Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: 'ലങ്കന്‍ പാണ്ഡ്യ', മുംബൈയടക്കം മൂന്നു ടീമുകള്‍ ഷനകയ്ക്കായി വല വീശും?

ശ്രീലങ്കന്‍ ഹാര്‍ദിക് പാണ്ഡ്യയെന്നു അവരുടെ ആരാധകര്‍ വിശേഷിപ്പിക്കുന്ന താരമാണ് വൈറ്റ് ബോള്‍ ടീം ക്യാപ്റ്റനും പേസ് ബൗളിങ് ഓള്‍റൗണ്ടറുമായ ദസുന്‍ ഷനക. ഉജ്ജ്വലമായി പന്തെറിയുന്നതിനൊപ്പം വമ്പനടികള്‍ക്കു കെല്‍പ്പുമുള്ള ബാറ്ററുമാണ് അദ്ദേഹം. ഫിനിഷറുടെ റോളിലാണ് ഷനക തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തെ ഹാര്‍ദിക്കിനോടു ലങ്കന്‍ ആരാധകര്‍ താരതമ്യം ചെയ്യുന്നത്.

വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാളായിട്ടും ഐപിഎല്ലില്‍ കളിക്കാന്‍ ഷനകയ്ക്കു ഇനിയും ഭാഗ്യമുണ്ടായിട്ടില്ല. എന്നാല്‍ അടുത്ത ഐപിഎല്‍ സീസണില്‍ ചില ഫ്രാഞ്ചൈസികള്‍ അദ്ദേഹത്തെ നനോട്ടമിട്ടേക്കും. ലേലത്തില്‍ ഷനകയെ വാങ്ങാന്‍ സാധ്യതയുള്ള ചില ഫ്രാഞ്ചൈസികള്‍ ഏതൊക്കെയാവുമെന്ന് നോക്കാം.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

ഈ സീസണിലെ ഐപിഎല്ലിലെ റണ്ണറപ്പുകളായ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണ് ദസുന്‍ ഷനകയെ അടുത്ത തവണ ടീമിലേക്കു കൊണ്ടുവരാന്‍ സാധ്യതയുള്ള ഒരു ഫ്രാഞ്ചൈസി. ടീം ബാലന്‍സിന്റെ കാര്യത്തില്‍ റോയല്‍സ് ഇത്തവണ ചില പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. അതുകൊണ്ടു തന്നെ ഷനക അവര്‍ക്കു വളരെ നല്ലൊരു ഓപ്ഷന്‍ കൂടിയാണ്.

2

ആറാം നമ്പറില്‍ ഷനകയുണ്ടെങ്കില്‍ ക്യാപ്റ്റന്‍ സഞ്ജു, ജോസ് ബട്‌ലര്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്കു കാര്യമായ സമ്മര്‍ദ്ദമില്ലാതെ സ്വതസിദ്ധമായ ശൈലിയില്‍ തകര്‍ത്തു കളിക്കാന്‍ കഴിയും. ഷനകയെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തണമെങ്കില്‍ ഇന്ത്യന്‍ താരങ്ങളായ കുല്‍ദീപ് സെന്‍, നവദീപ് സൈനി എന്നിവരിലൊരാളെ റോയല്‍സ് കളിപ്പിക്കുകയും വേണം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

കഴിഞ്ഞ സീസണില്‍ പ്ലേഓഫ് പോലും കാണാതെ പുറത്തായ ടീമാണ് കെയ്ന്‍ വില്ല്യംസണിന്റെ സണ്‍റൈസഴ്‌സ് ഹൈദരാബാദ്. മികച്ച കളിക്കാരുണ്ടായിട്ടും സന്തുലിതമായ ഒരു ഇലവനെ കണ്ടെത്തുന്നതില്‍ ഓറഞ്ച് ആര്‍മി പരാജയപ്പെട്ടിരുന്നു. ലോവര്‍ ഓര്‍ഡറിന്റെ മോശം പ്രകടനവും അവര്‍ക്കു തിരിച്ചടിയായി മാറി.
കാര്‍ത്തിക് ത്യാഗി ടീമിലുണ്ടായിട്ടും വിദേശ ഫാസ്റ്റ് ബൗളര്‍മാരായ റൊമാരിയോ ഷെപ്പേര്‍ഡ്, മാര്‍ക്കോ യാന്‍സണ്‍ എന്നിവരെ കളിപ്പിച്ച ഹൈദരാബാദിന്റെ നീക്കവും പാളി. അതുകൊണ്ടു തന്നെ ആറാം നമ്പറില്‍ അടുത്ത സീസണില്‍ ഷനകയെ ഹൈദരാബാദിനു പരീക്ഷിക്കാവുന്നതാണ്.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്തു ഫിനിഷ് ചെയ്ത നാണംകെട്ട ടീമാണ് അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ്. ഹാര്‍ദിക് പാണ്ഡ്യയുടെ നഷ്ടം ഇത്തവണ മുംബൈ ശരിക്കുമറിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ഈ റോളിലേക്കു മുംബൈയ്ക്കു ഉറപ്പായും കൊണ്ടു വരാവുന്നയാളാണ് ദസുന്‍ ഷനക. ഇത്തവണ വന്‍ ഫ്‌ളോപ്പായ വെസ്റ്റ് ഇന്‍ഡീസിന്റെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡ് മുംബൈ ജഴ്‌സിയില്‍ ഫ്‌ളോപ്പായിരുന്നു. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ അദ്ദേഹത്തെ ഒഴിവാക്കാന്‍ സാധ്യതയും കൂടുതലാണ്.

5

പൊള്ളാര്‍ഡിന്റെ പകരക്കാരനായി ഷനകയെ മുംബൈയ്്ക്കു കൊണ്ടു വരാവുന്നതാണ്.മുംബൈയെ പരിശീലിപ്പിക്കുന്നത് ശ്രീലങ്കയുടെ മുന്‍ ഇതിഹാസ താരം മഹേല ജയവര്‍ധനെയാണെന്നതും ഷനകയെ ടീമിലെത്തിക്കാനുള്ള നീക്കങ്ങള്‍ക്കു ശക്തി പകരും. ടിം ഡേവിഡിനൊപ്പം ഷനകയും ചേര്‍ന്നാല്‍ വെടിക്കെട്ടിന്റെ പൂരം തന്നെ മുംബൈ ബാറ്റിങ് നിരയില്‍ നിന്നും ആരാധകര്‍ക്കു പ്രതീക്ഷിക്കാം.

Story first published: Sunday, June 12, 2022, 16:01 [IST]
Other articles published on Jun 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+