വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്നു നാലാം ടി20യാണോ? ഇതു നെതര്‍ലാന്‍ഡ്‌സല്ല! ഇംഗ്ലണ്ടിനെ ട്രോളി ഫാന്‍സ്

ഇംഗ്ലണ്ട് വെറും 110നു പുറത്തായിരുന്നു

ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിങ് തകര്‍ച്ച ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. ഓവലിലെ ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇംഗ്ലണ്ടിനു വന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. വെറും 110 റണ്‍സിനു ഇംഗ്ലണ്ടിന്റെ ശക്തമായ ബാറ്റിങ് നിര കൂടാരം കയറുകയായിരുന്നു. കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുത്ത സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ആറു വിക്കറ്റുകളുമായി ഇംഗ്ലണ്ടിന്റെ അന്തകനായി മാറിയത്.

ഇതാണോ ഫിനിഷര്‍, ഡിക്കെയെ എന്തിന് ലോകകപ്പ് ടീമിലെടുക്കണം?- ഏഴിലും ഫ്ളോപ്പ്ഇതാണോ ഫിനിഷര്‍, ഡിക്കെയെ എന്തിന് ലോകകപ്പ് ടീമിലെടുക്കണം?- ഏഴിലും ഫ്ളോപ്പ്

1

ഇംഗ്ലീഷ് നിരയില്‍ ആര്‍ക്കും തന്നെ 30നു മുകളില്‍ സ്‌കോര്‍ ചെയ്യാനായില്ല. 30 റണ്‍സെടുത്ത നായകന്‍ ജോസ് ബട്‌ലറാണ് ടീമിന്റെ അമരക്കാരനായി മാറിയത്. ഡേവിഡ് വില്ലി 21 റണ്‍സും നേടി. ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് 100 റണ്‍സ് തികയ്ക്കുമോയെന്ന കാര്യം പോലും സംശയമായിരുന്നു. എട്ടിനു 68 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തിയ ഇംഗ്ലണ്ടിനെ വാലറ്റക്കാരാണ് രക്ഷിച്ചത്. ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് കഴിഞ്ഞതിനു പിന്നാലെയായിരുന്നു ഫാന്‍സ് സോഷ്യല്‍ മീഡിയയിലൂടെ അവരെ പരിഹസിച്ചത്.

2

ഇന്നു നാലാമത്തെ ടി20യാണോ എന്നായിരുന്നു ഒരു യൂസര്‍ തമാശരൂപേണ ട്വീറ്റ് ചെയ്തത്.
ഇംഗ്ലീഷ് ടീമിനെ ട്രോളാന്‍ ഐപിഎല്‍ ടീമായ പഞ്ചാബ് കിങ്‌സ് മടി കാണിച്ചില്ല. നാലു ഇംഗ്ലീഷ് താരങ്ങള്‍ കളിയില്‍ ഡെക്കായി ക്രീസ് വിട്ടിരുന്നു. ഇതിനെയാണ് പഞ്ചാബ് ടീം ട്രോളിയത്. നാലു മുട്ടയുടെ ഇമോജിയോടൊപ്പം അവര്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു- ഞായര്‍ ആയാലും തിങ്കള്‍ ആയാലും ദിവസവും മുട്ട കഴിക്കൂയെന്നാണ്.

ടി20 ലോകകപ്പ് ഇവരുടെ അവസാനത്തേത്, അതു കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമിനു പുറത്ത്!- 5 പേര്‍

3

ഇതു നെതര്‍ലാന്‍ഡ്‌സല്ല, 'പെന്‍ഗ്ലാന്‍ഡിനു' പാര്‍ട്ടിയുമില്ല എന്നായിരുന്നു ഒരു ട്വീറ്റ്. അടുത്തിടെ നെതര്‍ലാന്‍ഡ്‌സുമായി നടന്ന ഏകദിനത്തില്‍ ഇംഗ്ലണ്ട് ലോക റെക്കോര്‍ഡ് സ്‌കോര്‍ കുറിച്ചിരുന്നു. നാലു വിക്കറ്റിനു 498 റണ്‍സായിരുന്നു ഇംഗ്ലണ്ട് വാരിക്കൂട്ടിയത്. ഇതിനെ കളിയാക്കിക്കൊണ്ടായിരുന്നു ഈ ട്വീറ്റ്.

T20 World cup 2022: ടൂര്‍ണമെന്റിനു മുമ്പ് ഇവര്‍ രാജ്യം മാറും! മുംബൈയുടെ വെടിക്കെട്ട് താരവും

4

ഇന്ത്യയുടെ മുന്‍ ഓപ്പണറും ആഭ്യന്തര ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനുമായ വസീം ജാഫര്‍ ട്വിറ്ററിലൂടെ ജസ്പ്രീത് ബുംറയുടെ ബൗളിങിനെയാണ് പുകഴ്ത്തിയത്.
അലെക്‌സാ, പ്ലീസ് പ്ലേ ജസ്പ്രീത് ബുംറ. സോറി ജസ്പ്രീത് ബുംറ അണ്‍പ്ലെയബ്ള്‍ ആണെന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

5

ഒരേ സമയത്തു തന്നെ റെഡ് ബോള്‍ ക്രിക്കറ്റിലും വൈറ്റ് ബോള്‍ ക്രിക്കറ്റിലും മികച്ചവരാവാതെ നില്‍ക്കുന്നതില്‍ ഇംഗ്ലണ്ട് ടീമിന്റെ സമര്‍പ്പണത്തെ നിങ്ങള്‍ ബഹുമാനിച്ചേ തീരുവെന്നായിരുന്നു പരിഹസിച്ചുകൊണ്ടുള്ള ഒരു ട്വീറ്റ്.

6

അതേസമയം, കളിയില്‍ പത്തു വിക്കറ്റിന്റെ ഏകപക്ഷീയമായ വിജയമാണ് ഇന്ത്യഈ മല്‍സരത്തില്‍ ആഘോഷിച്ചത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തു. ആദ്യം ബാറ്റിങിനു അയക്കപ്പെട്ട ഇംഗ്ലണ്ട് 25.2 ഓവറില്‍ 110 റണ്‍സിനു കൂടാരം കയറുകയായിരുന്നു. ജോസ് ബട്‌ലര്‍ 30 റണ്‍സോടെ ടോപ്‌സ്‌കോററായി മാറി. ആറു വിക്കറ്റുകളെടുത്ത ജസ്പ്രീത് ബുംറയും മൂന്നു പേരെ പുറത്താക്കിയ മുഹമ്മദ് ഷമിയും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ തരിപ്പണമാക്കിയത്. പ്രസിദ്ധ് കൃഷ്ണയ്ക്കു ഒരു വിക്കറ്റും ലഭിച്ചു.

7

റണ്‍ചേസില്‍ വെറും 18.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ അനായാസം വിജയത്തിലേക്കു കുതിച്ചെത്തുകയും ചെയ്തു. രോഹിത് ശര്‍മയുടെ കിടിലന്‍ ഫിഫ്റ്റിയാണ് ഇന്ത്യയുടെ വിജയം വേഗത്തിലാക്കിയത്. 58 ബോളില്‍ ആറു ഫോറും അഞ്ചു സിക്‌സറുമക്കം അദ്ദേഹം 76 റണ്‍സ് അടിച്ചെടുത്തു. 31 റണ്‍സുമായി ശിഖര്‍ ധവാന്‍ മികച്ച പിന്തുണയും നല്‍കി.

Story first published: Tuesday, July 12, 2022, 22:20 [IST]
Other articles published on Jul 12, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X