For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: 4 വര്‍ഷത്തിനിടെ 11 അവസരം, റിഷഭിന്റെ പകുതി അവസരമെങ്കിലും സഞ്ജുവിന് നല്‍കൂ!

റിഷഭ് ഈ കളിയിലും ഫ്‌ളോപ്പായി

സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെ കളിയിലും ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയ നായകന്‍ റിഷഭ് പന്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. നാലാം നമ്പറില്‍ ബാറ്റ് ചെയ്ത് റിഷഭ് റണ്ണെടുക്കാന്‍ പാടുപെടുന്നതാണ് കണ്ടത്. ഒടുവില്‍ ആറു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയും ചെയ്തു. എട്ടു ബോള്‍ നേരിട്ട അദ്ദേഹത്തിനു ഒരു ബൗണ്ടറി പോലും പായിക്കാനായില്ല.

1

പരമ്പരയില്‍ ഇതുവരെ കളിച്ച മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും 13.33 ശരാശരിയില്‍ വെറും 40 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 29 റണ്‍സുമാണ്. രണ്ടു വീതം ബൗണ്ടറിയും സിക്‌സറും മാത്രമേ പരമ്പരയില്‍ റിഷഭ് ആകെ നേടിയിട്ടുള്ളൂ. ഇതോടെറിഷഭിനെ പുറത്താക്കി പകരം സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമിലെടുക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെടുകയാണ്. റിഷഭിന്റെ പകുതിയെങ്കിലും അവസരം സഞ്ജുവിനു നല്‍കൂയെന്നും അവര്‍ പറയുന്നു.

2

റുതുരാജ് ഗെയ്ക്വാദിനു കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഇന്ത്യ എട്ടു മല്‍സരങ്ങളില്‍ അവസരം നല്‍കിയിട്ടുണ്ട്. എന്നാല്‍ സഞ്ജു സാംസണിനു കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നല്‍കിയത് വെറും 11 അവസരം മാത്രമാണെന്നു ഒരു യൂസര്‍ ട്വിറ്റിലൂടെ പ്രതികരിച്ചു.

3

ടി20 ഫോര്‍മാറ്റില്‍ ഇനി ഇതൊരു ചര്‍ച്ചയാവാന്‍ പാടില്ല. ഈ ഫോര്‍മാറ്റില്‍ റിഷഭ് പന്തിനേക്കാള്‍ വളരെ മികച്ച താരമാണ് സഞ്ജു സാംസണെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
സഞ്ജു സാംസണിനെ റേറ്റ് ചെയ്യുന്നതിനു മുമ്പ് റിഷഭ് പന്തിനു നല്‍കിയതിന്റെ പകുതി അവസരങ്ങളെങ്കിലും നല്‍കൂ. 46 ടി20 കളിച്ച റിഷഭിന്റെ ശരാശരി 23ഉം സ്‌ട്രൈക്ക് റേറ്റ് 126ഉം ആണ്. ഒരു ടി20 താരമെന്ന നിലയില്‍ റിഷഭ് എവിടെ നില്‍ക്കുന്നുവെന്ന് ഇതു കാണിച്ചു തരുന്നു.

IPL 2023: 'ലങ്കന്‍ പാണ്ഡ്യ', മുംബൈയടക്കം മൂന്നു ടീമുകള്‍ ഷനകയ്ക്കായി വല വീശും?

4


ഐപിഎല്ലില്‍ മൂന്നാം നമ്പറില്‍ വിരാട് കോലി, സുരേഷ് റെയ്‌ന എന്നിവരേക്കാള്‍ പോലും കേമനാണ് സഞ്ജു സാംസണെന്നാണ് ഒരു യൂസര്‍ കണക്കുകള്‍ നിരത്തി അവകാശപ്പെടുന്നത്. റെയ്‌നയുടെ ശരാശരി 34.50ഉം സ്‌ട്രൈക്ക് റേറ്റ് 137.63ഉം ആണ്. കോലിയുടേതാവട്ടെ 36.09, 123.79 എന്നിങ്ങനെയുമാണ്. എന്നാല്‍ സഞ്ജുവിന്റെ ശരാശരി 37.63ഉം സ്‌ട്രൈക്ക് റേറ്റ് 140.95ഉം ആണെന്ന് യൂസര്‍ ചൂണ്ടിക്കാണിക്കുന്നു.

5

കഴിഞ്ഞ ഐപിഎല്ലില്‍ സ്വന്തം ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി ശരാശരി പ്രകടനം മാത്രം കാഴ്ചവച്ച റുതുരാജ് ഗെയ്ക്വാദിനും ഇഷാന്‍ കിഷനും സൗത്താഫ്രിക്കയ്‌ക്കെതിരേ ഇങ്ങനെ കളിക്കാന്‍ സാധിക്കുന്നുവെങ്കില്‍ മതിയായ പിന്തുണ നല്‍കിയിരുന്നെങ്കില്‍ സഞ്ജു സാംസണിനു എന്തൊക്കെ സാധിക്കുമെന്ന് സങ്കല്‍പ്പിച്ചു നോക്കൂയെന്നാണ് ഒരു യൂസര്‍ കുറിച്ചത്.

6

ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ കളിക്കാന്‍ ഒരവസരം മാത്രമാണ് സഞ്ജു സാംസണിനു ലഭിച്ചത്. ഈ കളിയില്‍ 46 ബോളില്‍ നിന്നും 46 റണ്‍സെടുക്കുകയും ചെയ്തു. അതിനു ശേഷം അവസരങ്ങളൊന്നും അദ്ദേഹത്തിനു നല്‍കിയില്ല. പ്രത്യേക ഗസ്റ്റുകളായ റിഷഭ് പന്തിനെപ്പോലെയുള്ളവര്‍ക്കാണ് തുടര്‍ച്ചയായി മല്‍സരങ്ങള്‍... വൃത്തികെട്ട രാഷ്ട്രീയമാണിതെന്നു ഒരു യൂസര്‍ തുറന്നടിച്ചു.

'സിക്‌സ് പായ്ക്കില്‍ കുറഞ്ഞൊരു കളിയില്ല'- ഇന്ത്യന്‍ ക്രിക്കറ്റിലെ മസില്‍മാന്‍മാര്‍

7

സഞ്ജു സാംസണിനെ ഫിനിഷറായി പരീക്ഷിച്ചു നോക്കൂ. മറ്റു മധ്യനിര ബാറ്റര്‍മാരേക്കാളെല്ലാം നന്നായി പേസ് ബൗളര്‍മാരെ നേരിടാന്‍ മിടുക്കനാണ് അദ്ദേഗഹമെന്നായിരുന്നു ഒരു ട്വീറ്റ്.
എല്ലാവര്‍ക്കും തുല്യ പരിഗണന തന്നെ നല്‍കണം. ടീമില്‍ അദ്ദേഹം സ്ഥാനം അര്‍ഹിക്കുന്നുണ്ട്. എന്തുകൊണ്ടാണ് സെലക്ടര്‍മാര്‍ സഞ്ജുവിനു കൂടുതല്‍ അവസരങ്ങള്‍ നല്‍കാത്തതെന്നും ഒരു യൂസര്‍ ചോദിക്കുന്നു.

8

സഞ്ജു സാംസണായിരുന്നു റിഷഭ് പന്തിനെപ്പോലെ കളിച്ചിരുന്നതെങ്കില്‍ ക്രിക്കറ്റ് വിദഗ്ധരും സോഷ്യല്‍ മീഡിയകളും വെറുതെ വിടുമോ? സ്ഥിരതയില്ലാത്ത, ഉത്തരവാദിത്വമില്ലാത്ത താരമെന്നെല്ലാം പഴിച്ചു കൊണ്ടേയിരിക്കുമെന്നു ഒരു യൂസര്‍ കുറിച്ചു.

Story first published: Wednesday, June 15, 2022, 0:11 [IST]
Other articles published on Jun 15, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+