IND vs ENG: ബട്‌ലറുടെ വലിയ പിഴ, നന്ദി പറഞ്ഞ് റിഷഭ് ഫാന്‍സ്!- ഇതാണ് സംഭവം

ഇംഗ്ലണ്ടുമായുള്ള മൂന്നാമങ്കത്തില്‍ റിഷഭ് പന്ത് അപരാജിത സെഞ്ച്വറിയുമായി ഇന്ത്യയുടെ ഹീറോയായി മാറിയപ്പോള്‍ ഇതിനു മറ്റൊരാളോടു കൂടി ടീം കടപ്പെട്ടിരിക്കുന്നു. അതു ഇംഗ്ലണ്ട് നായകനും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലറാണ്. കാരണം ഇന്ത്യന്‍ ഇന്നിങ്‌സിനിടെ അദ്ദേഹം അങ്ങനെയൊരു 'കരുണ' കാണിച്ചില്ലായിരുന്നെങ്കില്‍ മല്‍സരഫലം തന്നെ മറ്റൊന്നാവുമായിരുന്നു.

ഹെല്‍മറ്റൂരിയാല്‍ ഇവരെ ഭയക്കണം! അടിച്ചു നിരപ്പാക്കും- അഞ്ച് ബാറ്റര്‍മാരെ അറിയാംഹെല്‍മറ്റൂരിയാല്‍ ഇവരെ ഭയക്കണം! അടിച്ചു നിരപ്പാക്കും- അഞ്ച് ബാറ്റര്‍മാരെ അറിയാം

പുറത്താവാതെ 125 റണ്‍സാണ് റിഷഭ് ഈ കളിയില്‍ അടിച്ചെടുത്തത്. 16 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്. ഇന്ത്യ അഞ്ചു വിക്കറ്റിന്റെ ആധികാരിക വിജയത്തോടെ പരമ്പര പോക്കറ്റിലാക്കിയപ്പോള്‍ അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ജോസ് ബട്‌ലറുടെ ഒരു അനായാസ സ്റ്റംപിങില്‍ നിന്നും റിഷഭ് പന്ത് അദ്ഭുതകമായി രക്ഷപ്പെട്ടതാണ് കളിയിലെ ടേണിങ് പോയിന്റായി മാറിയത്. 18 റണ്‍സ് മാത്രമെടുത്തു നില്‍ക്കെയായിരുന്നു റിഷഭിനു ഇംഗ്ലീഷ് നായകന്‍ ആയുസ് നീട്ടി നല്‍കിയത്.

16ാമത്തെ ഓവറിലായിരുന്നു സംഭവം. സ്പിന്നര്‍ മോയിന്‍ അലിയായിരുന്നു ബൗളര്‍. മൂന്നാമത്തെ ബോളില്‍ ക്രീസിനു പുറത്തേക്കു ചാടിയിറങ്ങി റിഷഭ് സിക്‌സറിനു മുതിര്‍ന്നു. സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞുവീശിയ താരത്തിനു പിഴച്ചു. പക്ഷെ കണക്ട് ചെയ്യാനായില്ല.

ബട്‌ലര്‍ക്കു സിംപിള്‍ സ്റ്റംപിങ് ചാന്‍സായിരുന്നു ഇത്. പക്ഷെ ബോള്‍ അദ്ദേഹത്തിനു പിടികൊടുക്കാതെ പിന്നിലേക്കു പോവുകയായിരുന്നു. ഷോട്ട് മിസ്സായ അതേ സെക്കന്റില്‍ തന്നെ റിഷബ് പിറകിലേക്കു ഡൈവ് ചെയ്ത് ക്രീസിലേക്കു വീണിരുന്നു. പക്ഷെ ബട്‌ലര്‍ക്കു സ്റ്റംപിങ് മിസ്സായതിനാല്‍ താരം രക്ഷപ്പെട്ടു. ഇന്ത്യ നാലു വിക്കറ്റിനു 71 റണ്‍സെന്ന നിലയില്‍ പതറവെയായിരുന്നു റിഷഭിന്റെ ഈ രക്ഷപ്പെടല്‍.

തനിക്കു ആയുസ് നീട്ടി നല്‍കിയ ഇംഗ്ലണ്ടിന്റെ അന്തകനായി അദ്ദേഹം പിന്നീട് മാറുകയും ചെയ്തു. ബട്‌ലറുടെ ഈയൊരു പിഴവിനു വലിയ വിലയാണ് ഇംഗ്ലണ്ടിനു നല്‍കേണ്ടി വന്നത്.

അന്താരാഷ്ട്ര കരിയറില്‍ റിഷഭ് പന്തിന്റെ ആറാമത്തെ സെഞ്ച്വറി കൂടിയാണ് ഇംഗ്ലണ്ടിനെതിരേയുള്ളത്. 25 കാരനായ താരത്തിന്റെ ആറു സെഞ്ച്വറികളില്‍ അഞ്ചും വിദേശത്താണെന്നതാണ് ശ്രദ്ധേയമായ കാര്യം.

114 റണ്‍സ് (ഓവല്‍, ഇംഗ്ലണ്ട്), 159* (സിഡ്‌നി, ഓസ്‌ട്രേലിയ), 101 (അഹമ്മദാബാദ്), 100* (കേപ്ടൗണ്‍, സൗത്താഫ്രിക്ക), 146 (ബെര്‍മിങ്ഹാം, ഇംഗ്ലണ്ട്) എന്നിങ്ങനെയാണ് റിഷഭിന്റെ നേരത്തേയുള്ള സ്‌കോറുകള്‍.

സെന രാജ്യങ്ങളിലെ റണ്‍ചേസില്‍ ടെസ്റ്റിനു പിന്നാലെ ഏകദിനത്തിലെയും ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോര്‍ റിഷഭ് പന്തിന്റെ പേരില്‍ ആയിരിക്കുകയാണ്. നേരത്തേ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ തന്നെ റണ്‍ചേസില്‍ 114 റണ്‍സെടുത്തായിരുന്നു റിഷഭ് റെക്കോര്‍ഡിട്ടത്. ഇപ്പോള്‍ ഏകദിനത്തിലും ഇംഗ്ലണ്ടിനെതിരേ പുറത്താവാതെ 125 റണ്‍സോടെ താരം മറ്റൊരു റെക്കോര്‍ഡ് കൂടി കൈയടക്കിയിരിക്കുകയാണ്.

ഏകദിനത്തില്‍ ഏഷ്യക്കു പുറത്തു സെഞ്ച്വറിയടിച്ച മൂന്നാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കൂടിണ് റിഷഭ്. നിലവിലെ കോച്ച് കൂടിയായ രാഹുല്‍ ദ്രാവിഡ്, കെഎല്‍ രാഹുല്‍ എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റുള്ളവര്‍.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, July 18, 2022, 0:24 [IST]
Other articles published on Jul 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X