
ഇത്തവണ കോലിക്കു പകരം രോഹിത് ശര്‍മയ്ക്കു കീഴിലാണ് ഇന്ത്യ ലോകകപ്പില്‍ മാറ്റുരയ്ക്കുക. ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡുള്ള താരം കൂടിയാണ് ഹിറ്റ്മാന്‍. അതുകൊണ്ടു തന്നെ ലോകകപ്പിനായുള്ള ഇന്ത്യയുടെ നീണ്ട കാത്തിരിപ്പ് രോഹിത് അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വരാനിരിക്കുന്ന ലോകകപ്പ് ഓസ്‌ട്രേലിയയിലാതിനാല്‍ തന്നെ ബാറ്റിങ് നിരയുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമായിരിക്കും. കാരണം പേസും ബൗണ്‍സുമുള്ള അവിടുത്തെ പിച്ചുകളില്‍ പിടിച്ചുനില്‍ക്കുകയെന്നത് ബാറ്റര്‍മാരെ സംബന്ധിച്ച് എളുപ്പമായിരിക്കില്ല. ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാവാന്‍ കഴിയുന്ന മൂന്നു ബാറ്റര്‍മാര്‍ ആരൊക്കെയാവുമെന്നു നോക്കാം.

സൂര്യകുമാര്‍ യാദവ്
ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യയുടെ ബാറ്റിങ് സെന്‍സേഷനായി മാറിയ താരമാണ് സൂര്യകുമാര്‍ യാദവ്. ടി20 ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഇന്ത്യയുടെ മിസ്റ്റര്‍ 360യെന്നു വിശേഷിപ്പിക്കപ്പെടുന്ന സൂര്യക്കു ഗ്രൗണ്ടിന്റെ ഏതു മൂലയിലേക്കും അനായാസം ഷോട്ടുകള്‍ പായിക്കാനുള്ള അസാധാരണ മിടുക്കുണ്ട്.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ കളിച്ചുകൊണ്ടായിരുന്നു സൂര്യയുടെ അന്താരാഷ്ട്ര അരങ്ങേറ്റം. അതിനു ശേഷം ദേശീയ ടീമിനായി ചില ശ്രദ്ധേയമായ ഇന്നിങ്‌സുകള്‍ താരം കളിക്കുകയും ചെയ്തു. തകര്‍ച്ചയുടെ വക്കില്‍ നിന്നും മികച്ച ഇന്നിങ്‌സുകളിലൂടെ പല തവണ സൂര്യ ഇന്ത്യയുടെ രക്ഷകനായിട്ടുണ്ട്. ഫിനിഷറുടെ റോളില്‍ തകര്‍ത്തു കൡക്കുകയും ചെയ്തിട്ടുണ്ട്. വൈവിധ്യമാര്‍ന്ന ഷോട്ടുകളുടെ കളക്ഷന്‍ തന്നെയുള്ള സൂര്യ ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണായക താരം തന്നെയായിരിക്കും.
IND vs SA: 4 വര്‍ഷത്തിനിടെ 11 അവസരം, റിഷഭിന്റെ പകുതി അവസരമെങ്കിലും സഞ്ജുവിന് നല്‍കൂ!

സഞ്ജു സാംസണ്‍
പ്രതിഭയുണ്ടായിട്ടും സ്ഥിരതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ടീമില്‍ പലപ്പോഴും സ്ഥാനം നിഷേധിക്കപ്പെട്ടിട്ടുള്ള താരമാണ് സഞ്ജു സാംസണ്‍. ഏതു തരത്തിലുള്ള പിച്ചിലും അനായാസം ഷോട്ടുകള്‍ പറത്തി മല്‍സരഗതി തന്നെ മാറ്റി മറിക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ സഞ്ജുവിനെ പുറത്താക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഏതു ബൗളിങ് ആക്രമണത്തെയും തരിപ്പണമാക്കാനുള്ള പ്രഹരശേഷി അദ്ദേഹത്തിനുണ്ട്.

കഴിഞ്ഞ ഐപിഎല്ലില്‍ സഞ്ജു നയിച്ച രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ വരെയെത്തിയിരുന്നു. 2008ലെ പ്രഥമ സീസണിനു ശേഷം റോയല്‍സിന്റെ ആദ്യ ഫൈനലായിരുന്നു ഇത്. 17 മല്‍സരങ്ങളില്‍ നിന്നും 146.8 സ്‌ട്രൈക്ക് റേറ്റോടെ 458 റണ്‍സ് സഞ്ജു സ്‌കോര്‍ ചെയ്തിരുന്നു. ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ തുടക്കം മുതല്‍ ആഞ്ഞടിക്കാന്‍ കെല്‍പ്പുള്ള സഞ്ജുവിനെപ്പോലെയൊരു ബാറ്ററെ ഇന്ത്യക്കു ആവശ്യമാണ്. അദ്ദേഹത്തെ ലോകകപ്പ് സ്ംഘത്തിലുള്‍പ്പെടുത്തണമെന്നു ഇന്ത്യയുടെ മുന്‍ കോച്ച് രവി ശാസ്ത്രി യുള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ലോകകപ്പ് സംഘത്തില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
'ഭാഗ്യവാന്‍മാര്‍', ഇന്ത്യയെ മൂന്നു ഫോര്‍മാറ്റിലും നയിച്ചവരെ അറിയാമോ?

ഹാര്‍ദിക് പാണ്ഡ്യ
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റിങിലെ തുറുപ്പുചീട്ടാവാനിടയുള്ള മറ്റൊരു താരം. കഴിഞ്ഞ ടി20 ലോകകപ്പില്‍ അദ്ദേഹം ടീമിലുണ്ടായിരുന്നെങ്കിലും ഫിറ്റ്‌നസില്ലാത്തതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ലോകകപ്പിനു ശേഷം മാസങ്ങളോളം ബ്രേക്കെടുത്ത ഹാര്‍ദിക് ഫിറ്റ്‌നസ് തിരിച്ചുപിടിച്ച് ഐപിഎല്ലിലൂടെയാണ് മല്‍സരരംഗത്തു മടങ്ങിയെത്തിയത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന അദ്ദേഹം ടീമിനെ ജേതാക്കളാക്കുകയും ചെയ്തു.
15 മല്‍സരങ്ങളില്‍ നിന്നും 487 റണ്‍സുമായി ജിടിയുടെ കിരീടവിജയത്തില്‍ ഹാര്‍ദിക് നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

ടൂര്‍ണമെന്റിലുടനീളം 30.3 ഓവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹം തന്റെ ഫിറ്റ്‌നസിനെക്കുറിച്ചുള്ള സംശയങ്ങള്‍ക്കു മറുപടി നല്‍കുകയും ചെയ്തു. എട്ടു വിക്കറ്റുകളും ഹാര്‍ദിക് വീഴ്ത്തിയിരുന്നു.
2020-21ല്‍ ഇന്ത്യയുടെ അവസാനത്തെ ഓസീസ് പര്യടനത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിരുന്നു. അന്നു മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസായതും ഹാര്‍ദിക്കായിരുന്നു. ഓസീസുമായുള്ള രണ്ടാം ടി20യില്‍ ഇന്ത്യ 195 റണ്‍സിന്റെ വിജയലക്ഷ്യം രണ്ടു ബോള്‍ ബാക്കിനില്‍ക്കെ ചേസ് ചെയ്തു വിജയിച്ചപ്പോള്‍ താരം 22 ബോളില്‍ 42 റണ്‍സും അടിച്ചെടുത്തു. സൗത്താഫ്രിക്കയുമായി ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ ഫിനിഷറുടെ റോളില്‍ മികച്ച പ്രകടനമാണ് ഹാര്‍ദിക് നടത്തിക്കൊണ്ടിരിക്കുന്നത്. ലോകകപ്പിലും ഈ ഫോം താരം തുടര്‍ന്നാല്‍ ഇന്ത്യയുടെ വിജയശില്‍പ്പിയായി അദ്ദേഹം മാറുമെന്നതില്‍ സംശയമില്ല.


Click it and Unblock the Notifications