For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE: ധോണിക്കു പോലും സാധിച്ചില്ല! ബുംറ കുറിച്ചത് പുതുചരിത്രം; ടി20യില്‍ ഇതാദ്യം

അയര്‍ലാന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ പുതുചരിത്രം കുറിച്ചിരിക്കുകയാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ടി20യില്‍ നായകനായുളള അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ടീമിനു ജയം സമ്മാനിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. മഴയെ തുടര്‍ന്നു മല്‍സരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ടു റണ്‍സിന്റെ വിജയം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.

ഈ കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും ബുംറയായിരുന്നു. ആദ്യ ഓവറില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ പിഴുത് അയര്‍ലാന്‍ഡിനെ ബാക്ക്ഫൂട്ടിലാക്കിയത് അദ്ദേഹമായിരുന്നു. തുടക്കത്തിലേറ്റ ഈ പ്രഹരത്തില്‍ നിന്നും കരകയറാന്‍ ഐറിഷ് ടീമിനു സാധിച്ചതുമില്ല. നാലോവറില്‍ 24 റണ്‍സ് വഴങ്ങിയാണ് ബുംറ രണ്ടു പേരെ പുറത്താക്കിയത്.

JASPRIT BUMRAH

19ാം ഓവറിലായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. വിക്കറ്റ് ലഭിച്ചില്ലെങ്കിലും ഈ ഓവറില്‍ ഒരു റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുനല്‍കിയുള്ളൂ. ഈ കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായതോടെ ടി20യില്‍ ഇന്ത്യന്‍ ക്യാപ്റ്റന്നെ നിലയില്‍ അരങ്ങേറ്റത്തില്‍ തന്നെ ഈ പുരസ്‌കാരം നേടിയ ആദ്യത്തെ താരമായി ബുംറ മാറിയിരിക്കുകയാണ്.

മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കോ, മികച്ച ക്യാപ്റ്റന്‍മാരായ വിരാട് കോലിക്കോ, രോഹിത് ശര്‍മയ്‌ക്കോ സാധിക്കാതെ പോയ നേട്ടമാണ് ബുംറ തന്റെ പേരിലാക്കിയിരിക്കുന്നത്. ടി20യില്‍ ക്യാപ്റ്റനായി ആദ്യ മല്‍സരം തന്നെ ജയിച്ചവരുടെ എലൈറ്റ് ക്ലബ്ബിലും ബുംറ ഇടം നേടി.

കന്നി മല്‍സരത്തില്‍ വിജയക്കൊടി പാറിച്ച ഒമ്പതാമത്തെ ഇന്ത്യന്‍ നായകനാണ് അദ്ദേഹം. നേരത്തേ ടി20യില്‍ ജയത്തോടെ തുടങ്ങിയ മറ്റു ക്യാപ്റ്റന്‍മാര്‍ വീരേന്ദര്‍ സെവാഗ്, എംഎസ് ധോണി, സുരേഷ് റെയ്‌ന, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍ എന്നിവരാണ്. വിരാട് കോലിക്കും റിഷഭ് പന്തിനും ക്യാപ്റ്റനായുള്ള ആദ്യ കളിയില്‍ പരാജയം രുചിച്ചിരുന്നു.

ഇന്ത്യന്‍ ക്യാപ്റ്റനായുള്ള ബുംറയുടെ രണ്ടാമത്തെ മല്‍സരം കൂടിയായിരുന്നു അയര്‍ലാന്‍ഡിനെതിരേയുള്ളത്. നേരത്തേ ഒരു ടെസ്റ്റില്‍ മാത്രമേ അദ്ദേഹം ടീമിനെ നയിച്ചിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇത്. സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു പരിക്കു കാരണം പിന്‍മാറേണ്ടി വന്നതോടെ തികച്ചും അപ്രതീക്ഷിതമായി ബുംറയ്ക്കു ക്യാപ്റ്റനായി നറുക്കുവീഴുകയായിരുന്നു.

JASPRIT BUMRAH

ഈ മല്‍സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും താരമെന്ന നിലയില്‍ അദ്ദേഹം കസറി. അഞ്ചു വിക്കറ്റുകളെടുത്ത ബുംറ ഒരോവറില്‍ 35 റണ്‍സ് വാരിക്കൂട്ടി ചരിത്രം കുറിക്കുകയും ചെയ്തിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ ഒരോവറില്‍ ഇത്രയും റണ്‍സ് ഒരു ടീം നേടിയത് ആദ്യമായിരുന്നു.

അയര്‍ലാന്‍ഡിനെതിരേ നേടിയ രണ്ടു വിക്കറ്റുകളോടെ ഇന്ത്യയുടെ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്റെ റെക്കാര്‍ഡിനൊപ്പവും ബുംറ എത്തിട്ടുണ്ട്. ടി20യില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത നാലാമത്തെ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഒരാളായാണ് ബുംറ മാറിയത്.

72 വിക്കറ്റുകളുമായി നേരത്തേ അശ്വിനായിരുന്നു നാലാംസ്ഥാനത്ത്. ഇത്ര തന്നെ വിക്കറ്റുകളുമായി ബുംറ അദ്ദേഹത്തിനൊപ്പം നേട്ടത്തില്‍ പങ്കാളിയായി. ഇത്രയും വിക്കറ്റുകള്‍ക്കായി അശ്വിനു 65 ടി20കള്‍ വേണ്ടി വന്നപ്പോള്‍ ബുംറയ്ക്കു വെറും 61 ടി20കള്‍ മാത്രമേ കളിക്കേണ്ടി വന്നുള്ളൂ.

Story first published: Saturday, August 19, 2023, 10:59 [IST]
Other articles published on Aug 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+