For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE: സഞ്ജുവിന്റെ കരിയര്‍ തീര്‍ന്നു! ഇനിയൊരിക്കലും കളിക്കില്ല, എന്തൊരു ഭാഗ്യക്കേട്?

ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടതില്‍ കടുത്ത നിരാശയിലും ദു:ഖത്തിലുമാണ് സഞ്ജു സാംസണിന്റെ ആരാധകര്‍. സഞ്ജുവിനെ ഇനി ഉടനെയൊന്നും ഇന്ത്യന്‍ ടീമില്‍ കാണാനുള്ള സാധ്യതയില്ലെന്നതു തന്നെയാണ് ഇതിനു കാരണം. അതുകൊണ്ടു തന്നെ ഒരു തട്ടുപൊളിപ്പന്‍ ഇന്നിങ്‌സിലൂടെ അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ച് വിടപറയുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്തത്. പക്ഷെ എല്ലാ മോഹങ്ങളും മഴ തകര്‍ക്കുകയായിരുന്നു.

ഈ പരമ്പരയിലെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും വിക്കറ്റ് കാത്തത് സഞ്ജുവായിരുന്നു. പക്ഷെ ബാറ്റിങില്‍ തന്റെ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ അദ്ദേഹത്തിനു പൂര്‍ണമായി അവസരം ലഭിച്ചില്ല. ഒരേയൊരു കളിയില്‍ മാത്രമാണ് സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ സാധിച്ചത്. ബാക്കിയുള്ള രണ്ടു മല്‍സരങ്ങളിലും മഴ അദ്ദേഹത്തിന്റെ ബാറ്റിങ് തടയുകയായിരുന്നു.

SANJU SAMSON

ഡബ്ലിനിലെ ആദ്യ ടി20യില്‍ ബാറ്റിങില്‍ ടീമിന്റെ വിജയശില്‍പ്പിയാവാന്‍ നല്ലൊരു അവസരമായിരുന്നു സഞ്ജുവിനു ലഭിച്ചത്. 140 റണ്‍സ് ഇന്ത്യ ചേസ് ചെയ്യവെ യശസ്വി ജയ്‌സ്വാളിനെയും തിലക് വര്‍മയെയും ഒരേ ഓവറില്‍ നഷ്ടമായ ശേഷമാണ് നാലാമായി അദ്ദേഹം ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. ടീം 6.3 ഓവറില്‍ അപ്പോള്‍ രണ്ടിന് 46 റണ്‍ലെന്ന നിലയിലായിരുന്നു.

ക്രെയ്ഗ് യങിനെതിരേ ഹാട്രിക് ബോളായിരുന്നു പുതുതായി ക്രീസിലെത്തിയ സഞ്ജുവിനു നേരിടേണ്ടി വന്നത്. പക്ഷെ അദ്ദേഹം സമ്മര്‍ദ്ദത്തിലേക്കു വീണില്ല. ആദ്യ ബോളില്‍ സിംഗിളെടുത്ത് സഞ്ജു ബൗളര്‍ക്കു ഹാട്രിക് നിഷേധിച്ചു.

ഇന്ത്യന്‍ വിജയറണ്‍സ് കുറിക്കുന്നതു വരെ അദ്ദേഹം ക്രീസില്‍ തുടരുമെന്നിരിക്കെയാണ് തൊട്ടുപിന്നാലെ മഴയെത്തുകയും കളി തടസ്സപ്പെടുകയും ചെയ്തത്. തുടര്‍ന്ന് മല്‍സരം പുനരാരംഭിക്കാനുമായില്ല. ഒടുവില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാല്‍ ഇതേ വേദിയിലെ രണ്ടാം ടി20യില്‍ തകര്‍പ്പന്‍ ഇന്നിങ്‌സോടെ സഞ്ജു ഇതിന്റെ ക്ഷീണം തീര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു അഞ്ചു റണ്‍സിനിടെ രണ്ടു വിക്കറ്റ് നഷ്ടമായ ശേഷമാണ് നാലാമനായി പവര്‍പ്ലേയില്‍ അദ്ദേഹം ക്രീസിലെത്തിയത്. ഇന്ത്യ അപ്പോള്‍ രണ്ടിനു 34 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ റുതുരാജ് ഗെയ്ക്വാദിനൊപ്പം ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുണ്ടാക്കിയ സഞ്ജു ടീമിനെ ശക്തമായ നിലയിലെത്തിച്ചു.

പതിയെ തുടങ്ങിയ അദ്ദേഹം പിന്നീട് തകര്‍ത്തടിച്ച് അതിവേഗം റണ്‍സ് വാരിക്കൂട്ടുകയായിരുന്നു. ഐറിഷ് നിരയിലെ ഏറ്റവും മികച്ച ബൗളറായ ജോഷ്വ ലിറ്റിലാണ് സഞ്ജുവിന്റെ ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞത്. ജോഷ്വയെറിഞ്ഞ 11ാം ഓവറില്‍ ഹാട്രിക് ഫോറുകളും ഒരു സിക്‌സറുമടക്കം 18 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി.

ടി20 കരിയറിലെ രണ്ടാമത്തെ ഫിഫ്റ്റി കുറിക്കുമെന്നിരിക്കെയായിരുന്നു സഞ്ജു വീണത്. സ്പിന്നര്‍ ബെഞ്ചമിന്‍ വൈറ്റിനെതിരേ അദ്ദേഹം ബൗള്‍ഡാവുകയായിരുന്നു. എങ്കിലും തന്റെ സാന്നിധ്യമറിയിക്കാന്‍ സഞ്ജുവിനു സാധിച്ചു. 26 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമടക്കം 40 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

SANJU SAMSON

മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുമായി ആരാധകരുടെ മനം നിറച്ച് സഞ്ജു വിടവാങ്ങുമെന്നിരികെയാണ് മഴ ഒരിക്കല്‍ക്കൂടി അദ്ദേഹത്തിനു വില്ലനായി മാറിയത്.

മല്‍സരം ഉപേക്ഷിക്കപ്പെട്ടതില്‍ സഞ്ജുവിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ നിരാശ തുറന്നു പ്രകടിപ്പിച്ചിരിക്കുകയാണ്. മല്‍സരം ഉപേക്ഷിക്കപ്പെട്ടു. സഞ്ജു സാംസണിന്റെ കരിയറും ഔദ്യോഗികമായി അവസാനിച്ചിരിക്കുകയാണെന്നായിരുന്നു ആരാധകരുടെ പ്രതികരണം.

ഏറ്റവും നിര്‍ഭാഗ്യവാനും പിന്തുണ ലഭിക്കാത്തവനുമായ താരമെന്ന നിലയില്‍ സഞ്ജു സാംസണ്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഇടം പിടിക്കും. മുന്‍നിരയില്‍ നിങ്ങള്‍ക്കു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം മഴ വില്ലനായിട്ടുണ്ട്. മഴയില്ലെങ്കില്‍ സഞ്ജുവിന് അവസരം നിഷേധിക്കപ്പെടുകയാണ് ചെയ്യാറുള്ളത്. സഞ്ജൂ, ഈ സമയം കടന്നുപോവും. നിങ്ങള്‍ കഠിനാധ്വാനം തുടരൂ, ഒരു നാള്‍ സമയമെത്തുമെന്നും ആരാധകര്‍ കുറിക്കുന്നു.

Story first published: Wednesday, August 23, 2023, 23:39 [IST]
Other articles published on Aug 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+