകല്യാണം കഴിയുന്നതിന് മുമ്പെ അച്ഛനായി, ക്രിക്കറ്റിലെ അഞ്ച് വിരുതന്മാരിതാ, ഒരു ഇന്ത്യക്കാരനും

ഇന്ത്യന്‍ ക്രിക്കറ്റിന്റെ കാര്യമെടുത്താല്‍ ഈ തരത്തില്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന, സിക്‌സ് പായ്ക്കുള്ള ചിലര്‍ നമുക്കുണ്ട്. ആരൊക്കെയാണ് ഇവരെന്നു നമുക്കു പരിശോധിക്കാം.

വിരാട് കോലി

വിരാട് കോലി

മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ടീമംഗങ്ങള്‍ക്കു മാത്രമല്ല ലോകത്തിലെ മറ്റു താരങ്ങള്‍ക്കു പോലും മാതൃകയാണ്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റുള്ളവരേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നയാളാണ് അദ്ദേഹം. ദേശീയ ടീമിന്റെ നായകസ്ഥാനമേറ്റെടുത്ത ശേഷം ഫിറ്റ്‌നസിനും മുന്‍ഗണന നല്‍കുമെന്ന് കോലി ഉറപ്പ് വരുത്തിയിരുന്നു. ടീമിലെ മറ്റു കളിക്കാര്‍ക്കും പ്രചോദനമേകാനും അദ്ദേഹത്തിനു കഴിഞ്ഞു.
കളിക്കളത്തിലെ ചടുലമായ നീക്കങ്ങള്‍ക്കു കോലിയെ സഹായിക്കുന്നതും ഫിറ്റായിട്ടുള്ള ഈ ശരീരം തന്നെയാണ്. ഡൈവിങ് ക്യാച്ചുകളും റണ്ണൗട്ടുകളുമെല്ലാം നടത്താന്‍ അദ്ദേഹത്തിനു അനായാസം സാധിക്കുകയും ചെയ്യുന്നു. കളിക്കളത്തിനു പുറത്ത് ഫിറ്റ്‌നസ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി കോലി മണിക്കൂറുകളാണ് ഇപ്പോഴും ചെലവഴിക്കുന്നത്.

ഹാര്‍ദിക് പാണ്ഡ്യ

ഹാര്‍ദിക് പാണ്ഡ്യ

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് സിക്‌സ് പായ്ക്കുള്ള രണ്ടാമത്തെയാള്‍. കളിക്കളത്തില്‍ എല്ലാ തരത്തിലും തന്റെ കഴിവിന്റെ പരമാവധി നല്‍കാന്‍ ശ്രമിക്കുന്നയാള്‍ കൂടിയാണ് അദ്ദേഹം. വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടം മുതല്‍ റണ്ണൗട്ടില്‍ വരെ ശാരീരികമായി ഏതറ്റം വരെയും പോവാനും ഹാര്‍ദിക് മടി കാണിക്കാറില്ല.
സിക്‌സ് പായ്ക്കും ഇത്രയും മികച്ച ഫിറ്റ്‌നസുമൊന്നും താരത്തിനു സ്വാഭാവികമായി ലഭിച്ചതല്ല. വിരാട് കോലിയെപ്പോലെ കഠിന പ്രയത്‌നത്തിലൂടെയാണ് ഹാര്‍ദിക് ഇത്രയും ഫിറ്റായി മാറിയത്. അനായാസമായി സിക്‌സറുകളടിക്കാന്‍ താരത്തെ സഹായിക്കുന്നത് ശരീരത്തിന്റെ ഈ അസാമാന്യ കരുത്ത് തന്നെയാണ്.

നവദീപ് സൈനി

നവദീപ് സൈനി

ദേശീയ ടീമില്‍ സ്ഥിരം സാന്നിധ്യമാവാന്‍ ഇനിയും സാധിച്ചിട്ടില്ലെങ്കിലും ഫാസ്റ്റ് ബൗളര്‍ നവദീപ് സെയ്‌നി ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. സിക്‌സ് പായ്ക്ക് ബോഡിയുള്ള താരം പല ഫോട്ടോഷൂട്ടുകളിലും ഇതു പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഭക്ഷണക്രമത്തില്‍ വളരെയധികം പ്രാധാന്യം നല്‍കുന്ന സെയ്‌നി ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കാന്‍ മണിക്കൂറുകളോളം ജിമ്മില്‍ ചെലവഴിക്കുകയും ചെയ്യാറുണ്ട്.

ദീപക് ചാഹര്‍

ദീപക് ചാഹര്‍

സീം ബൗളറായി വന്ന് ഇപ്പോള്‍ ഓള്‍റൗണ്ടറെന്ന നിലയിലേക്കു വളര്‍ന്നു കൊണ്ടിരിക്കുന്ന താരമാണ് ദീപക് ചാഹര്‍. മികച്ച ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ എല്ലായ്‌പ്പോഴും താരം പരിശ്രമിക്കാറുണ്ട്. ഇതാണ് സിക്‌സ് പായ്ക്കുള്ള മികച്ചൊരു ബോഡിയുണ്ടാക്കിയെടുക്കാന്‍ താരത്തെ സഹായിച്ചത്.
വര്‍ക്കൗട്ട് ഫോട്ടോകളും ഷര്‍ട്ടില്ലാതെ സിക്‌സ് പായ്ക് പ്രദര്‍ശിപ്പിക്കുന്ന ഫോട്ടോ ഷൂട്ടുകളും ചാഹര്‍ ആരാധകരുമായി പലപ്പോഴും പങ്കുവയ്ക്കാറുണ്ട്.

മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമല്ലാത്ത ബാറ്റര്‍ മനീഷ് പാണ്ഡെയും സിക്‌സ് പായ്ക്ക് ശരീരമുള്ള വ്യക്തിയാണ്. മറ്റു പലരെയും പോലെ തന്‍െ ശരീരം പാണ്ഡെ അധികം പ്രദര്‍ശിപ്പിക്കാറില്ല. എന്നാല്‍ വര്‍ക്കൗട്ടിന്റെ കാര്യത്തില്‍ താരം ഒരു വിട്ടുവീഴ്ചയും നടത്താറുമില്ല.
വളരെ മികച്ച ഫീല്‍ഡര്‍ കൂടിയാണ് പാണ്ഡെയെന്നത് എല്ലാവര്‍ക്കുമറിയാം. താരത്തിന്റെ ചടുലമായ ഈ നീക്കങ്ങള്‍ക്കു പിന്നില്‍ ഈ ഫിറ്റ്‌നസ് തന്നെയാണെന്നു നിസംശയം പറയാം.

Story first published: Sunday, June 12, 2022, 18:25 [IST]
Other articles published on Jun 12, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X