ബാച്ചിലര്‍ ലൈഫ് ആഘോഷിച്ച് രാഹുല്‍- ആസ്തിയറിയുമോ? കാര്‍ കലക്ഷന്‍ ഞെട്ടിക്കും

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും യോഗ്യനായ ബാച്ചിലര്‍മാരില്‍ ഒരാളാണ് വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ കെഎല്‍ രാഹുല്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഒരു ക്രിക്കറ്ററെന്ന നിലയില്‍ അദ്ദേഹത്തിന്റെ കരിയറില്‍ വലിയ ഉയര്‍ച്ച തന്നെയാണ് ഉണ്ടായിരിക്കുന്നതെന്നു കാണാം. ബാറ്ററെന്ന നിലയില്‍ മാത്രമല്ല സാമ്പത്തികമായും രാഹുല്‍ വലിയ നേട്ടമുണ്ടാക്കിയിരുന്നു.

IND vs SA: 4 വര്‍ഷത്തിനിടെ 11 അവസരം, റിഷഭിന്റെ പകുതി അവസരമെങ്കിലും സഞ്ജുവിന് നല്‍കൂ!IND vs SA: 4 വര്‍ഷത്തിനിടെ 11 അവസരം, റിഷഭിന്റെ പകുതി അവസരമെങ്കിലും സഞ്ജുവിന് നല്‍കൂ!

കഴിഞ്ഞ ഐപിഎല്ലില്‍ പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നായകന്‍ കൂടിയായിരുന്നു അദ്ദേഹം. ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ മുന്നില്‍ നിന്നു നയിച്ച രാഹുല്‍ ലഖ്‌നൗവിനെ പ്ലേഓഫിലെത്തിക്കുകയും ചെയ്തിരുന്നു. രാഹുലിന്റെ ക്രിക്കറ്റ് കരിയറിനെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. പക്ഷെ വ്യക്തിഗത ജീവിതത്തെക്കുറിച്ച് കൂടുതല്‍ പേര്‍ക്കുമറിയില്ല. രാഹുലിന്റെ ആസ്തി, കാര്‍ കളക്ഷന്‍ എന്നിവയെക്കുറിച്ചെല്ലാം വിശദമായി തന്നെ അറിയാം.

വലിയ കാര്‍ പ്രേമി കൂടിയാണ് കെഎല്‍ രാഹുല്‍. ആഡംബര കാറുകളുടെ വലിയൊരു കളക്ഷന്‍ തന്നെ അദ്ദേഹത്തിനുണ്ട്. വ്യത്യസ്ത തരത്തിലുള്ള സ്‌പോര്‍ട്‌സ് കാറുകളുടെ വലിയ നിര തന്നെ രാഹുല്‍ സ്വന്തമാക്കിക്കഴിഞ്ഞു. കൂടാതെ ലക്ഷ്വറി സെഡാനുകള്‍, എസ് യുവി എന്നിവയും താരത്തിന്റെ പക്കലുണ്ട്.

രാഹുലിന്റെ പക്കലുള്ള ഏറ്റവും വില പിടിപ്പുള്ള കാര്‍ ലംബോര്‍ഗിനിയുടെ ഹറാകെയ്ന്‍ സ്‌പൈഡറാണ്. 100 കിമി വേഗത കൈവരിക്കാന്‍ കാറിനു 2.6 സെക്കന്റുകള്‍ മാത്രം മതി. അഞ്ചു കോടി രൂപയാണ് ഈ കാറിന്റെ വില.

സച്ചിന്റെയും യുവിയുടെയും കാറുകള്‍ ഏതെന്നറിയുമോ? താരങ്ങളും ആഡംബരക്കാറുകളും

ബിഎംഡബ്ല്യു 5 സീരീസാണ് കെഎല്‍ രാഹുലിന്റെ കൈവശമുള്ളതില്‍ ഏറ്റവും വില കുറഞ്ഞ കാര്‍. 70 ലക്ഷം രൂപയാണ് ഈ കാറിന്റെ വില. മൂന്നു കോടിയോളം വിലയുളേള ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി 11 കാറും രാഹുലിനുണ്ട്. കൂടാതെ മെഴ്‌സിഡസ് ബെന്‍സ് സി43 മോഡല്‍ കാറും അദ്ദേഹം വാങ്ങിക്കഴിഞ്ഞു. ഇതിന്റെ വിലയാവട്ടെ 75 ലക്ഷം രൂപയോളമാണ്.

റേഞ്ച് റോവര്‍ വെലാറെന്ന ആഡംബര എസ്‌യുവിയും കെഎല്‍ രാഹുലിന്റെ പക്കലുണ്ട്. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനോടു കൂടിയ കാറിന്റെ ഇന്ത്യയിലെ വില ഏകദേശം ഒരു കോടി രൂപയാണ്. ഇവ കൂടാതെ ഔഡിയുടെ ആര്‍ 8 മോഡല്‍ കാറും രാഹുലിനു സ്വന്തമാണ്. 2.7 കോടി രൂപ വിലയുള്ള കാറാണിത്.

ഡ്രൈവര്‍ മുതല്‍ ഗായകന്‍ വരെ!- വിരമിക്കലിനു ശേഷം വഴിമുട്ടിയവരെ അറിയാം

കളിക്കളത്തിലെ മിന്നുന്ന പ്രകടനങ്ങളാണ് സാമ്പത്തികമായും വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ ബെംഗൂരു സ്വദേശി കൂടിയായ കെഎല്‍ രാഹുലിനെ സഹായിച്ചത്. ഒരുപാട് ബ്രാന്‍ഡുകളുമായി കരാറുകള്‍ അദ്ദേഹത്തിനുണ്ട്. സെനോവിറ്റ്, പ്യൂമ, ക്യുര്‍.ഫിറ്റ്, ഭാരത് പേ, റെ്ഡ് ബുള്‍, ഗള്ളി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ന്യുമി എന്നിവയുമായെല്ലാം താരത്തിനു കരാറുണ്ട്. കര്‍ണാടകയിലെ മംഗളൂരുവില്‍ ഒരു ആഡംബര വീഡും അദ്ദേഹത്തിനു സ്വന്തമായുണ്ട്.

ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം കെഎല്‍ രാഹുലിന്റെ ആകെ ആസ്തി 75 കോടി രൂപയാണ്. ബിസിസിഐയുടെ എ കാറ്റഗറിയിലാണ് അദ്ദേഹം ഉള്‍പ്പെട്ടിരിക്കുന്നത്. ഇതു പ്രകാരം അഞ്ചു കോടി രൂപയാണ് പ്രതിവര്‍ഷം രാഹുലിന്റെ ശമ്പളം.

നിലവില്‍ ഐപിഎല്ലില്‍ ഏറ്റവുമധികം ശമ്പളം കൈപ്പറ്റുന്ന താരവും അദ്ദേഹം തന്നെ. പഞ്ചാബ് കിങ്‌സ് വിട്ട രാഹുലിനെ മെഗാ ലേലത്തിനു മുമ്പ് 17 കോടി രൂപയ്ക്കായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയത്.

അതേസമയം, അടുത്ത മാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലായിരിക്കും കെഎല്‍ രാഹുലിനെ ഇനി കളിക്കളത്തില്‍ കാണാനാവുക. സൗത്താഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ അദ്ദേഹം ടീമിനെ നയിക്കേണ്ടതായിരുന്നു. എന്നാല്‍ പരമ്പര തുടങ്ങുന്നതിന്റെ തലേ ദിവസം പരിക്കു കാരണം രാഹുലിന് പിന്‍മാറേണ്ടി വരികയായിരുന്നു. പരിശീലനത്തിനിടെയായിരുന്നു അദ്ദേഹത്തിനു പരിക്കേറ്റത്. രാഹുലിന്റെ അഭാവത്തില്‍ റിഷഭ് പന്താണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, June 15, 2022, 19:48 [IST]
Other articles published on Jun 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X