സച്ചിന്റെയും യുവിയുടെയും കാറുകള്‍ ഏതെന്നറിയുമോ? താരങ്ങളും ആഡംബരക്കാറുകളും
ഇന്ത്യയില്‍ ക്രിക്കറ്റിനോളം ജനപ്രീതിയുള്ള മറ്റൊരു കായിക ഇനമില്ലെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഐപിഎല്ലിന്റെ വരവോടെ ക്രിക്കറ്റിന്റെ ആരാധക പിന്തുണ ഇരട്ടിയാവുകയും ചെയ്തിരിക്കുകയാണ്. ഐപിഎല്‍ ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായി മാറിക്കഴിഞ്ഞു. 1983ലെ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യ സര്‍പ്രൈസ് ജേ്താക്കളായതോടെയാണ് രാജ്യത്തു ക്രിക്കറ്റ് ഫീവര്‍ പടര്‍ന്നു പിടിച്ചത്. പിന്നീടത് അതു കത്തിപ്പടരുകയും ഇപ്പോഴും വ്യാപിക്കുകയും ചെയ്യുകയാണ്.
ആരാധക പിന്തുണ മാത്രമല്ല സാമ്പത്തിക നേട്ടവും ക്രിക്കറ്റിനെ ആകര്‍ഷണീയമാക്കുന്ന മറ്റൊരു ഘടകമാണ്. ഫുട്‌ബോള്‍ പോലെയുള്ള മറ്റു കായിക ഇനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രിക്കര്‍മാര്‍ക്കു ലഭിക്കുന്ന വരുമാനം വളരെ വലുതാണെന്നു കാണാം. ഇതു താരങ്ങളെ കോടിപതികളുമാക്കി മാറ്റുന്നു. രാജ്യത്തെ ഏറ്റവും പ്രശസ്തരായ ക്രിക്കറ്റര്‍മാരെല്ലാം തന്നെ ലോകത്തിലെ ഏറ്റവും സമ്പന്നരായ കായിക താരങ്ങളുടെ നിരയില്‍ പെടുത്താവുന്നവരാണ്. ഈ തരത്തിലുള്ള ചില വമ്പന്‍ താരങ്ങളുടെ പക്കലുള്ള ആഡംബര കാറുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍
മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ചു കഴിഞ്ഞെങ്കിലും ഇപ്പോഴും വിവിധ ബ്രാന്‍ഡുകളുടെ അംബാസഡറായി പ്രവര്‍ത്തിക്കുന്നുണ്ട്. ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറാണ് അദ്ദേഹം. ബിഎംഡബ്ല്യുവിന്റെ ഒരുപാട് കാറുകള്‍ സച്ചിന്റെ കൈവശമുണ്ട്. ഇതില്‍ ഏറ്റവും സ്‌പെഷ്യല്‍ ബിഎംഡബ്ല്യു ഐ 8 ആണ്. 2.62 കോടിയാണ് കാറിന്റെ വില. ബിഎംഡബ്ല്യു കൂടാതെ മെഴ്‌സിഡസ്, ഫെറാറി കാറുകളും സച്ചിനു സ്വന്തമായുണ്ട്.

വിരാട് കോലി
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത ഐക്കണ്‍ താരമാണ് മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട്‌കോലി. ബാറ്റിങില്‍ പല റെക്കോര്‍ഡുകളും അദ്ദേഹം ഇതിനകം തിരുത്തിക്കഴിഞ്ഞു. ഇക്കൂട്ടത്തില്‍ സച്ചിന്റെയും നിരവധി റെക്കോര്‍ഡുകളുണ്ട്. കരിയറില്‍ ഇപ്പോള്‍ മോശം ഫോമിലൂടെയാണ് കടന്നു പോവുന്നതെങ്കിലും കോലി തന്റെ പഴയ താളം വീണ്ടെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
കാറുകളോടു വലിയ പാഷനാണ് കോലിക്കുള്ളത്. ഇന്ത്യയിലെ ഔഡി കാറുകളുടെ ബ്രാന്‍ഡ് അംബാസഡറും അദ്ദേഹമാണ്. ഔഡിയുടെ ആഡംബര കാറായ ആര്‍ 8 വി10 മോഡല്‍ കോലിയുടെ പക്കലുണ്ട്. മൂന്നു കോടിയാളമാണ് കാറിന്റെ വില.
'സിക്‌സ് പായ്ക്കില്‍ കുറഞ്ഞൊരു കളിയില്ല'- ഇന്ത്യന്‍ ക്രിക്കറ്റിലെ മസില്‍മാന്‍മാര്‍

യുവരാജ് സിങ്
മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ്. രണ്ടു ലോകകപ്പുകളില്‍ ഇന്ത്യയുടെ കിരീടവിജയത്തില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. 2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ വിജയികളായപ്പോള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും യുവി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ആഡംബര കാറായ ലംബോര്‍ഗിനിയുടെ മ്യുര്‍സിയെലാഗോ യുവരാജ് സ്വന്തമാക്കിയിട്ടുണ്ട്. 3.6 കോടി രൂപയോളമാണ് ഈ കാറിന്റെ വില. 342 കിമി വരെ വേഗത കൈവരിക്കാന്‍ ശേഷിയുള്ള സൂപ്പര്‍ കാറാണിത്.
IPL 2023: 'ലങ്കന്‍ പാണ്ഡ്യ', മുംബൈയടക്കം മൂന്നു ടീമുകള്‍ ഷനകയ്ക്കായി വല വീശും?

ഹാര്‍ദിക് പാണ്ഡ്യ
വിരാട് കോലിയെപ്പോലെ നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ആഡംബര ജീവിതം നയിക്കുന്ന മറ്റൊരാളാണ് ഓള്‍റൗണ്ടര്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യ. ബറോഡയില്‍ നിന്നും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാവുകയും അതു വഴി ദേശയ ടീമിലെത്തുകയും ചെയ്ത താരമാണ് അദ്ദേഹം.
പല ആഡംബര കാറുകളും ഹാര്‍ദിക് ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് ലംബോര്‍ഗിനിയുടെ ഹ്യുറാക്കാന്‍ ഇവോയെന്ന മോഡലാണ്. 3.73 കോടി രൂപ വില മതിക്കുന്ന കാറാണിത്. 2.9 സെക്കന്റ് കൊണ്ട് 100 കിമി വരെ വേഗത കൈവരിക്കാന്‍ ഈ കാറിനു കഴിയും. ഇതു കൂടാതെ 1.82 കോടിയുടെ ലാന്‍ഡ് റോവര്‍, മെഴ്‌സിഡസ് എഎംജി ജി63 തുടങ്ങിയ ആഡംബര കാറുകളും ഹാര്‍ദിക്കിന്റെ കൈശമുണ്ട്.

വീരേന്ദര്‍ സെവാഗ്
ക്രിക്കറ്റ് പ്രേമികളുടെ ഹരമായിരുന്നു മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. സ്‌ഫോടനാത്മക ബാറ്റിങിലൂടെയാണ് അദ്ദേഹം ആരാധകരെ കൈയിലെടുത്തത്. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച ആദ്യ ഇന്ത്യന്‍ താരമായ സെവാഗ് ഒന്നിലേറെ ട്രിപ്പിളുള്ള ഏക താരവുമാണ്. കൂടാതെ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയും വീരുവിന്റെ പേരിലുണ്ട്.
ആഡംബര കാറുകളോടു വലിയ പ്രിയമാണ് താരത്തിനുള്ളത്. ബെന്റ്‌ലി കോണ്ടിനെന്റല്‍ ഫ്‌ളൈയിങ് സ്പര്‍ എന്ന ആഡംബര കാര്‍ വീരുവിനുണ്ട്. 3.74 കോടി രൂപയാണ് ഈ കാറിന്റെ വില. 183 കിമി പരമാവധി വേഗതയുള്ള കാറിന് 5.2 സെക്കന്റില്‍ 100 കിമി വേഗവും കൈവരിക്കാം. ഈ കാറിന്റെ സില്‍വര്‍ കളര്‍ മോഡലാണ് വീരുവിന്റെ പക്കലുണ്ട്്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications