വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഭാഗ്യവാന്‍മാര്‍', ഇന്ത്യയെ മൂന്നു ഫോര്‍മാറ്റിലും നയിച്ചവരെ അറിയാമോ?

അഞ്ചു കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അന്താരാഷ്ട്ര വേദിയില്‍ നയിക്കുകയെന്നതു ഏതൊരു താരത്തിന്റെയും സ്വപ്‌നമാണ്. വളര്‍ന്നുവരുന്ന ഏതൊരു ക്രിക്കറ്ററുടെയും ഏറ്റവും വലിയ മോഹം ഇതു തന്നെയായിരിക്കും. എന്നാല്‍ ചുരുക്കം ചിലര്‍ക്കു മാത്രമേ അതിനുള്ള ഭാഗ്യം ലഭിക്കാറുള്ളൂവെന്നതാണ് സത്യം. ഇതില്‍ ദീര്‍ഘകാലം ടീമിനെ നയിക്കാനും ചിലര്‍ക്കു അവസരമുണ്ടായി.

സച്ചിന്റെയും യുവിയുടെയും കാറുകള്‍ ഏതെന്നറിയുമോ? താരങ്ങളും ആഡംബരക്കാറുകളുംസച്ചിന്റെയും യുവിയുടെയും കാറുകള്‍ ഏതെന്നറിയുമോ? താരങ്ങളും ആഡംബരക്കാറുകളും

വ്യത്യസ്ത ഫോര്‍മാറ്റുകള്‍ക്കു വ്യത്യസ്ത നായകന്‍മാരെന്നത് ലോക ക്രിക്കറ്റില്‍ അത്ര പുതുമയുള്ള കാര്യമല്ലെങ്കിലും ഇന്ത്യയില്‍ ഇതു അധികം പ്രോല്‍സാഹിപ്പിക്കപ്പെട്ടിട്ടില്ല. ഒരേ നായകന്‍ തന്നെ എല്ലാ ഫോര്‍മാറ്റിലും നയിക്കുന്നതാണ് ഏറ്റവും മികച്ചതെന്നാണ് ഇന്ത്യയുടെ പക്ഷം. ടെസ്റ്റ്, ഏകദിനം, ടി20 തുടങ്ങിയ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള അപൂര്‍വ്വ ഭാഗ്യം ലഭിച്ച ചില കളിക്കാരുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

എംഎസ് ധോണി

എംഎസ് ധോണി

മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ക്യാപ്റ്റനായിട്ടുണ്ട്. ഏകദിനത്തിലാണ് അദ്ദേഹം ഏറ്റവുമധികം മല്‍സരങ്ങളില്‍ നായകനായിട്ടുള്ളത്. 200 ഏകദിനങ്ങളില്‍ അദ്ദേഹം ടീമിനെ നയിച്ചു. ടെസ്റ്റില്‍ 60ഉം ടി20യില്‍ 72ഉം മല്‍സരങ്ങളിലും ധോണി ക്യാപ്റ്റനായിട്ടുണ്ട്.
ക്യാപ്റ്റനെന്ന നിലയില്‍ ധോണിയോളം നേട്ടങ്ങള്‍ കൊയ്ത മറ്റൊരു ഇന്ത്യന്‍ താരമില്ലെന്നു തന്നെ പറയാം. 2007ലെ പ്രഥമ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാംപ്യന്‍സ് ട്രോഫി എന്നിവയില്‍ ഇന്ത്യ കിരീടം ചൂടിയത് അദ്ദേഹത്തിനു കീഴിലാണ്. ടെസ്റ്റില്‍ ടീമിനെ ഒന്നാം റാങ്കിലെത്തിക്കാനും ധോണിക്കായിട്ടുണ്ട്.

IPL 2023: 'ലങ്കന്‍ പാണ്ഡ്യ', മുംബൈയടക്കം മൂന്നു ടീമുകള്‍ ഷനകയ്ക്കായി വല വീശും?

വിരാട് കോലി

വിരാട് കോലി

ആധുനിക ക്രിക്കറ്റിലെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയാണ് ഇന്ത്യയെ എല്ലാ ഫോര്‍മാറ്റുകളിലും നയിച്ചിട്ടുള്ള മറ്റൊരാള്‍. എംഎസ് ധോണിയില്‍ നിന്നാണ് അദ്ദേഹം ക്യാപ്റ്റന്‍സിയുടെ ബാറ്റണ്‍ ഏറ്റെടുക്കുന്നത്. ടെസ്റ്റിലാണ് കോലി ആദ്യമായി നായകസ്ഥാനത്തേക്കു വരുന്നത്. തുടര്‍ന്ന് വൈറ്റ് ബോള്‍ ഫോര്‍മാറ്റിലും അദ്ദേഹം ടീമിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തു.
ഐസിസി ട്രോഫികള്‍ നേടാനായില്ലെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡാണ് കോലിക്കുള്ളത്. 68 ടെസ്റ്റുകളിലും 95 ഏകദിനങ്ങളിലും 50 ടി20കളിലുമാണ് അദ്ദേഹം ടീമിനെ നയിച്ചത്. ടെസ്റ്റില്‍ ഏറ്റവുമധികം (40 വിജയം) ജയങ്ങളുള്ള ഇന്ത്യന്‍ നായകനാണ് കോലി. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യമായി ടെസ്റ്റ് പരമ്പര ഇന്ത്യ നേടിയതും അദ്ദേഹത്തിനു കീഴിലാണ്.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

നിലവില്‍ ഇന്ത്യയുടെ ഫുള്‍ടൈം ക്യാപ്റ്റനായ രോഹിത് ശര്‍മ എല്ലാ ഫോര്‍മാറ്റുകളിലും നായകനായിട്ട് അധികമായിട്ടില്ല. വിരാട് കോലി ടി20 ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞതോടെയാണ് വൈസ് ക്യാപ്റ്റനായിരുന്ന രോഹിത് നായകനാവുന്നത്. ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും വൈകാതെ കോലി പുറത്താക്കപ്പെട്ടു. പിന്നീട് ടെസ്റ്റില്‍ അദ്ദേഹം നായകസ്ഥാനം സ്വയം ഒഴിയുകയും ചെയ്തു. ഇതോടെ രോഹിത് മൂന്നിലും നായകനുമായി മാറി.
ടെസ്റ്റില്‍ രണ്ടും ഏകദിനത്തില്‍ 13ഉം ടി20യില്‍ 28ഉം മല്‍സരങ്ങളില്‍ ഹിറ്റ്മാന്‍ ടീമിനെ നയിച്ചുകഴിഞ്ഞു. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പായിരിക്കും ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

'സിക്‌സ് പായ്ക്കില്‍ കുറഞ്ഞൊരു കളിയില്ല'- ഇന്ത്യന്‍ ക്രിക്കറ്റിലെ മസില്‍മാന്‍മാര്‍

അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെ

മധ്യനിര ബാറ്റര്‍ അജിങ്ക്യ രഹാനെയാണ് എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയെ നയിക്കാന്‍ സാധിച്ച മറ്റൊരാള്‍. പക്ഷെ നിലവില്‍ അദ്ദേഹം ഒരു ഫോര്‍മാറ്റിലും ദേശീയ ടീമിന്റെ ഭാഗമല്ല. ആറു ടെസ്റ്റുകളിലും മൂന്ന് ഏകദിനങ്ങളിലും രണ്ടു ടി20കളിലുമാണ് രഹാനെ ഇന്ത്യന്‍ ക്യാപ്റ്റനായത്.
സ്ഥിരം നായകരുടെ അഭാവത്തിലായിരുന്നു രഹാനെയ്ക്കു ക്യാപ്റ്റനായി നറുക്കുവീണത്. 2015ല്‍ സിംബാബ്‌വെയ്‌ക്കെതിരേയായിരുന്നു അദ്ദേഹം ക്യാപ്റ്റനായി തുടക്കം കുറിക്കുന്നത്. ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തു. ടെസ്റ്റിലും ടീമിനെ ചില അവിസ്മരണീയ വിജയങ്ങളിലേക്കു നയിക്കാന്‍ രഹാനെയ്ക്കായിട്ടുണ്ട്.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് ഇന്ത്യ മൂന്നു ഫോര്‍മാറ്റിലും നയിക്കാന്‍ ഭാഗ്യമുണ്ടായ അഞ്ചാമത്തെയും അവസാനത്തെയുമാള്‍. അജിങ്ക്യ രഹാനെയെപ്പോലെ വളരെ കുറച്ച് മല്‍സരങ്ങളില്‍ മാത്രമേ വീരു ടീമിനെ നയിച്ചിട്ടുള്ളൂ. നാലു ടെസ്റ്റുകളിലും 12 ഏകദിനങ്ങളിലും ഒരു ടി20യിലുമാണ് സെവാഗ് ഇന്ത്യന്‍ ക്യാപ്റ്റനായത്.
ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ അരങ്ങേറിയപ്പോള്‍ കന്നി മല്‍സരത്തിലെ ക്യാപ്റ്റന്‍ സെവാഗായിരുന്നു. 2006ല്‍ സൗത്താഫ്രിക്കയുമായിട്ടായിരുന്നു ഇന്ത്യയെ ആദ്യ ടി20. ഈ മല്‍സരത്തില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു.

Story first published: Wednesday, June 15, 2022, 13:06 [IST]
Other articles published on Jun 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X