IND vs IRE: തൂത്തുവാരല്‍ നടന്നില്ല, മഴയില്‍ മുങ്ങി മൂന്നാമങ്കം; പരമ്പര പോക്കറ്റില്‍
ഡബ്ലിന്‍: അയര്‍ലാന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരുകയെന്ന ഇന്ത്യയുടെ മോഹം മഴയില്‍ മുങ്ങി. മൂന്നാമത്തെയും അവസാനത്തെയും മല്‍സരം മഴയെ തുടര്‍ന്ന് ടോസ് പോലും നടത്താന്‍ സാധിക്കാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു. എങ്കിലും പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി.
ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ജയിച്ചതോടെയാണിത്. ഇനി ടീം ഇന്ത്യക്കു ചെറിയൊരു ബ്രേക്കാണ്. അടുത്തയാഴ്ച പാകിസ്താന്‍, ശ്രീലങ്ക എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിലാണ് ഇന്ത്യ അടുത്തതായി മാറ്റുരയ്ക്കുന്നത്. സപ്തംബര്‍ രണ്ടിനു ചിരവൈരികളായ പാകിസ്താനുമായിട്ടാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം.
ആദ്യ കളിയില്‍ ഡെക്ക്‌വെര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യ ജയം കൈക്കലാക്കിയത്. 140 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ പിന്തുടരവെ ഏഴാം ഓവറില്‍ മഴയെത്തുകയായിരുന്നു. ഇതോടെ മഴ നിയമപ്രകാരം ഇന്ത്യയെ രണ്ടു റണ്‍സിന്റെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. രണ്ടാം ടി20യില്‍ 33 റണ്‍സിന്റെ മികച്ച വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റിനു 185 റണ്‍സെടുത്തപ്പോള്‍ അയര്‍ലാന്‍ഡിനു എട്ടു വിക്കറ്റിനു 152 റണ്‍സെടുക്കാനേ ആയുള്ളൂ. റുതുരാജ് ഗെയ്ക്വാദിന്റെ (58) ഫിഫ്റ്റിയും സഞ്ജുവിന്റെയും (26 ബോളില്‍ 40) അരങ്ങേറ്റക്കാരന്‍ റിങ്കു സിങിന്റെയും (21 ബോളില്‍ 38) ഇന്നിങ്‌സുകളും ഇന്ത്യയെ മികച്ച ടോട്ടലിലെത്തിക്കുകയായിരുന്നു. റിങ്കുവാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications