For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE: സഞ്ജുവിനു ആ റോള്‍ കൊടുക്കൂ! മൂന്നാമങ്കത്തില്‍ ഈ മാറ്റങ്ങള്‍ ടീമില്‍ വേണം, തൂത്തുവാരാം

രണ്ടു തുടര്‍ ജയങ്ങളോടെ അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പര വരുതിയിലാക്കിയതോടെ ടീം ഇന്ത്യയുടെ അടുത്ത ലക്ഷ്യം തൂത്തുവാരലാണ്. മൂന്നാമത്തെയും അവസാനത്തെയും കളിയും ജയിച്ച് ഐറിഷ് പടയ്‌ക്കെതിരേ സമ്പൂര്‍ണ ആധിപത്യവുമായി നാട്ടിലേക്കു മടങ്ങാനായിരിക്കും ഇന്ത്യ ആഗ്രഹിക്കുന്നത്. ബുധനാഴ്ച രാത്രി 7.30ന് മുതല്‍ ഡബ്ലിനിലാണ് അവസാനത്തെ അങ്കം.

കഴിഞ്ഞ രണ്ടു മല്‍സരങ്ങളും ഇവിടെ തന്നെയായിരുന്നു. പുതിയ നായകനും സ്റ്റാര്‍ പേസറുമായ ജസ്പ്രീത് ബുംറയ്ക്കു കീഴില്‍ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും മികച്ച പ്രകടനമായിരുന്നു ടീം ഇന്ത്യ പുറത്തെടുത്തത്. ഇനി അവസാനത്തെ കളിയിലും ഇതാവര്‍ത്തിക്കാന്‍ തന്നെയായിരിക്കും ഇന്ത്യയുടെ ശ്രമം.

SANJU SAMSON

മഴ പാതിവഴിയില്‍ നിര്‍ത്തിവയ്പ്പിച്ച ആദ്യ ടി20യില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ടു റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എന്നാല്‍ മഴ മാറിനിന്ന രണ്ടാമത്തെ കളിയില്‍ 33 റണ്‍സിനും എതിരാളികളെ ഇന്ത്യ കശാപ്പ് ചെയ്തു. മൂന്നാം ടി20യില്‍ ചില മാറ്റങ്ങള്‍ ഇന്ത്യക്കു ടീമില്‍ വരുത്താവുന്നതാണ്. അതു പരമ്പര തൂത്തുവാരുക ഇന്ത്യക്കു എളുപ്പമാക്കി തീര്‍ക്കും.

ഇന്ത്യക്കു പരിഗണിക്കാവുന്ന മൂന്നു മാറ്റങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. ആദ്യത്തെ മാറ്റം ബാറ്റിങ് ഓര്‍ഡറില്‍ സഞ്ജു സാംസണിനെ നാലാം നമ്പറില്‍ നിന്നും മൂന്നാം നമ്പറിലേക്കു കൊണ്ടു വരികയെന്നതാണ്. കഴിഞ്ഞ രണ്ടു കളിയിലും തിലക് വര്‍മയായിരുന്നു മൂന്നാമനായി ഇറങ്ങിയത്.

പക്ഷെ ഈ റോളില്‍ തിലക് വന്‍ ഫ്‌ളോപ്പായി തീര്‍ന്നു. പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിട്ട അദ്ദേഹം രണ്ടാം ടി20യില്‍ ഒരു റണ്‍സിനും മടങ്ങുകയായിരുന്നു. മൂന്നാം നമ്പറിനേക്കാള്‍ നാലാം നമ്പറാണ് തിലകിനു ബെസ്റ്റെന്നു വെസ്റ്റ് ഇന്‍ഡീസുമായുള്ള തൊട്ടുമുമ്പത്തെ പരമ്പര തെളിയിക്കുന്നു.

അഞ്ചു മല്‍സരങ്ങളിലും നാലാമനായി ഇറങ്ങിയ താരം 57.66 ശരാശരിയില്‍ 140.66 സ്‌ട്രൈക്ക് റേറ്റോടെ 173 റണ്‍സെടുത്തിരുന്നു. ഒരു ഫിഫ്റ്റിയടക്കമായിരുന്നു ഇത്. പരമ്പരയില്‍ ഏറ്റവുമധികം റണ്ണെടുത്തവരില്‍ രണ്ടാംസ്ഥാനത്തും തിലകുണ്ടായിരുന്നു. എന്നാല്‍ സഞ്ജുവിനു ഏറ്റവും അനുയോജ്യമായ പൊസിഷനാണ് മൂന്ന്.

രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ അദ്ദേഹം ഏറെക്കാലമായി ഈ പൊസിഷനിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഒരുപാട് റണ്‍സ് സഞ്ജു അടിച്ചെടുക്കുകയും ചെയ്തിരുന്നു. വിന്‍ഡീസുമായുള്ള കഴിഞ്ഞ പരമ്പരയില്‍ സൂര്യകുമാര്‍ യാദവായിരുന്നു മൂന്നാമനായി ബാറ്റ് ചെയ്തത്. പക്ഷെ അയര്‍ലാന്‍ഡിനെതിരേ അദ്ദേഹം ടീമില്‍ ഇല്ലാത്തതിനാല്‍ സഞ്ജുവിനു തീര്‍ച്ചയായും ഈ പൊസിഷന്‍ ഇന്ത്യ നല്‍കണം.

മൂന്നാം ടി20യില്‍ ഇന്ത്യ വരുത്തേണ്ട അടുത്ത മാറ്റം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറിനെ മാറ്റി പകരം ഇതേ റോള്‍ വഹിക്കുന്ന ഷഹബാസ് അഹമ്മദിനെ കളിപ്പിക്കണമെന്നതാണ്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും വാഷിങ്ടണിനു വിക്കറ്റൊന്നും കിട്ടിയിട്ടില്ല.

ആദ്യ കളിയില്‍ മൂന്നോവറില്‍ 19 റണ്‍സ് വഴങ്ങിയ അദ്ദേഹം രണ്ടാമത്തെ മല്‍സരത്തില്‍ രണ്ടോവറില്‍ 19 റണ്‍സ് വിട്ടുകൊടുത്തു. അതുകൊണ്ടു തന്നെ വാഷിങ്ടണിനു പകരം മൂന്നാമങ്കത്തില്‍ ഷഹബാസിനു തന്റെ കഴിവ് തെളിയിക്കാന്‍ ഇന്ത്യ അവസരം നല്‍കണം. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി പല മികച്ച പ്രകടനങ്ങളും അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്.

ഇടംകൈയന്‍ ബൗളറായ ഷഹബാസ് ഭേദപ്പെട്ട ബാറ്ററുമാണ്. ഇന്ത്യക്കു വേണ്ടി മൂന്നു ഏകദിനങ്ങളില്‍ അദ്ദേഹം ഇതിനകം കളിച്ചു കഴിഞ്ഞെങ്കിലും ടി20യില്‍ അരങ്ങേറിയിട്ടില്ല. ഏകദിനത്തില്‍ 4.8 ഇക്കോണമി റേറ്റില്‍ നാലു വിക്കറ്റുകളാണ് ഷഹബാസ് വീഴ്ത്തിയത്.

SHIVAM DUBE

മൂന്നാം ടി20യില്‍ ഇന്ത്യ വരുത്തേണ്ട അടുത്ത മാറ്റം വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ ശിവം ദുബെയുടെ ബാറ്റിങ് പൊസിഷനില്‍ മാറ്റം വരുത്തുകയെന്നതാണ്. ആദ്യ ടി20യില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാതിരുന്ന അദ്ദേഹം രണ്ടാം ടി20യില്‍ ആറാം നമ്പറിലായിരുന്നു ഇറങ്ങിയത്.

ഫിനിഷറായാണ് ദുബെയെ ടീം കാണുന്നതെന്നു ഇതില്‍ നിന്നും വ്യക്തമാണ്. പക്ഷെ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നാലാം നമ്പറിലായിരുന്നു താരം കളിച്ചത്. അതിവേഗം റണ്‍സ് അടിച്ചെടുക്കുകയും ചെയ്തിരുന്നു. ഫിനിഷറുടെ റോളിനേക്കാള്‍ ഈ പൊസിഷനാണ് ദുബെയ്ക്കു കൂടുതല്‍ യോജിച്ചത്.

പക്ഷെ ഇന്ത്യന്‍ ടീമില്‍ നാലാം നമ്പറില്‍ തിലകുള്ളതിനാല്‍ ദുബെയെ അഞ്ചാം നമ്പറില്‍ കളിപ്പിക്കാം. നിലവില്‍ അഞ്ചാംസ്ഥാനത്തുള്ള റിങ്കു സിങിനെ താഴേക്കു ഇറക്കി ഫിനിഷറുടെ റോള്‍ നല്‍കുകയും ചെയ്യാം. അദ്ദേഹത്തിനു ഏറ്റവും യോജിച്ചതും ഫിനിഷറുടെ റോള്‍ തന്നെയാണെന്നതില്‍ സംശയവുമില്ല.

Story first published: Monday, August 21, 2023, 19:56 [IST]
Other articles published on Aug 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+